Latest News in Kerala
ട്രാന്സ് ദമ്പതിമാരുടെ കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ ഇനി അച്ഛന്‍, അമ്മ വേണ്ട; രക്ഷിതാവ് മതിയെന്ന് കോടതി
കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതിമാരുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍നിന്ന് അച്ഛന്‍, അമ്മ എന്നത് ഒഴിവാക്കണമെന്ന് ഹൈക്കോടതി. പകരം രക്ഷിതാക്കള്‍ എന്ന് മതിയെന്ന് കോടതി വ്യക്തമാക്കി. കോഴിക്കോട് സ്വദേശികളായ ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതിമാരുടെ ഹര്‍ജിയിലാണ് ഈ ഉത്തരവ്. പിതാവ്, മാതാവ് എന്നതിനു പകരം രക്ഷിതാവ് എന്നാക്കിമാറ്റണമെന്നാണ് കോടതി അറിയിച്ചത്. കുട്ടിയുടെ ജീവശാസ്ത്രപരമായ അമ്മ പുരുഷനായി തുടരുന്നതിനാല്‍ ഭാവിയില്‍ നിയമപരമായ ചില തടസ്സങ്ങളും അപമാനങ്ങളും സൃഷ്ടിക്കുമെന്നതിന്റെ അടിസ്ഥാനത്തില്‍ ദമ്പതികള്‍ 2023-ല്‍ കോഴിക്കോട് നഗരസഭയെ സമീപിച്ചിരുന്നു. ജനന…
Read More »വി ഡി സതീശന്റേത് ഏകാധിപത്യ പ്രവണത’; മുസ്ലീം ലീഗ് യോഗത്തില്‍ പ്രതിപക്ഷ നേതാവിന് രൂക്ഷ വിമര്‍ശനം
മലപ്പുറം: മുസ്ലീം ലീഗ് യോഗത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനം. വിഡി സതീശന്റേത് ഏകാധിപത്യ പ്രവണതയെന്നാണ് ലീഗ് യോഗത്തിലെ വിമര്‍ശനം. പിവി അന്‍വര്‍ പ്രശ്‌നം നീട്ടിക്കൊണ്ടുപോയി വഷളാക്കിയെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. മുസ്ലീം ലീഗിന് ഒരു കാലത്തുമില്ലാത്ത അവഗണനയാണ് കോണ്‍ഗ്രസില്‍ നിന്നുണ്ടാകുന്നതെന്നും ഇങ്ങനെ പോയാല്‍ പാര്‍ട്ടിക്ക് വേറെ വഴി നോക്കേണ്ടിവരുമെന്നും യോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു. കെഎം ഷാജി, എംകെ മുനീര്‍ തുടങ്ങിയവരടക്കമുള്ള പ്രധാന നേതാക്കളാണ് വിമര്‍ശനം…
Read More »മുഖ്യമന്ത്രിയുടേത് സമുദായങ്ങളെ യൂസ് ആന്‍ഡ് ത്രോ രീതിയില്‍ ഉപയോഗിക്കുന്ന രീതി, യഥാര്‍ത്ഥ വഞ്ചനയെന്ന് പി വി അന്‍വര്‍
മലപ്പുറം: നിലമ്പൂരിലെ ഇടത് സ്ഥാനാര്‍ത്ഥി എം. സ്വരാജിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പി.വി.അന്‍വര്‍. ഫേസ്ബുക്ക് കുറിപ്പിലാണ് അന്‍വര്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മടിയില്‍ കനവും മനസില്‍ കള്ളവും ഉണ്ട്.അത് മറച്ചു പിടിക്കാനുള്ള തത്രപ്പാടാണ് ഇതെല്ലാമെന്ന് അന്‍വര്‍ പറയുന്നു. ആവശ്യത്തിനനുസരിച്ച് വിവിധ സമുദായങ്ങളെ ”യൂസ് ആന്‍ഡ് ത്രോ” രീതിയില്‍ ഉപയോഗിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് യഥാര്‍ത്ഥ വഞ്ചന. നിലമ്പൂരില്‍ നടക്കുന്നത് നീതിക്കായുള്ള പോരാട്ടമാണെന്നും…
Read More »ചതിയില്‍ ആശങ്കയില്ല’; വാരിയന്‍ കുന്നത്തിനെതിരായ സുഹൃത്തിന്റെ ചതിപ്രയോഗം ഓര്‍മിപ്പിച്ച് നിലമ്പൂരില്‍ മുഖ്യമന്ത്രി
നിലമ്പൂര്‍: ഒരു വഞ്ചന കാരണമാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ എം. എല്‍. എ പി.വി.അന്‍വറിനെ പേരെടുത്തു പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. നിലമ്പൂരില്‍ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് ക്ലീന്‍ ഇമേജ് ആണെന്നും തല ഉയര്‍ത്തി വോട്ട് ചോദിക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ഏറ്റവും വലിയ വഞ്ചന കാണിച്ചതിന്റെ ഫലമാണ്…
Read More »കേരള ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന് പുതിയ ഭാരവാഹികള്‍
തൃശൂര്‍: കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റായി ജേക്കബ് ജോസഫിനെയും (ആലപ്പുഴ) സെക്രട്ടറിയായി പി.സി. ആന്റണിയെയും (തൃശൂര്‍), ട്രഷററായി ഷാജു ഡിയെയും (കൊല്ലം) തിരഞ്ഞെടുത്തുഹോണററി ചെയര്‍മാനായി ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ആധവ് അര്‍ജുനയും ലൈഫ് പ്രസിഡന്റായി പി ജെ സണ്ണിയും ചീഫ് പേട്രണ്‍ ആയി ഡോക്ടര്‍ വിജു ജേക്കബ് (സിന്തൈറ്റ് ഗ്രൂപ്പ്) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ഉന്നതാധികാര സമിതിയിലേക്ക് പി.ജെ. സണ്ണി (തൃശൂര്‍) ,മനോഹര കുമാര്‍ (മലപ്പുറം) വി സി ഹാഷിം…
Read More »നിലമ്പൂരില്‍ പി.വി.അന്‍വറിനെ തൃണമൂല്‍ സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ച് മമത
കൊല്‍ക്കത്ത: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പി.വി.അന്‍വറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ ആശീര്‍വാദത്തോടെയാണ് അന്‍വര്‍ സ്ഥാനാര്‍ഥിയാകുന്നതെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നിലമ്പൂരില്‍ മത്സരിക്കുമെന്ന് ഞായറാഴ്ച രാവിലെ പത്രസമ്മേളനം നടത്തി അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു. മത്സരിക്കാനില്ലെന്ന കഴിഞ്ഞ ദിവസത്തെ നിലപാടില്‍നിന്ന് മലക്കം മറിഞ്ഞുകൊണ്ടായിരുന്നു അന്‍വറിന്റെ പ്രഖ്യാപനം. തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും അന്‍വര്‍ അറിയിച്ചിട്ടുണ്ട്. താന്‍…
Read More »അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത
തിരുവനന്തപുരം: ശക്തമായ മഴയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് കേരളത്തിലെ വിവിധ ജില്ലകളില്‍ ഇന്നുമുതല്‍ നാല് ദിവസത്തേയ്ക്ക് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. നാല് ജില്ലകള്‍ക്കാണ് യെല്ലോ അലര്‍ട്ടുള്ളത്. 02/06/2025 : കണ്ണൂര്‍, കാസര്‍കോട് 03/06/2025 : കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് 04/06/2025 : കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍…
Read More »ഒരു പെഗ് പോലുമടിക്കണ്ട, ഈ ബിവറേജസില്‍ ചെന്നാല്‍ കറങ്ങി വീണിരിക്കും; പരീക്ഷിച്ചുനോക്കുന്നുണ്ടോ?
കുമളി: അടിച്ചു ഫിറ്റായി മദ്യപാനികള്‍ റോഡരികില്‍ വീണ് കിടക്കുന്നത് നാം കാണാറുണ്ട്. എന്നാല്‍ ഒരു പെഗ് പോലും അടിക്കാതെ മദ്യപര്‍ വീഴുന്ന കാഴ്ച കാണണമെങ്കില്‍ കുമളി ബിവറേജസ് ഔട്ട്‌ലെറ്റിലെത്തണം. ഒരു തവണയെങ്കിലും തെന്നി വീഴാതെ ഈ ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യം വാങ്ങി മടങ്ങുക പ്രയാസമാണ്. കാരണം ഔട്ട്‌ലെറ്റിന് മുന്നിലുള്ള ഗ്രൗണ്ട് നിറയെ ചെളിയാണ്. ഈ ചെളിയിലൂടെ നടന്ന് വേണം മദ്യം വാങ്ങാന്‍. നിരവധി പേരാണ് ദിവസവും ഇവിടെ തെന്നിവീഴുന്നത്. ലക്ഷങ്ങള്‍…
Read More »കൊട്ടിയൂര്‍ വൈശാഖോത്സവം എട്ടുമുതല്‍
കണ്ണൂര്‍ : കൊട്ടിയൂര്‍ വൈശാഖോത്സവം എട്ടുമുതല്‍ ജൂലായ് നാലുവരെ നടക്കും. 30 ലക്ഷത്തോളം തീര്‍ഥാടകരെ ഉത്സവകാലത്ത് പ്രതീക്ഷിക്കുന്നതായി കൊട്ടിയൂര്‍ ദേവസ്വം ബോര്‍ഡ് ട്രസ്റ്റി എന്‍. പ്രശാന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് കുടിവെള്ളവിതരണ സംവിധാനവും അക്കരെ കൊട്ടിയൂരില്‍ ദര്‍ശനസ്ഥലങ്ങളില്‍ ചൂടുവെള്ളത്തിനുള്ള സൗകര്യവും ഉണ്ട്. താമസസൗകര്യത്തിന് ‘കൈലാസം’, ‘ഗംഗ’, ‘മഹാദേവ’ എന്നീ വിശ്രമകേന്ദ്രങ്ങളും ടൂറിസം വകുപ്പിന്റെ ഡോര്‍മിറ്ററിയും തുറന്നുകൊടുക്കും. ഉത്സവനഗരിയിലും ഒരുകിലോമീറ്റര്‍ ചുറ്റളവിലും ഇന്‍ഷുറന്‍സ് പരിരക്ഷ…
Read More »നിലമ്പൂരില്‍ പോരിന് അന്‍വറും
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുകയാണെന്ന് നിലപാട് വ്യക്തമാക്കി പിവി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കും. മലയോര ജനതക്ക് വേണ്ടിയാണ് മത്സരമെന്നും പിവി അന്‍വര്‍ പറഞ്ഞു. 9 വര്‍ഷം നടത്തിയ പ്രവര്‍ത്തനത്തിനാണ് വോട്ട് തേടുന്നത്. പണം വരും. ജനങ്ങള്‍ തന്നെ പിന്തുണക്കുന്നുണ്ട്. സതീശന്റെ കാല്‍ നക്കി മുന്നോട്ട് ഇല്ലെന്നും അന്‍വര്‍ പറഞ്ഞു. ഇന്ന് രാവിലെ അന്‍വര്‍ മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടില്‍ മാധ്യമങ്ങളെ കണ്ടത്. പറവൂരില്‍…
Read More »








