For the People
Janakeeyam
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. പാലക്കാട്,…
Read More »ശബരിമലയില്‍ KSRTC 8657 ദീര്‍ഘദൂര ട്രിപ്പുകള്‍ നടത്തി
ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ഇതുവരെ കെ.എസ്.ആര്‍.ടി. സി. 8657 ദീര്‍ഘദൂര ട്രിപ്പുകള്‍ നടത്തി. പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ 43,241 ട്രിപ്പാണ് നടത്തിയതെന്ന് കെ.എസ്.ആര്‍.ടി.സി. പമ്പ സ്പെഷല്‍ ഓഫീസര്‍ കെ.പി. രാധാകൃഷ്ണന്‍ പറഞ്ഞു.ശരാശരി പ്രതിദിന വരുമാനം 46 ലക്ഷം രൂപയാണ്. 180 ബസുകള്‍ പമ്പ യൂണിറ്റില്‍ മാത്രം സര്‍വീസ് നടത്തുന്നു. പ്രതിദിനം ശരാശരി 90,000 യാത്രക്കാരാണ് കെ.എസ്.ആര്‍.ടി.സി.യെ ആശ്രയിക്കുന്നത്. തെങ്കാശി, തിരുനല്‍വേലി എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തുന്നുണ്ട്.കോയമ്പത്തൂര്‍, ചെന്നൈ, പഴനി എന്നിവിടങ്ങളിലേക്ക് വരുംദിവസങ്ങളില്‍ കൂടുതല്‍…
Read More »കോട്ടയത്തിന് ക്രിസ്തമസ് സമ്മാനം! ലുലു മാള്‍ ഉദ്ഘാടനത്തിന് ഇനി 10 നാള്‍
കോട്ടയം: ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ പുത്തന്‍ ഹൈപ്പര്‍മാര്‍ക്കറ്റ് കോട്ടയം മണിപ്പുഴയില്‍ ഡിസംബര്‍ 14ന് തുറക്കും. 15 മുതലാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം. കേരളത്തില്‍ ലുലു ഗ്രൂപ്പിന്റെ അഞ്ചാമത്തെ ഷോപ്പിംഗ് മാളാണ് ഇത്. രണ്ട് നിലകളിലായി 3.22 ലക്ഷം ചതുരശ്ര അടിയിലാണ് കോട്ടയത്തെ ലുലുമാള്‍ നിര്‍മിച്ചിരിക്കുന്നത്. മള്‍ട്ടി-ലെവല്‍ പാര്‍ക്കിങ് സൗകര്യത്തില്‍ ഒരേസമയം 1,000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. ഉദ്ഘാടനത്തോടനുബന്ധിച്ച് വമ്പന്‍ ഓഫറുകളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഫറുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.കോട്ടയം എ…
Read More »സ്വീറ്റ് ഡിസംബര്‍ കാമ്പയിനുമായി സ്പിന്നി
കൊച്ചി: ഇന്ത്യയിലെ മുന്‍നിര യൂസ്ഡ് കാര്‍ വിപണന സംവിധാനമായ സ്പിന്നി സച്ചിന്‍ തെണ്ടുല്‍ക്കറുമായുള്ള പങ്കാളിത്തത്തിന്റെ മൂന്നാം വാര്‍ഷികാഘോഷം- സ്വീറ്റ് ഡിസംബര്‍ കാമ്പയിന്‍ നടത്തുന്നു. ഇതിന്റെ ഭാഗമായി നറുക്കെടുപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ഡിസംബറില്‍ മൂന്നു കാറുകള്‍ സൗജന്യമായി ലഭിക്കാനും സച്ചിന്‍ തെണ്ടുല്‍ക്കറെ നേരിട്ട് കാണാനും അവസരം ഒരുക്കും.തന്നെ സംബന്ധിച്ചടത്തോളം കാറുകള്‍ യാത്ര ചെയ്യാനുള്ള ഉപാധി മാത്രമല്ലെന്നും നിരവധി കഥകളും ഓര്‍മകളും വികാരങ്ങളും വഹിക്കുന്നവ കൂടിയാണെന്നും ഇതേക്കുറിച്ചു സംസാരിക്കവെ സച്ചിന്‍ തെണ്ടൂല്‍ക്കര്‍ പറഞ്ഞു. കാറുകളോട്…
Read More »ക്രിപ്റ്റോ: കോയിന്‍സ്വിച്ച് 10 ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലേക്ക് ബിറ്റ്കോയിന്‍ ധവളപത്രം വിവര്‍ത്തനം ചെയ്യുന്നു
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ ട്രേഡിംഗ് പ്ലാറ്റ്‌ഫോമായ കോയിന്‍സ്വിച്ച്, ക്രിപ്‌റ്റോയെക്കുറിച്ച് പൊതുജനങ്ങളിക്കിടയില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സെമിനല്‍ ബിറ്റ്‌കോയിന്‍ (BTC) ധവളപത്രത്തെ 10 പ്രാദേശിക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്നു. ബിറ്റ്‌കോയിന്റെ അടിസ്ഥാന തത്വങ്ങള്‍ മാതൃഭാഷകളില്‍ ലഭ്യമാക്കാനാണ് കോയിന്‍സ്വിച്ച് ഇതിലൂടെ ലക്ഷ്യമിടുന്നത്.വിപണിയിലെ പ്രവണതകള്‍ അന്ധമായി പിന്തുടരുന്നതിനു പകരം, ഉചിതമായ തീരുമാനങ്ങള്‍ എടുക്കാന്‍ നിക്ഷേപകരെ പ്രാപ്തരാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2008-ല്‍ സതോഷി നകാമോട്ടോ രചിച്ച ‘ബിറ്റ്കോയിന്‍: പരസ്പര പണവിനിമയത്തിനുള്ള ഒരു…
Read More »രാഹുല്‍ ഗാന്ധി നാളെ സംഭലിലേക്ക്; പ്രിയങ്ക ഗന്ധിയും ഒപ്പമുണ്ടായേക്കും
പള്ളി തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടായ ഉത്തര്‍പ്രദേശിലെ സംഭല്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വയനാട് എം പി പ്രിയങ്ക ഗന്ധിയും നാളെ സന്ദര്‍ശിക്കും. ഉത്തര്‍പ്രദേശില്‍ നിന്നുള്ള മറ്റ് അഞ്ച് എംപിമാര്‍ കൂടി ഇരുവര്‍ക്കുമൊപ്പമുണ്ടാകും. യുപിയിലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡേയും ഒപ്പമുണ്ടാകും. നാളെ ഉച്ച്ക്ക് 2 മണിക്കാണ് രാഹുല്‍ ഗാന്ധി സംഭാലില്‍ എത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ പോലിസ് സന്ദര്‍ശന അനുമതി നിഷേധിക്കാനാണ് സാധ്യത.ഇന്നലെ സംഭല്‍ സന്ദര്‍ശനത്തിന്…
Read More »മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ സിപിഎം പുറത്താക്കി
തിരുവനന്തപുരം : സിപിഎമ്മില്‍ വിഭാഗീയതയില്‍ വീണ്ടും നടപടി.തിരുവനന്തപുരം മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ സിപിഎം പുറത്താക്കി. പാര്‍ട്ടി തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്നാണ് സിപിഎം വാര്‍ത്താക്കുറിപ്പില്‍. പൊതുജന മധ്യത്തില്‍ അവഹേളിച്ചെന്നും ജില്ലാ സെക്രട്ടറി വി ജോയിയുടെ വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. സിപിഎം മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശേരി ബിജെപിയില്‍ ഇന്ന് അംഗത്വമെടുക്കവേയാണ് തിടുക്കപ്പെട്ട് സിപിഎം പുറത്താക്കല്‍. ഇന്നലെ രാത്രി വൈകി മധു…
Read More »ബിജെപി ഭരിക്കുന്ന പന്തളം നഗരസഭ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു
ബിജെപി ഭരിക്കുന്ന പന്തളം നഗരസഭ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു. സുശീല സന്തോഷും യു. രമ്യയുമാണ് രാജിവെച്ചത്. നാളെ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാനിരിക്കെയാണ് രാജി.ബിജെപി നേതൃത്വത്തിലുള്ള പന്തളം നഗരസഭ ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എല്‍ഡിഎഫിലെ ഒമ്പതംഗങ്ങളും ഒരു സ്വതന്ത്രനും ഒരു ബിജെപി കൗണ്‍സിലറും ഉള്‍പ്പെടെ 11 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട അവിശ്വാസ നോട്ടീസാണ് നല്‍കിയത്. എല്‍ഡിഎഫിലെ ഒമ്പത് കൗണ്‍സിലര്‍മാരും സ്വതന്ത്രന്‍ അഡ്വ. രാധാകൃഷ്ണന്‍ ഉണ്ണിത്താനും ബിജെപി കൗണ്‍സിലര്‍…
Read More »‘കോണ്‍ഗ്രസ് മുനമ്പം ജനതയെ കബളിപ്പിക്കുന്നു’: കെ.സുരേന്ദ്രന്‍
പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംഎല്‍എമാരും മുനമ്പത്തെത്തി മത്സ്യത്തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കബളിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. മുനമ്പത്തുകാരോടും വഖഫ് അധിനിവേശത്തിന്റെ മറ്റ് ഇരകളോടും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കോണ്‍ഗ്രസുകാര്‍ അത് പ്രകടിപ്പിക്കേണ്ടത് കേരള നിയമസഭയിലും ഇന്ത്യന്‍ പാര്‍ലമെന്റിലുമാണ്.ചര്‍ച്ച പോലും നടത്താതെ കേരള നിയമസഭയില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ കൊണ്ടുവന്ന പ്രമേയം ഐക്യകണ്‌ഠേന പാസാക്കിയവരാണ് മുനമ്പത്തെത്തി ആ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന…
Read More »ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസുള്ള കുഞ്ഞിനോട് ആയമാരുടെ കൊടുംക്രൂരത
ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസുള്ള കുഞ്ഞിനോട് ആയമാരുടെ കൊടുംക്രൂരത. കിടക്കയില്‍ മൂത്രമൊഴിച്ചതിന് കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ ആയമാര്‍ മുറിവേല്‍പ്പിച്ചു. പെണ്‍കുഞ്ഞിന് നേരെയായിരുന്നു കൊടുംക്രൂരത. മൂന്ന് ആയമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്. അജിത, മഹേശ്വരി, സിന്ധു എന്നിവരാണ് അറസ്റ്റിലായത്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയാണ് പരാതി നല്‍കിയത്. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഈ വിവരം മറച്ചുവച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് കുഞ്ഞിന് പരുക്കേറ്റതെന്നാണ് സൂചന. കഴിഞ്ഞ ദിവസം…
Read More »











