Kollam
അവരുടെ കരച്ചില്‍ സഹിക്കാന്‍ കഴിഞ്ഞില്ല,? എന്തെങ്കിലും ചെയ്യണമെന്ന് തോന്നി; മാല നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് വളകള്‍ ഊരി നല്‍കിയ സ്ത്രീ ഇതാണ്
കൊട്ടാരക്കര: ഉത്സവത്തിരക്കിനിടയില്‍ സ്വര്‍ണമാല നഷ്ടമായ വീട്ടമ്മയ്ക്ക് സ്വന്തം വളകള്‍ ഊരി നല്‍കിയ സ്ത്രീയെ തിരിച്ചറിഞ്ഞു.കൊല്ലം കൊട്ടാരക്കര പട്ടാഴി ദേവി ക്ഷേത്രത്തില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്.മൈലം പള്ളിക്കല്‍ മുകളില്‍ മങ്ങാട്ടുവീട്ടില്‍ സുഭദ്രയുടെ മാലയാണ് ക്ഷേത്രദര്‍ശനത്തിനിടെ നഷ്ടപ്പെട്ടത്. മാല നഷ്ടമായതോടെ വാവിട്ട് നിലവിളിച്ച് വീട്ടമ്മയ്ക്ക് അജ്ഞാതയായ സ്ത്രീ രണ്ടു സ്വര്‍ണ വളകള്‍ ഊരി നല്‍കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ചേര്‍ത്തല മരുത്തോര്‍വട്ടത്തുള്ള ശ്രീലത…
Read More »യുഡിഎഫില്‍ ചില എതിര്‍പ്പുകളുണ്ട്; എന്‍സിപിയിലേക്കില്ലെന്ന് മാണി സി.കാപ്പന്‍
എന്‍സിപിയിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന വാര്‍ത്ത നിഷേധിച്ച് യുഡിഎഫ് പിന്തുണയോടെ പാലായില്‍ വിജയിച്ച മാണി സി.കാപ്പന്‍ എംഎല്‍എ. എന്‍സിപിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. യുഡിഎഫില്‍ ചില എതിര്‍പ്പുകളുണ്ട്. എന്നാല്‍ എല്‍ഡിഎഫിനൊപ്പം പോകില്ലെന്നും മാണി സി.കാപ്പന്‍ പറഞ്ഞു. ശരത് പവാറുമായി നടത്തിയ കൂടിക്കാഴ്ച വ്യക്തിപരം മാത്രമാണ്. അതിനെ മറ്റൊരു തലത്തിലേക്ക് കാണേണ്ടതില്ല. അദ്ദേഹത്തെ ഇനിയും കാണുമെന്നും മാണി സി.കാപ്പന്‍ പറഞ്ഞു.മാണി സി.കാപ്പന്‍ എന്‍സിപിയിലേക്ക് മടങ്ങിയെത്തിയേക്കുമെന്നും വനംമന്ത്രി എ.കെ.ശശീന്ദ്രനെ മാറ്റി മന്ത്രിയാക്കാമെന്ന…
Read More »പ്ലസ് വണ്‍ പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ജൂണില്‍ നടക്കുന്ന പ്ലസ് വണ്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ജൂണ്‍ രണ്ട് മുതല്‍ 18 വരെ രാവിലെ 9.45 മുതലാണ് പരീക്ഷ. ടൈംടേബിള്‍ ചുവടെ. ജൂണ്‍ 2 – സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്‌ട്രോണിക് സിസ്റ്റംസ്, ഫിലോസഫി, കമ്ബ്യൂട്ടര്‍ സയന്‍സ് ജൂണ്‍ 4 – കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്. ജൂണ്‍ 6 – മാത്തമാറ്റിക്സ്, പാര്‍ട്ട് മൂന്ന് ലാംഗ്വജസ്,…
Read More »പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു. 74 വയസായിരുന്നു. അര്‍ബുദ ബാധിതനാി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.ഒരു വര്‍ഷക്കാലമായി പാണക്കാട് തങ്ങള്‍ ചികിത്സയിലായിരുന്നുവെങ്കിലും കഴിഞ്ഞ ആറ് മാസക്കാലമായാണ് ആരോഗ്യനില മോശമായത്. ലീഗിന്റെ ഉന്നതാധികാര സമിതിയില്‍ പോലും വന്നിരുന്നില്ല. ആരോഗ്യ നില ഇടക്കാലത്ത് മെച്ചപ്പെട്ടിരുന്നുവെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി വീണ്ടും ആരോഗ്യനില വളരെ മോശമാവുകയായിരുന്നു. മലപ്പുറത്ത് ചികിത്സയിലായിരുന്ന തങ്ങളെ അങ്ങനെയാണ് എറണാകുളത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുവരുന്നത്.ലീഗ് രാഷ്ട്രീയ നേതാവ് എന്നതിലുപരി ഇസ്ലാം…
Read More »വനിതാ ശിശുവികസന ഓഫീസ് പുതിയ കെട്ടിടത്തില്‍
എഴുകോണ്‍: അസൗകര്യങ്ങളുടെ നടുവില്‍നിന്ന് കൊട്ടാരക്കര വനിതാ ശിശുവികസന ഓഫീസിന് മോചനം. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിന്റെ സ്വരാജ് പുരസ്‌കാര കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നവീകരിച്ച സിഡിപിഒ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ ഏഴുലക്ഷം രൂപ ചെലവിലാണ് ഓഫീസ് കെട്ടിടം നവീകരിച്ചത്. ആറു കൗണ്‍സലിങ് ഉദ്യോഗസ്ഥരും ഏഴു ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരും സിഡിപിഒയും ഉള്‍പ്പെടെ 21 ജീവനക്കാരാണ് വനിതാ ശിശുവികസന ഓഫീസില്‍ നിലവില്‍ ജോലി ചെയ്യുന്നത്. കൗണ്‍സലിങ്ങിനും പേരന്റല്‍, ന്യൂട്രീഷന്‍ ക്ലിനിക്കുകള്‍ക്കും പ്രത്യേകം…
Read More »പാലം ജി സുധാകരന്‍ സന്ദര്‍ശിച്ചു
കരുനാഗപ്പള്ളി: കായലിന്റെയും കടലിന്റെയും കൗതുകക്കാഴ്ചയൊരുക്കി പൂര്‍ത്തിയാകുന്ന അഴീക്കല്‍- വലിയഴീക്കല്‍ പാലം മുന്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ സന്ദര്‍ശിച്ചു. ഉദ്ഘാടനത്തിനു മുന്നോടിയായി പാലത്തില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നത് അദ്ദേഹം കണ്ടു. തുടര്‍പ്രവര്‍ത്തനങ്ങളില്ലാതെ നഷ്ടമാകുമായിരുന്ന പാലം ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന ജി സുധാകരന്‍ മുന്‍കൈയെടുത്താണ് നിര്‍മാണം പുനരാരംഭിച്ചത്. കരുനാഗപ്പള്ളി എംഎല്‍എയായിരുന്ന ആര്‍ രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലുമുണ്ടായിരുന്നു. മന്ത്രിയെന്ന നിലയില്‍ ജി സുധാകരന്റെ നിരന്തര മേല്‍നോട്ടം പ്രകൃതിദുരന്തങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ അതിജീവിച്ച്…
Read More »വീടിനുള്ളില്‍ സൂക്ഷിച്ച 33 കിലോ കഞ്ചാവ് പിടികൂടി
കൊല്ലം: ഉളിയക്കോവില്‍ വീടിനുള്ളില്‍ സൂക്ഷിച്ച 33 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി. ഉളിയക്കോവില്‍ സ്വദേശി നവാസ്, താമരക്കുളം സ്വദേശി സുധീര്‍ എന്നിവര്‍ അറസ്റ്റില്‍. മുഖ്യ പ്രതിക്കായി തെരച്ചില്‍ തുടരുന്നു. ഉളിയക്കോവില്‍ കച്ചികടവ് ജംഗഷനില്‍ ശ്രീ ഭദ്രാനഗര്‍ 198 കണ്ണമത്ത് തെക്കതില്‍ വീടിന്റെ വളപ്പില്‍ ചാക്കിലാക്കി ഓലകൊണ്ട് മറച്ച് സൂക്ഷിച്ച വിലയിലായിരുന്നു കഞ്ചാവ്. മലക്കറി എന്ന വ്യാജേനെ ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് കടത്തിയതെന്ന് പ്രതികള്‍ എക്‌സൈസിനോട് പറഞ്ഞു. നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന…
Read More »പ്രതി വധശ്രമത്തിന് വീണ്ടും പിടിയില്‍
അഞ്ചല്‍: ക്രിമിനല്‍ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വധശ്രമത്തിന് വീണ്ടും പിടിയില്‍. കൊലപാതകം അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഏരൂര്‍ മയിലാടുംകുന്ന് സുനില്‍ വിലാസം പുത്തന്‍ വീട്ടില്‍ സുനിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഏരൂര്‍ മാളക്കോട് ക്ഷേത്രത്തിന് സമീപമാണ് സംഭവം. മാളക്കോട് ക്ഷേത്രത്തിന് സമീപം റബര്‍ പുരയിടത്തില്‍ ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെ സുനില്‍ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി. ഇതുകണ്ട തൊഴിലുറപ്പ് തൊഴിലാളികള്‍ ഭയന്ന് നിലവിളിക്കുകയും തൊഴിലാളികളില്‍…
Read More »വിസ്മയ കേസില്‍ കിരണിന്റെ പിതാവ് കൂറുമാറി
കൊല്ലം: വിസ്മയ കേസില്‍ വഴിത്തിരിവ്. കേസിലെ പ്രതിയായ വിസ്മയുടെ ഭര്‍ത്താവ് കിരണിന്റെ പിതാവ് സദാശിവന്‍ പിള്ള കൂറു മാറിയതായി കോടതി പ്രഖ്യാപിച്ചു. ആത്മഹത്യാ കുറിപ്പ് എഴുതിവച്ച ശേഷമാണ് വിസ്മയ ജീവനൊടുക്കിയതെന്നാണ് ഇന്ന് സദാശിവന്‍ പിള്ള കോടതിയില്‍ മൊഴി നല്‍കിയത്. കുറിപ്പ് താന്‍ വീട്ടിലെത്തിയ ഒരു പോലീസുകാരന് കൈമാറിയെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. നേരത്തെ വിസ്മയയുടെ മരണസമയത്ത് പോലീസിന് നല്‍കിയ മൊഴിയിലോ മാധ്യമങ്ങളോടോ ആത്മഹത്യാക്കുറിപ്പിനെ കുറിച്ച് പിള്ള പറഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍…
Read More »ജീവനക്കാരില്ല; കെഎസ്ആര്‍ടിസിയില്‍ സര്‍വീസ് റദ്ദാക്കല്‍
ചാത്തന്നൂര്‍: കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരുടെ അഭാവം മൂലം ബസ് സര്‍വീസുകള്‍ റദ്ദാക്കേണ്ടിവരുന്നതു തിരിച്ചടിയാവുന്നു. ഇതു മൂലം വരുമാനത്തില്‍ കാര്യമായ നഷ്ടം ഉണ്ടാകുന്നു. ദക്ഷിണമേഖലയില്‍ ഇന്നലെ 150ലധികം സര്‍വീസുകളാണ് റദ്ദ് ചെയ്യേണ്ടി വന്നത്. ലാഭകരമായ സര്‍വീസുകളുടെ പട്ടികയില്‍പ്പെടുന്ന എ, ബി വിഭാഗങ്ങളില്‍പ്പെട്ട സര്‍വീസുകളും മുടങ്ങി. എന്നാല്‍, ലാഭകരമല്ലാത്ത സര്‍വീസുകള്‍ അയച്ചതായും കണ്ടെത്തി. സര്‍വീസുകള്‍ റദ്ദാക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നു ദക്ഷിണ മേഖല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യൂണിറ്റ് അധികൃതര്‍ക്കു നിര്‍ദേശം നല്കി. ഓപ്പേറേറ്റിംഗ് വിഭാഗം…
Read More »

