For the People
Janakeeyam
ചരിത്രം രചിക്കാന്‍ ഇന്ത്യ, ബഹിരാകാശത്തെ ആദ്യ ഡോക്കിങ് പരീക്ഷണം; സ്പെയ്ഡെക്സ് വിക്ഷേപണം വിജയം
ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഐ.എസ്.ആര്‍.ഒയുടെ സുപ്രധാന ദൗത്യമായ സ്‌പെയ്‌ഡെക്‌സ് വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ സ്ഥിതി ചെയ്യുന്ന സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് തിങ്കളാഴ്ച രാത്രി 10 മണിക്കാണ് സ്‌പെയ്‌ഡെക്‌സ് (SpaDeX – Space Docking Experiment) ദൗത്യവുമായി പി.എസ്.എല്‍.വി. 60 റോക്കറ്റ് വിക്ഷേപിച്ചത്. 220 കിലോഗ്രാം വീതം ഭാരമുള്ള ചേസര്‍ (എസ്.ഡി.എക്സ്. 01), ടാര്‍ഗറ്റ് (എസ്.ഡി.എക്സ്. 02) ഉപഗ്രഹങ്ങളാണ് പ്രധാന പേ ലോഡുകള്‍. കൂടാതെ 24…
Read More »ഓരോ സിഗററ്റും അപഹരിക്കുന്നത് ആയുസിലെ 20 മിനിറ്റുകള്‍
‘പുകവലി ആരോഗ്യത്തിന് ഹാനികരം’, ഈ പരസ്യവാചകം ശരിവെയ്ക്കുന്ന പുതിയ ഒരു പഠനം കൂടി പുറത്തുവന്നിരിക്കുന്നു. പുകവലി ആരോഗ്യത്തിന് ഹാനികരം മാത്രമല്ല, നിങ്ങള്‍ക്ക് ജീവിക്കാന്‍ ലഭിക്കുന്ന സമയത്തിന്റെ ചെറുതല്ലാത്ത ഒരു ഭാഗം ഇല്ലാതാക്കുകയും കൂടി ചെയ്യുന്നതായാണ് ഈ പുതിയ പഠനം വെളിപ്പെടുത്തുന്നത്. യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ (UCL) ഗവേഷകരുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍, ഒരാള്‍ ഒരു സിഗരറ്റ് വലിക്കുമ്പോള്‍ അയാളുടെ ജീവിതത്തില്‍ നിന്നും വിലപ്പെട്ട 20 മിനിറ്റുകള്‍ കൂടി ആ സിഗരറ്റിനൊപ്പം എരിഞ്ഞുതീരുന്നു.…
Read More »ഏറ്റവും കുറവ് സ്വത്തുള്ള മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ പിണറായി വിജയന്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ആസ്തിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ ഏറ്റവും കുറവ് സ്വത്തുള്ള മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ പിണറായി വിജയന്‍ മൂന്നാം സ്ഥാനത്ത്. 1.18 കോടി രൂപയാണ് പിണറായി വിജയന്റെ ആസ്തി. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഏറ്റവും കുറവ് സ്വത്തുള്ള മുഖ്യമന്ത്രിമാരില്‍ ഒന്നാം സ്ഥാനത്തുള്ളത്. 15 ലക്ഷവും 38000 രൂപയുമാണ് ആകെ സ്വത്ത്. ജമ്മു കശ്മിര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയാണ് രണ്ടാം സ്ഥാനത്തുള്ളത്. 55 ലക്ഷം രൂപയാണ് സമ്പാദ്യം.…
Read More »നിമിഷ പ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കും; യെമന്‍ പ്രസിഡന്റിന്റെ അനുമതി
സന: മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമിയുടെ അനുമതി. നിലവില്‍ യെമന്റെ തലസ്ഥാനമായ സനയിലെ ജയിലിലുള്ള നിമിഷപ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കിയേക്കും. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബമായും അദ്ദേഹമുള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്‍മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ് ശിക്ഷ നടപ്പാക്കുന്നത്. ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കിയേക്കും. 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓഗസ്റ്റില്‍ നിമിഷ…
Read More »ബോക്സിങ്ഡേ ടെസ്റ്റ്: പഞ്ചോടെ കോണ്‍സ്റ്റാസിന്റെ അരങ്ങേറ്റം
മെല്‍ബണ്‍: ബോര്‍ഡര്‍-ഗവാസ്‌കര്‍ ക്രിക്കറ്റ് പരമ്പരയിലെ ബോക്സിങ് ഡേ ടെസ്റ്റില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കം. അരങ്ങേറ്റം കുറിച്ച 19-കാരനായ ഓപ്പണര്‍ സാം കോണ്‍സ്റ്റാസിന്റെ പഞ്ചോടെയുള്ള ബാറ്റിങ് ഓസ്ട്രേലിയയ്ക്ക് കരുത്തേകി. അര്‍ധസെഞ്ചുറിയുമായി കോസ്റ്റാസ് അരങ്ങേറ്റം ഗംഭീരമാക്കി. ഒടുവില്‍ 60 റണ്‍സെടുത്ത കോണ്‍സ്റ്റാസിനെ രവീന്ദ്ര ജഡേജ പുറത്താക്കി. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 154 എടുത്തിട്ടുണ്ട് ഓസ്ട്രേലിയ. അര്‍ദ്ധ സെഞ്ചുറി നേടിയ ഉസ്മാന്‍ ഖവാജ (57)യെ ബുംറയാണ് മടക്കിയത്.…
Read More »സാം കോണ്‍സ്റ്റാസിന്റെ ദേഹത്തിടിച്ചു, വിരാട് കോലിക്ക് പിഴ ശിക്ഷ
ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോലിക്ക് പിഴ ശിക്ഷ. മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ താരം സാം കോണ്‍സ്റ്റാസിന്റെ ദേഹത്തിടിച്ച വിരാട് കോലിക്ക് പിഴ ശിക്ഷ. മാച്ച് ഫീയുടെ 20 ശതമാനം പിഴ ചുമത്തി ഐസിസി.വിക്കറ്റുകള്‍ക്കിടയില്‍ നടക്കുകയായിരുന്ന സാം കോണ്‍സ്റ്റാസിന്റെ ചുമലില്‍ വിരാട് ഷോള്‍ഡര്‍ കൊണ്ട് തട്ടുകയായിരുന്നു.എന്നാല്‍ ഇത് ഓസ്ട്രേലിയന്‍ യുവതാരത്തെ പ്രകോപിപ്പിച്ചു. താരം കോലിയോട് രൂക്ഷമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തു. അമ്പയര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. എന്നാല്‍ പിന്നീട് ഏകദിന ശൈലിയില്‍…
Read More »‘അന്ന് അഭിഭാഷകനായിരുന്ന മുഹമ്മദ് കുട്ടിയെ സിനിമയിലേക്ക് എത്തിച്ച എം ടി ;മമ്മൂട്ടിയുടെ സ്വന്തം എംടി
മമ്മൂട്ടിയും എം ടിയും തമ്മില്‍ എഴുത്തുകാരനും അഭിനേതാവും എന്നതിനപ്പുറത്തേക്കുള്ള ആത്മബന്ധമുണ്ട്. മുഹമ്മദ് കുട്ടിയെന്ന മമ്മൂട്ടിക്ക് മഞ്ചേരിയില്‍ വക്കീലായിരിക്കെ ഒരു കത്ത് വന്നു. എം.ടിയെന്ന മഹാ പ്രതിഭയുടെ കൈപ്പടയില്‍ സിനിമയിലേക്ക് ഒരു ക്ഷണം. ഈ കഥ മമ്മൂട്ടി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുമുണ്ട്. അഭിഭാഷകനായിരുന്ന കാലത്ത് എം.ടിയെ മമ്മൂട്ടി പരിചയപ്പെടുകയും തന്റെ ചലച്ചിത്രമോഹം പറയുകയും ചെയ്തു എന്നാണ് കഥ.മമ്മൂട്ടി എന്ന നടനെ കണ്ടെത്തിയ എംടി അദ്ദേഹത്തിലെ നടനെ പരുവപ്പെടുത്തിയെടുത്തത് എഴുത്തുകളിലൂടെയും സിനിമകളിലൂടെയുമാണ്. പാതിവഴിയില്‍…
Read More »നിശബ്ദര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ശബ്ദം നല്‍കിയ വ്യക്തി: എംടിയെ അനുസ്മരിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
കോഴിക്കോട്: മലയാളത്തിന്റെ മഹാ സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും അനുശോചിച്ചു. മലയാള സിനിമയിലെയും സാഹിത്യത്തിലെയും ഏറ്റവും ആദരണീയനായ വ്യക്തിയാണ് എംടിയെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന് അദ്ദേഹം ശബ്ദം നല്‍കി എന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ‘മലയാള സിനിമയിലെയും സാഹിത്യത്തിലെയും ഏറ്റവും ആദരണീയമായ വ്യക്തിത്വങ്ങളിലൊന്നായ എംടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അങ്ങേയറ്റത്തെ ദുഃഖമുണ്ട്. മാനുഷിക വികാരങ്ങളുടെ ആഴത്തിലുള്ള പര്യവേഷണങ്ങളിലൂടെ…
Read More »‘എംടി സാര്‍ എനിക്ക് ആരായിരുന്നു എന്ന് പറയാന്‍ പോലും ആവുന്നില്ല, എല്ലാം ആയിരുന്നു എന്നുപറഞ്ഞാലും കുറഞ്ഞുപോവും’
എംടി വാസുദേവന്‍ നായരെ അവസാനമായി കണ്ടശേഷം ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ച് നടന്‍ മോഹന്‍ലാല്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. മഴ തോര്‍ന്നപോലെയുള്ള ഏകന്തതയാണ് ഇപ്പോള്‍ തന്റെ മനസിലെന്നാണ് നടന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റിന്റെ പൂര്‍ണരൂപം മഴ തോര്‍ന്നപോലെയുള്ള ഏകന്തതായാണ് ഇപ്പോള്‍ എന്റെ മനസില്‍. ആര്‍ത്തിയോടെ ഞാന്‍ വായിച്ച പുസ്തകങ്ങളില്‍ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളില്‍ നിന്ന്, അരങ്ങില്‍ നിന്നിറങ്ങിയിട്ടും ഹൃദയത്തില്‍ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളില്‍…
Read More »സിമന്റ് ലോറി മറിഞ്ഞത് മറ്റൊരു ലോറിയില്‍ ഇടിച്ച്; ഡ്രൈവര്‍ കസ്റ്റഡിയില്‍; വിദ്യാര്‍ഥിനികളുടെ സംസ്‌കാരം നാളെ
പാലക്കാട് പനയംപാടത്തെ അപകടത്തിനിടയാക്കിയ സിമെന്റ് ലോറി മറിഞ്ഞത് മറ്റൊരു ലോറിയില്‍ ഇടിച്ച ശേഷം. മറ്റൊരു ലോറിയില്‍ ഇടിച്ച് നിയന്ത്രണം വിട്ട ലോറി കുട്ടികളുടെ മുകളിലേക്ക് ചരിഞ്ഞു താഴേക്ക് വീണു. അപകടകാരണം വേഗതയും റോഡിന്റെ ആശാസ്ത്രീയതയുമെന്ന് നിഗമനം. സംഭവത്തില്‍ ലോറി ഡ്രൈവര്‍ മഹീന്ദ്ര പ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച നാല് വിദ്യാര്‍ഥികളുടെ സംസ്‌കാരം നാളെ നടക്കും.ആശുപത്രിയില്‍ നിന്ന് ലോറി ഡ്രൈവര്‍ മഹീന്ദ്ര പ്രസാദിനെ മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ക്ലീനര്‍ വര്‍ഗീസ്…
Read More »











