Latest News in Kerala
ബ്രഹ്മോസ് എന്ന പേര് പോലും പാകിസ്താന്റെ ഉറക്കം നഷ്ടപ്പെടുത്തുന്നു; ഇന്ത്യയുടെ ശേഷി ലോകംകണ്ടു; മോദി
ലഖ്നൗ: ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങളുടെ ശേഷി ലോകം കണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും ‘ആത്മനിര്‍ഭര്‍ ഭാരതി’ന്റെ കരുത്ത് തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്രഹ്മോസ് മിസൈലുകള്‍ ഇന്ത്യയുടെ ശത്രുക്കളില്‍ ഭയം ജനിപ്പിച്ചിരിക്കുകയാണ്. ബ്രഹ്മോസ് എന്ന പേര് പോലും പാകിസ്താന്റെ ഉറക്കം കളയും.ലഖ്‌നൗവില്‍ ബ്രഹ്മോസ് നിര്‍മാണം ആരംഭിക്കുകയാണ്. പാകിസ്താന്‍ ഇനി എന്തെങ്കിലും അന്യായംചെയ്താല്‍ ഈ മിസൈലുകള്‍…
Read More »നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു
കൊച്ചി: ചലച്ചിത്ര-മിമിക്രി താരം കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ വാതില്‍ തുറന്നു അകത്ത് കയറിയപ്പോള്‍ നവാസ് നിലത്തു കിടക്കുന്ന നിലയിലായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചോറ്റാനിക്കരയില്‍ എത്തിയതായിരുന്നു.മിമിക്രി വേദികളിലൂടെയാണ് നവാസ് മലയാളികള്‍ക്ക് സുപരിചിതനാകുന്നത്. കലാഭവന്‍ മിമിക്രി ട്രൂപ്പില്‍ അംഗമായിരുന്നു. സഹോദരന്‍ നിയാസ് ബക്കറിനൊപ്പവും അദ്ദേഹം നിരവധി ഷോകളുടെ ഭാഗമായിട്ടുണ്ട്.1995-ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍…
Read More »ദേശീയ ചലച്ചിത്ര പുരസ്‌കാരം; വിജയരാഘവന്‍ സഹനടന്‍, ഉര്‍വശി സഹനടി
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം തുടങ്ങി. 2023-ലെ ചിത്രങ്ങള്‍ക്കാണ് 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ട്വല്‍ത്ത് ഫെയില്‍ ആണ് മികച്ച ഫീച്ചര്‍ സിനിമ. ദ കേരള സ്റ്റോറി എന്ന ചിത്രം സംവിധാനം ചെയ്ത സുദിപ്‌തോ സെന്‍ ആണ് മികച്ച സംവിധായകന്‍. ഷാരൂഖ് ഖാന്‍, വിക്രാന്ത് മാസ്സി എന്നിവരെ മികച്ച നടന്മാരായി തിരഞ്ഞെടുത്തു. ജവാന്‍ എന്ന ചിത്രത്തിനാണ് ഷാരൂഖിന് പുരസ്‌കാരം. ട്വല്‍ത്ത് ഫെയില്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത്…
Read More »പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെ സൈന്യം വധിച്ചു, പക്ഷേ പ്രതിപക്ഷത്തിന് അതില്‍ സന്തോഷമില്ല; അമിത് ഷാ
ന്യൂഡല്‍ഹി: മതം ചോദിച്ച ശേഷം, കുടുംബാംഗങ്ങളുടെ മുന്നില്‍വെച്ച് നിഷ്‌കളങ്കരായ സാധാരണക്കാരെ കൊലപ്പടുത്തുകയായിരുന്നു പഹല്‍ഗാമില്‍ സംഭവിച്ചതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കിരാതമായ ആ നടപടിയെ താന്‍ അപലപിക്കുന്നതായും കൊല്ലപ്പെട്ടവരുടെ കുടുംബത്തോട് അനുതാപം പ്രകടിപ്പിക്കുന്നെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തില്‍ ലോക്സഭയില്‍നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കവേ അമിത് ഷാ പറഞ്ഞു.പഹല്‍ഗാം ഭീകരവാദികളെ വധിച്ചെന്ന് കേള്‍ക്കുമ്പോള്‍ പ്രതിപക്ഷത്തിന് സന്തോഷമാകുമെന്നാണ് താന്‍ കരുതിയിരുന്നതെന്നും എന്നാല്‍, അവര്‍ക്ക് സന്തോഷമുള്ളതായി തോന്നുന്നില്ലെന്നും അമിത് ഷാ വിമര്‍ശിച്ചു.ആര്‍മിയുടെയും സിആര്‍പിഎഫിന്റെയും ജമ്മു കശ്മീര്‍…
Read More »തിരുവനന്തപുരം ഡി സി സി പ്രസിഡന്റ് പാലോട് രവി രാജി വച്ചു
തിരുവനന്തപുരം : ഡി.സി.സി പ്രസിഡന്റ് പാലോട് രവി രാജി വച്ചു. വിവാദ ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് രാജി. സംഭവത്തില്‍ പാലോട് രവിയോട് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് നേരത്തെ വിശദീകരണം ചോദിച്ചിരുന്നു. പാലോട് രവിയുടെ രാജി സ്വീകരിച്ചതായി സണ്ണി ജോസഫ് അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും സണ്ണി ജോസഫ് അറിയിച്ചു.കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായുള്ള…
Read More »നരേന്ദ്രമോദി വലിയ ആളല്ല, വെറും പുറംപൂച്ചും മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ചതും;രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഒബിസി-ദളിത്-ആദിവാസി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി വലിയ ആളല്ലെന്നും വെറും പുറംപൂച്ചും മാധ്യമങ്ങളൂതി വീര്‍പ്പിച്ചതുമാണെന്ന് രാഹുല്‍ ആരോപിച്ചു. നിങ്ങളത് തലയില്‍ക്കയറ്റിവെച്ചില്ലെങ്കില്‍ വലിയ പ്രശ്‌നമില്ലെന്നും പ്രവര്‍ത്തകരുടെ കരഘോഷത്തിനിടെ അദ്ദേഹം പറഞ്ഞു. തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ കോണ്‍ഗ്രസ് ഒബിസി വിഭാഗത്തിന്റെ ‘പ്രാതിനിധ്യ നീതി’ മഹാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.ഒബിസി വിഭാഗങ്ങള്‍ക്ക് മുന്നേറുന്നതിനുള്ള രാഷ്ട്രീയ പ്രശ്‌നം എന്താണെന്നറിയുമോ എന്ന ചോദ്യത്തിന് മോദി എന്ന് സദസ്സില്‍ നിന്ന് മറുപടി…
Read More »ആര്‍ജെഡി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ആര്‍ജെഡി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. വി. സുരേന്ദ്രന്‍പിള്ള, ഇ.പി. ദാമോദരന്‍ മാസ്റ്റര്‍, കെ.കെ. ഹംസ എന്നിവരെ വൈസ് പ്രസിഡന്റുമാരായും വി. കുഞ്ഞാലി, ജമീല പ്രകാശം, യൂജിന്‍ മൊറോലി, സബാഹ് പുല്‍പറ്റ, സലിം മടവൂര്‍, പി.കെ. പ്രവീണ്‍കുമാര്‍ എന്നിവരെ ജനറല്‍ സെക്രട്ടറിമാരായും നിയോഗിച്ചതായി ആര്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ് കുമാര്‍ അറിയിച്ചു. മറ്റുസംസ്ഥാന ഭാരവാഹികള്‍- സെക്രട്ടറിമാര്‍- ടി.വി. ബാലകൃഷ്ണന്‍, കോവളം സുരേഷ്, രബിജ, കെ.പി. പ്രശാന്ത്, അഡ്വ. വി.…
Read More »‘ഈഴവവിരുദ്ധന്‍, മുഖ്യമന്ത്രിയാവാന്‍ നടക്കുന്നു’; വിഡി സതീശനെതിരെ വെള്ളാപ്പള്ളി
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവും അധിക്ഷേപവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വി.ഡി. സതീശന്‍ ഈഴവ വിരോധിയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ചുക്കും ചുണ്ണാമ്പും അറിയാത്ത നേതാവാണെന്നും അദ്ദേഹം പരിഹസിച്ചു. മുസ്ലിം വിഭാഗത്തിന് കൂടുതല്‍ പരിഗണന ലഭിക്കുന്നുവെന്ന ആരോപണം വെള്ളാപ്പള്ളി വീണ്ടും ആവര്‍ത്തിക്കുകയും ചെയ്തു.മലപ്പുറത്ത് വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ വിവേചനം നേരിടുന്നു. സ്ഥാപനങ്ങള്‍ കൂടുതലും ഉള്ളത് മുസ്ലിം സമുദായത്തിനാണ്. ഈഴവ സമുദായത്തിന് എന്തെങ്കിലും…
Read More »‘ബിജെപി ശക്തരായി, എല്‍ഡിഎഫ് വീണ്ടും ഭരണത്തിലേറും,കോണ്‍ഗ്രസ് എടുക്കാ ചരക്കാകും’;ഡിസിസി പ്രസിഡന്റ് പാലോട് രവി
തിരുവനന്തപുരം: നിലവിലെ സ്ഥിതിയില്‍ പോയാല്‍ സംസ്ഥാനത്ത് വീണ്ടും എല്‍ഡിഎഫ് അധികാരത്തിലേറുമെന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി ഫോണ്‍സംഭാഷണത്തില്‍ പറയുന്ന ഓഡിയോ പുറത്ത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ 60 മണ്ഡലങ്ങളില്‍ ബിജെപി കടന്നുകയറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനുള്ള തര്‍ക്കങ്ങളിലും പ്രവര്‍ത്തനരീതികളിലും ആശങ്കപ്പെട്ട് പാര്‍ട്ടി പ്രാദേശിക നേതാവുമായുള്ള പാലോട് രവിയുടെ ഫോണ്‍ സംഭാഷണമാണ് പുറത്തായത്.വാര്‍ഡിലെ സകല വീടുകളുമായും ബന്ധം ഉണ്ടാകണം. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഒരു നോട്ടീസും അടിച്ച് വീട്ടില്‍ ചെന്നാല്‍…
Read More »ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം; സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുകാരന്‍ ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. നിലവില്‍ പൊലീസ് അന്വേഷണവും വകുപ്പ് തല പരിശോധനകളും നടക്കുന്നുണ്ട്. ഇതിന് പുറമെയാണ് പ്രത്യേകമായ സമഗ്ര അന്വേഷണം.മുന്‍ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് റിട്ട . സിഎന്‍ രാമചന്ദ്രന്‍ നായര്‍, മുന്‍ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് പ്രത്യേക അന്വേഷണം നടത്തുക. കണ്ണൂരിലെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി…
Read More »











