Latest News in Kerala
ടൊവിനോയുടെ പേര് വലിച്ചിഴച്ചത് ശ്രദ്ധപിടിച്ചുപറ്റാന്‍ ; മാനേജരെ മര്‍ദിച്ച കേസില്‍ ഉണ്ണിമുകുന്ദന്‍
കൊച്ചി: മുന്‍ മാനേജരെ മര്‍ദിച്ചുവെന്ന പരാതിയില്‍ വിശദീകരണവുമായി നടന്‍ ഉണ്ണിമുകുന്ദന്‍. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് വിപിന്‍ കുമാര്‍ എന്ന വ്യക്തി തനിക്കെതിരെ ഉന്നയിച്ചതെന്ന് ഉണ്ണിമുകുന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാനേജര്‍ എന്ന നിലയില്‍ വിപിനുമായി തനിക്ക് ഔദ്യോഗികമായ ബന്ധം ഉണ്ടായിരുന്നില്ലെന്നും അനേകം സുഹൃത്തുക്കളില്‍ ഒരാളായിരുന്നുവെന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞു. വിപിന്‍ കുമാറില്‍ നിന്നുണ്ടായ ദുരനുഭവങ്ങള്‍ പറഞ്ഞ് ചിലര്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് ഉണ്ണിമുകുന്ദന്‍ പറയുന്നു. വിളിച്ചത് രണ്ട് പേരും സ്ത്രീകളായിരുന്നുവെന്നും അതിലൊരാള്‍ ഒരു മുതിര്‍ന്ന…
Read More »മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ കേസ്; പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ കേസില്‍ പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. പയ്യന്നൂര്‍ സ്വദേശി അഭിജിത്ത് വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയെ കൊല്ലുമെന്ന ഭീഷണി സന്ദേശം ഗുരുതരമെന്നും ഇത്തരം സന്ദേശങ്ങള്‍ അയക്കുന്നവര്‍ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവാന്‍മാരായിരിക്കണമെന്നും സിംഗിള്‍ ബെഞ്ച് അറിയിച്ചു. 2021ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് അഭിജിത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് സന്ദേശമയച്ചത്. ഇതില്‍ പൊലീസ് കേസെടുത്ത് തുടര്‍നടപടികളിലേക്ക് കടന്നതോടെ…
Read More »പാസഞ്ചര്‍ ട്രെയിനില്‍ സ്വരാജിന്റെ മാസ് എന്‍ട്രി
മലപ്പുറം: നിലപാടുകള്‍കൊണ്ട് എപ്പോഴും ശ്രദ്ധേയനാകുന്ന എം സ്വരാജിന്റെ നിലമ്പൂരിലേക്കുള്ള എന്‍ട്രിയും വൈറലാവുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം എം സ്വരാജ് ആദ്യമായി മണ്ഡലത്തില്‍ എത്തിയത് പാസഞ്ചര്‍ ട്രെയിനിലാണ്. ഈ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ സ്വീകാര്യത നേടിയത്. ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ സ്റ്റേഷനിലെത്തിയ സ്വരാജിനെ എതിരേല്‍ക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് സ്റ്റേഷനില്‍ തടിച്ചുകൂടിയത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെയും മുദ്രാവാക്യം വിളികളോടെയുമാണ് പ്രവര്‍ത്തകര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയ എതിരേറ്റത്. തുടര്‍ന്ന് ആവേശോജ്ജ്വല സ്വീകരണം. ഉച്ചയ്ക്ക് ശേഷം മണ്ഡലത്തില്‍…
Read More »നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നിലമ്പൂര്‍ താലൂക്ക് ഓഫീസിലായിരുന്നു പത്രികാ സമര്‍പ്പണം. കെ.പി.സി.സി.വര്‍ക്കിങ് പ്രസിഡന്റ് എ.പി.അനില്‍കുമാര്‍, മുസ്ലിം ലീഗ് രാജ്യസഭാ എംപി അബ്ദുള്‍ വഹാബ് തുടങ്ങിയ നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു. വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ പ്രകടനമായാണ് ആര്യാടന്‍ ഷൗക്കത്ത് പത്രികാ സമര്‍പ്പണത്തിനെത്തിയത്. ഇതിനിടെ എല്‍ഡിഎഫ്- യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷവുമുണ്ടായി. നിലമ്പൂരില്‍ വന്നിറങ്ങിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരണമൈാരുക്കിയിരുന്നു.…
Read More »സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; നാല് ജില്ലക്കാര്‍ സൂക്ഷിക്കണം
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്നലെ യെല്ലോ അലര്‍ട്ടായിരുന്നു ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്ററില്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇന്നും . നാളെയും ആലപ്പുഴ, എറണാകുളം, കണ്ണൂര്‍,…
Read More »പാതിചാരിയ പടിവാതിലുമായി യു ഡി എഫ് നേതാക്കള്‍
കണ്ണൂര്‍: പി.വി. അന്‍വറിന് മുന്നില്‍ യു.ഡി.എഫിന്റെ വാതില്‍ പൂര്‍ണമായി അടച്ചിട്ടില്ലെന്നും വരാന്‍ തയ്യാറായാല്‍ കൂടെ നിറുത്തുമെന്നും കെ.പി.സി.സി മുന്‍ അദ്ധ്യക്ഷന്‍ കെ. സുധാകരന്‍ എം.പി. അന്‍വര്‍ തിരുത്തിയാല്‍ കൂടെക്കൂട്ടാന്‍ വ്യക്തിപരമായി ശ്രമിക്കുമെന്നും സുധാകരന്‍ പറഞ്ഞു. അന്‍വര്‍ യു.ഡി.എഫിനൊപ്പം ഉണ്ടായിരുന്നെങ്കില്‍ കരുത്തായേനെ. സി.പി.എമ്മിനും സര്‍ക്കാരിനെതിരെയും നടത്തിയ ശക്തമായ നിലപാടുകളും പ്രസ്താവനയുമാണ് അന്‍വറിലേക്ക് യു,ഡി.എഫിനെ ആകര്‍ഷിച്ചത്. യു.ഡി.എഫില്‍ ആര്‍ക്കും ഇപ്പോഴും അദ്ദേഹത്തോട് വിദ്വേഷമോ വൈരാഗ്യമോ ഇല്ല, അന്‍വറിന്റെ ഡിമാന്‍ഡുകളാണ് യു.ഡി.എഫ് പ്രവേശനത്തെ ഇല്ലാതാക്കിയത്.…
Read More »ഒറ്റ ദിവസം പടിയിറങ്ങിയത് 13297 പേര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടവിരമിക്കല്‍. 13297 പേരാണ് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് ഒറ്റ ദിവസത്തില്‍ പടിയിറങ്ങിയത്. ഇവരുടെ ആനുകൂല്യങ്ങള്‍ക്കായി ആറായിരം കോടി രൂപയാണ് ധനവകുപ്പ് കണ്ടെത്തേണ്ടത്. സെക്രട്ടേറിയറ്റില്‍ നിന്ന് 221 പേര്‍, കെ എസ് ഇ ബിയില്‍ നിന്ന് പോകുന്നത് ഫീല്‍ഡ് ജീവനക്കാരടക്കം 1022 പേര്‍. വിവിധ വകുപ്പുകളില്‍ നിന്നായി ഇത്തവണ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് മെയ് 31 ന് പടിയിറങ്ങിയത് 13297 പേരാണ്. പങ്കാളിത്ത പെന്‍ഷന്‍…
Read More »സംസ്ഥാനത്ത് മഴക്കെടുതിയില്‍ വെള്ളിയാഴ്ച എട്ടുമരണം
കോഴിക്കോട്: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ശനിയാഴ്ച മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കൊല്ലം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് അവധി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും അവധി ബാധകമല്ല. മഴക്കെടുതിയില്‍ വെള്ളിയാഴ്ച സംസ്ഥാനത്ത് എട്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായി. മഴ തുടങ്ങി ഒരാഴ്ചയ്ക്കിടെ 26 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി. കണ്ണൂര്‍ താവക്കരയില്‍ 30 ഓളം…
Read More »കെ.ജി.എ നേതാക്കളുടെ ഗൂഢ നീക്കം പൊളിച്ച് കോടതി.
കോട്ടയം. ഭരണാനുകൂല ഗസ്റ്റഡ് ഓഫീസര്‍മാരുടെ പ്രബല സംഘടനയുടെ നേതാക്കളായ പട്ടികജാതി വികസന വകുപ്പിലെ ഉന്നത ജീവനക്കാരുടെ ഗൂഡ നീക്കത്തിന് തടയിട്ട് കേരള അഡ്മിനിസ്ട്രറ്റിവ് ട്രൂബൂണല്‍. പട്ടികജാതി വികസന വകുപ്പില്‍ പൊതു സ്ഥലംമാറ്റം ഓണ്‍ ലൈന്‍ മുഖേന മാത്രമേ നടത്താവു എന്ന് 2024 ജൂണ്‍ 6 ന് കേരള അഡ്മിനിസ്ട്രറ്റിവ് ട്രൂബുണല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉത്തരവ് ഇറങ്ങി ഒരു വര്‍ഷമായിട്ടും ഓണ്‍ലൈന്‍ പൊതു സ്ഥലംമാറ്റം നടപ്പില്‍വരുത്താന്‍ വകുപ്പിലെ എക്സ്റ്റാബി ളിഷ്‌മെന്റ് സെക്ഷന്…
Read More »സമവായം പാളുമോ?യുഡിഎഫ് യോഗത്തിലെ തീരുമാനം അന്‍വര്‍ തള്ളുന്നു?
പി വി അന്‍വറുമായി ആശയവിനിമയം നടത്താന്‍ പി കെ കുഞ്ഞാലികുട്ടിയെയും അടൂര്‍ പ്രകാശിനെയും ചുമതലപ്പെടുത്തി നിലമ്പൂര്‍: തൃണമൂല്‍ കോണ്‍ഗ്രസിനെ അസോസിയേറ്റ് അംഗമാക്കാന്‍ തീരുമാനം. യുഡിഎഫ് ഏകോപന സമിതിയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. യുഡിഎഫ് സ്ഥനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കണമെന്ന ആവശ്യവും യുഡിഎഫ് തീരുമാനവും പി വി അന്‍വറിനെ അറിയിക്കും. പി വി അന്‍വറുമായി ആശയവിനിമയം നടത്താന്‍ പി കെ കുഞ്ഞാലികുട്ടിയെയും അടൂര്‍ പ്രകാശിനെയും ചുമതലപ്പെടുത്തി. പ്രധാനമായും അന്‍വര്‍ വിഷയം ചര്‍ച്ച…
Read More »






