Latest News in Kerala
തെരുവുനായ കടിച്ചെടുത്ത മൂന്ന് വയസുകാരിയുടെ ചെവി വെച്ചുപിടിപ്പിച്ചു
കൊച്ചി: തെരുവുനായ കടിച്ചെടുത്ത മൂന്ന് വയസുകാരി നിഹാരയുടെ അറ്റുപോയ ചെവിയുടെ ഭാഗം പ്ലാസ്റ്റിക് സര്‍ജറിയിലൂടെ വെച്ചുപിടിപ്പിച്ചു. ശസ്ത്രക്രിയ പൂര്‍ണമായും വിജയിച്ചോ എന്നത് രണ്ട് ദിവസത്തിന് ശേഷം മാത്രമേ പറയാന്‍ സാധിക്കൂവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്ന് നിഹാരയുടെ പിതാവ് മിറാഷ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം നീണ്ടൂര്‍ രാമന്‍കുളങ്ങര ക്ഷേത്രത്തിനു സമീപം മറ്റ് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ചെവി തെരുവുനായ കടിച്ച് പറിച്ചെടുക്കുകയായിരുന്നു. പറവൂര്‍ ചിറ്റാറ്റുകര നീണ്ടൂര്‍ മേയ്ക്കാട്ട്…
Read More »സ്വര്‍ണപ്പാളി വിവാദം: സ്വര്‍ണവും ചെമ്പും വേര്‍തിരിച്ചു, ദ്വാരപാലക ശില്പത്തില്‍ പൂശിയത് പകുതി സ്വര്‍ണം മാത്രം,
കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പാളി സ്വര്‍ണം പൂശാന്‍ കൊണ്ടുപോയപ്പോള്‍ സ്വര്‍ണവും ചെമ്പും വേര്‍തിരിച്ചെന്നും സ്വര്‍ണത്തിന്റെ പകുതി മാത്രമാണ് പൂശിയതെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ്മാധ്യമങ്ങള്‍ക്ക് ലഭിച്ചു. ദ്വാരപാലക ശില്പവും അനുബന്ധ ഫ്രെയിമുകളും സ്വര്‍ണം പൂശാനായി എത്തിച്ചപ്പോള്‍ രാസലായനിയില്‍ മുക്കി ചെമ്പും സ്വര്‍ണവും വേര്‍തിരിച്ചു. 989 ഗ്രാം സ്വര്‍ണമാണ് വേര്‍തിരിച്ചെടുത്തത്. ഇതില്‍ പകുതി സ്വര്‍ണം മാത്രമാണ് പൂശിയത്. 404.8 ഗ്രാം…
Read More »ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ; പിന്തുണ ഉറപ്പാക്കാന്‍ ഇരുപക്ഷവും
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കെ, പരമാവധി പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഭരണ-പ്രതിപക്ഷ മുന്നണികള്‍. പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് വോട്ടെടുപ്പ്. രാജ്യസഭാ സെക്രട്ടറി ജനറല്‍ പി.സി. മോദിയാണ് റിട്ടേണിങ് ഓഫീസര്‍. വൈകിട്ട് ആറിന് വോട്ടെണ്ണല്‍ തുടങ്ങും.ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ ചേരുന്ന ഇലക്ടറല്‍ കോളേജ് അംഗങ്ങളാണ് വോട്ടര്‍മാര്‍. എന്‍ഡിഎ സ്ഥാനാര്‍ഥി മഹാരാഷ്ട്രാ ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണനും പ്രതിപക്ഷ സ്ഥാനാര്‍ഥി സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി.…
Read More »അസോസിയേഷന്‍ ഓഫ് ഓണ്‍ലൈന്‍ കോള്‍ ഡ്രൈവേഴ്‌സ് കൊച്ചി യൂണിറ്റിന്റെ 25-ാം വാര്‍ഷികാഘോഷം നടന്നു
കൊച്ചി: അസോസിയേഷന്‍ ഓഫ് ഓണ്‍ലൈന്‍ കോള്‍ ഡ്രൈവേഴ്‌സ് കൊച്ചി യൂണിറ്റിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് കലൂര്‍ ഗോകുലം പാര്‍ക്ക് ഹോട്ടലില്‍ വെച്ച് നടത്തിയ മീറ്റിംഗില്‍ ഈ രംഗത്ത് 25 വര്‍ഷത്തെ സേവനപാ രമ്പര്യമുള്ള പ്രിന്‍സ് ജോസിനെ അസോസിയേഷന്‍ പ്രസിഡന്റ് നോബിള്‍ ജോസ് പൊന്നാട അണിയിക്കുകയും, സെക്രട്ടറി സൈജു കെ തങ്കച്ചന്‍ മൊമന്റോ നല്‍കി ആദരിയ്ക്കുകയും ചെയ്്തു സംഘടനയുടെ പ്രവര്‍ത്തനംകേരളത്തിലെ എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കാനും തീരുമാനിച്ചു. ഈ മേഖലയില്‍ അനധികൃതമായി ഇതര ആളുകള്‍…
Read More »ലോകനിലവാരമുള്ള വാട്ടര്‍ ടൂറിസം കേന്ദ്രമാകാന്‍ ആലപ്പുഴ; 74.95 കോടിയുടെ പദ്ധതി, പ്രവൃത്തികള്‍ ഉടന്‍ തുടങ്ങും
ആലപ്പുഴ: ആലപ്പുഴയെ ലോകനിലവാരത്തിലുള്ള ജല വിനോദസഞ്ചാരകേന്ദ്രമാക്കി പരിവര്‍ത്തനം ചെയ്യുന്നതിനുള്ള ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ് പദ്ധതിയുടെ നിര്‍മാണപ്രവൃത്തികള്‍ ഉടന്‍ തുടങ്ങും. പദ്ധതിക്ക് 74.95 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ധനസഹായം ഉള്‍പ്പെടെ വിനിയോഗിച്ച് പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനെയാണ് പദ്ധതി നടത്തിപ്പിനുള്ള നോഡല്‍ ഏജന്‍സിയായി നിശ്ചയിച്ചിട്ടുള്ളത്.സ്വദേശ് ദര്‍ശന്‍ -രണ്ട് പദ്ധതിയുടെ ഭാഗമായാണ് ആലപ്പുഴ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.…
Read More »ശ്വാസംമുട്ട് അഭിനയിച്ചു, എയ്ഡ്സെന്ന് പറഞ്ഞു; ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രക്ഷപ്പെട്ട പ്രതിയെ പിടികൂടി
ആലുവ: വൈദ്യപരിശോധനയ്ക്ക് ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച പ്രതി പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. രണ്ടുമണിക്കൂറിന് ശേഷം പ്രതിയെ പോലീസ് പിടികൂടി. മോഷണക്കേസുമായി ബന്ധപ്പെട്ട് കാലടി പോലീസ് അറസ്റ്റ് ചെയ്ത അസം സ്വദേശി സുഖു അലി (26) ആണ് രക്ഷപ്പെട്ടത്. പുളിഞ്ചോട് റെയില്‍വേ ട്രാക്കിന് സമീപത്തുനിന്നാണ് ഒളിച്ചിരുന്ന പ്രതിയെ പോലീസ് കണ്ടെത്തിയത്.കേസില്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി, ജയിലില്‍വെച്ച് ശ്വാസംമുട്ട് അഭിനയിച്ചു. എയ്ഡ്സ് രോഗബാധയുണ്ടെന്ന് ഭീതിപരത്തുകയും ചെയ്തു. ഇതോടെയാണ് തിങ്കളാഴ്ച…
Read More »സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാന്‍ സാധ്യത.മധ്യകേരളത്തിലും മലയോര മേഖലകളിലും അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 14 ജില്ലകളിലും മഴമുന്നറിയിപ്പ് നല്‍കി. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്.അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം,…
Read More »ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം; പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ദമാകും
പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ദമാകാന്‍ സാധ്യത. ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം പാര്‍ലമെന്റിലും പുറത്തും കൂടുതല്‍ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. രാഹുല്‍ ഗാന്ധി ഇന്ന് ബംഗളൂരുവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവം പാര്‍ലമെന്റില്‍ ഇന്നും കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ ഉന്നയിക്കും.ഇന്ത്യക്കുള്ള ഇറക്കുമതി തീരുവ ഇനിയും വര്‍ധിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഭീഷണിയും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. പ്രതിപക്ഷ പ്രതിഷേധത്തില്‍…
Read More »നിര്‍മാതാക്കളുടെ സംഘടന തിരഞ്ഞെടുപ്പ്; സാന്ദ്ര തോമസ് കോടതിയെ സമീപിക്കും
നിര്‍മ്മാതാക്കളുടെ സംഘടന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക തള്ളിയതിനെതിരെ നിര്‍മ്മാതാവ് സാന്ദ്ര തോമസ് കോടതിയെ സമീപിക്കും. എറണാകുളം സബ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിക്കുക. പ്രസിഡന്റ് സ്ഥാനത്തേക്കും ട്രഷറര്‍ സ്ഥാനത്തേക്കുമുള്ള സാന്ദ്ര തോമസിന്റെ പത്രികയാണ് സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തള്ളിയത്. പത്രിക തള്ളിയതിനെ സാന്ദ്ര തോമസ് ശക്തമായി പ്രതിഷേധിച്ചു.വരണാധികാരിയുമായും മറ്റ് അംഗങ്ങളുമായും വാക്കേറ്റവും ബഹളവും ഉണ്ടായി. തന്നോട് കാണിച്ചത് അനീതിയാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും സാന്ദ്ര പ്രതികരിച്ചു. ഈ മാസം 14നാണ് പ്രൊഡ്യൂസേഴ്‌സ്…
Read More »നടന്‍ ഷാനവാസ് അന്തരിച്ചു
തിരുവനന്തപുരം: നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
Read More »










