Kollam
കൊല്ലം തുറമുഖം വികസനത്തിന് വിനയാവുന്നു
കൊല്ലം: ചരക്കുനീക്കത്തിന് ജില്ലാതല ഏകോപനമില്ലാത്തത് കൊല്ലം തുറമുഖ വികസനത്തിന് വിനയാവുന്നു. കൊല്ലത്തേക്ക് ചരക്കുമായെത്തുന്ന കപ്പലുകള്‍ ‘കാലി’യടിച്ചു മടങ്ങേണ്ടിവരുന്നത് കപ്പല്‍ ഏജന്‍സികള്‍ക്ക് വന്‍ നഷ്ടമാണ് ഉണ്ടാക്കുന്നത്.അതുകൊണ്ടുതന്നെ ഇവിടേക്കെത്താന്‍ ഇവര്‍ വിമുഖത കാട്ടുന്നു.കൊച്ചിയിലും കോഴിക്കോട്ടും അവിടത്തെ തുറമുഖങ്ങളെ കൃഷ്ണമണി പോലെ കാക്കാന്‍ ചേംബര്‍ ഒഫ് കോമേഴ്‌സ് രംഗത്തുണ്ട്. വിവിധ സ്ഥാപനങ്ങളിലെ ചരക്കുകള്‍ കപ്പലില്‍ കയറ്റി അയയ്ക്കുന്നതിന് ചേംബര്‍ ഒഫ് കോമേഴ്‌സ് വലിയ പങ്കാണ് വഹിക്കുന്നത്. ഇങ്ങനൊരു ഫലപ്രദമായ സംവിധാനം കൊല്ലത്തില്ല. പേരിന് ഒരു…
Read More »ക്ഷീരോത്പാദനം വര്‍ധിപ്പിക്കാന്‍ സമൂലമായ മാറ്റം കൊണ്ടു വരും: മന്ത്രി
ചാത്തന്നൂര്‍: കേരളത്തിലെ ക്ഷീരോത്പാദനം വര്‍ധിപ്പിക്കുവാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് സമൂലമായ മാറ്റം കൊണ്ടു വരുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. ഇതിന്റെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള മൊബൈല്‍ ആംബുലന്‍സ് യൂണിറ്റ് സര്‍വീസ് ആരംഭിക്കുമെന്നും ഇതിനായി ഒട്ടേറെ പദ്ധതികള്‍ നടപ്പില്‍ വരുത്തിയതായും ക്ഷീരോത്പാദനത്തില്‍ കേരളത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ക്ഷീര വികസന വകുപ്പ് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകഷക സംഗമം ചാത്തന്നൂര്‍ ക്രിസ്തോസ് മാര്‍ത്തോമ്മാ ചര്‍ച്ച് പാരിഷ് ഹാളില്‍ ഉദ്ഘാടനം…
Read More »കൊല്ലത്ത് ഭാര്യയെ വെട്ടിക്കൊന്ന ശേഷം വയോധികന്‍ ആത്മഹത്യ ചെയ്തു
കൊല്ലം: മണ്‍ട്രോതുരുത്തില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. നെന്മേനി സ്വദേശി പുരുഷോത്തമന്‍(75), ഭാര്യ വിലാസിനി(65) എന്നിവരാണ് മരിച്ചത്.തിങ്കളാഴ്ച രാത്രി നടന്ന സംഭവം ഇന്നലെ രാത്രി വൈകിയാണ് ബന്ധുക്കളറിയുന്നത്.പുരുഷോത്തമന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ദമ്ബതികള്‍ക്ക് മക്കളില്ല. പുരുഷോത്തമന്‍ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.തിരുവാഭരണ പാതയില്‍ സ്ഫോടക വസ്തുക്കള്‍, തീവ്രവാദ സാന്നിദ്ധ്യമുണ്ടോയെന്ന് അന്വേഷിക്കണം ; ബി ജെ പി
Read More »പതിനേഴുകാരി ആത്മഹത്യ ചെയ്തു, യുവാവിനെ ചോദ്യം ചെയ്യും
പത്തനാപുരം: കാമുകനും ബന്ധുവുമായ യുവാവുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെ പതിനേഴുകാരി വീട്ടി തൂങ്ങിമരിച്ച സംഭവത്തില്‍ യുവാവിനെ ചോദ്യം ചെയ്യും.പട്ടാഴി കന്നിമേല്‍ മാവിളമേലേതില്‍ പരേതനായ അജി- ലതിക ദമ്പതികളുടെ മകള്‍ അഞ്ജലിയാണ് (17) മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം.കശുഅണ്ടി തൊഴിലാളിയായ മാതാവ് ജോലിക്ക് പോയിരുന്നു. കലയപുരം സ്വദേശിയും ബന്ധുവുമായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇവര്‍ തമ്മിലുള്ള ബന്ധം വീട്ടുകാര്‍ക്കും സമ്മതമായിരുന്നതായി പറയുന്നു. യുവാവുമായി ഒരു മണിക്കൂറിലധികം ഫോണില്‍ സംസാരിച്ചതിന് പിന്നാലെ…
Read More »ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍; അറസ്റ്റ് ചെയ്യാന്‍ നീക്കമാരംഭിച്ച് പൊലീസ്
കൊല്ലം: വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാരെ അറസ്റ്റ് ചെയ്യാന്‍ നീക്കമാരംഭിച്ച് പൊലീസ്. ബലാത്സംഗ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് ഒളിവിലാണെന്നാണ് വിവരം. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ എത്തും മുമ്പേ പിടികൂടാനാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.ശ്രീകാന്ത് വെട്ടിയാര്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കാന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. ശ്രീകാന്തിനെ തേടി പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഒരാഴ്ച്ചയായി ശ്രീകാന്ത് ഒളിവിലാണെന്ന് പൊലീസ് പറയുന്നു.
Read More »ദേശീയ പാത അമിതവേഗം അപകടക്കെണി
പുനലൂര്‍: കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ വാഹനങ്ങളുടെ അമിത വേഗം അപകടക്കെണിയാകുന്നു. എസ്.എന്‍.ഡി.പി യോഗം 854ാം നമ്പര്‍ ഇടമണ്‍ കിഴക്ക് ശാഖയിലെ ഇടമണ്‍ ശ്രീഷണ്‍മുഖക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ വീട്ടമ്മ വാഹനമിടിച്ച് മരിച്ചത് ഇന്നലെ പുലര്‍ച്ചെയായിരുന്നു.രാവിലെ 5.30ന് ദേശീയ പാതയോരത്ത് കൂടി നടന്ന് ക്ഷേത്ര ദര്‍ശനത്തിനെത്തിയ സമീപവാസിയായജഗദമ്മയാണ് (68) ബൈക്കിടിച്ച് മരിച്ചത്. ഇത് ഭക്തരെ കൂടുതല്‍ ആശങ്കയിലാക്കുന്നുണ്ട്.കഴിഞ്ഞ ദിവസം സന്ധ്യക്ക് ക്ഷേത്രത്തിലെ ചന്ദ്ര പൊങ്കയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന വീട്ടമ്മയെ അമിതവേഗതയിലെത്തിയ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ഇടമണ്‍…
Read More »റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് 2 കോടി
കൊല്ലം: മണ്‍റോത്തുരുത്ത് റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് 2 കോടിയുടെ പദ്ധതി. സ്റ്റേഷന്റെ ഒന്നും രണ്ടും പ്‌ളാറ്റ് ഫോമുകളില്‍ ഗ്രാനൈറ്റ് പാകും.മുന്നിലുള്ള പാര്‍ക്കിംഗ് ഏരിയയില്‍ ടാറിംഗ് നടത്താന്‍ 30 ലക്ഷത്തിന്റെയും ഒന്നും രണ്ടും പ്‌ളാറ്റ് ഫോമുകളെ ബന്ധിപ്പിച്ച് ഫുട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കാന്‍ 22 ലക്ഷത്തിന്റെയും എസ്റ്റിമേറ്റ് തയ്യാറാക്കി. രണ്ടാമത്തെ പ്‌ളാറ്റ് ഫോമിന്റെ ഷെല്‍ട്ടര്‍ നവീകരിക്കാന്‍ 44 ലക്ഷത്തിനെയും ഒന്നും രണ്ടും പ്‌ളാറ്റ് ഫോമുകളുടെ നീളം കൂട്ടാന്‍ 86 ലക്ഷത്തിന്റെയും എസ്റ്റിമേറ്റ്…
Read More »റോഡ് തകര്‍ന്ന് ; നടപടിയെടുക്കാതെ അധിക്യതര്‍
ചവറ: തോട്ടിനുവടക്ക് വൈങ്ങേലി -ബാലവാടി റോഡ് തകര്‍ന്ന് തരിപ്പണമായി കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളാകുന്നു.ദേശീപാതയില്‍ തട്ടാശേരിക്ക് കിഴക്ക് ഭാഗത്തുകൂടി കടന്നുപോകുന്ന റോഡാണ് നവീകരണമില്ലാതെ തകര്‍ച്ചയിലായിരിക്കുന്നത്.പ്രദേശത്തെ മറ്റ് റോഡുകളെല്ലാം നവീകരിക്കാന്‍ നടപടി തുടങ്ങിയിട്ടും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഈ റോഡിനെ മാത്രം അധികൃതര്‍ മറന്ന മട്ടാണ്. തകര്‍ന്നുതരിപ്പണമായി കിടക്കുന്ന റോഡിലൂടെ സാഹസമായി വണ്ടി ഓടിച്ചെങ്കിലേ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയൂ. കാല്‍ നട പോലും അസാദ്ധ്യമാകുന്നറോഡില്‍ മിറ്റലിളകിചിതറിക്കിടക്കുന്നതിനാല്‍ ആശുപത്രി ആവശ്യത്തിന് പോലും ഇവിടേയ്ക്ക് ഒരു വാഹനം…
Read More »സി.എം. സ്റ്റീഫന്‍ തൊഴിലാളി ചരിത്രത്തിലെ അവിസ്മരണീയ ശബ്ദം : കൊടിക്കുന്നില്‍
കൊല്ലം: കേരളത്തിലെ കശുഅണ്ടിയും കയറും കൈത്തറിയും ഉള്‍പ്പെടുന്ന പരമ്പരാഗത വ്യവസായ മേഖലയിലെ നിയമലംഘനവും അടിമത്തവും അവസാനിപ്പിച്ച് തൊഴിലാളികളും മനുഷ്യരാണെന്നും അവരുടെ അവകാശങ്ങള്‍ നിക്ഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും സമരത്തിലൂടെ തെളിയിച്ച അനശ്വരനായ നേതാവായിരുന്നു സി.എം.സ്റ്റീഫനെന്ന് കൊടിക്കൂന്നില്‍ സുരേഷ് എം.പി അഭിപ്രായപ്പെട്ടു. കേരള കശുഅണ്ടി തൊഴിലാളി കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഡി.സി.സി ഓഫീസില്‍ ചേര്‍ന്ന സി.എം. സ്റ്റീഫന്‍ അനുസ്മരണവും പ്രതിനിധി സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത…
Read More »നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം; ലംഘിച്ചാല്‍ നടപടി – ജില്ലാ കലക്ടര്‍
കൊല്ലം: ജില്ലയില്‍ കോവിഡ് വൈറസിന്റെ വ്യാപനതോത് തടയുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴസന്‍ കൂടിയായ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസ്, തദ്ദേശസ്വയംഭരണം, റവന്യൂ തുടങ്ങി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ലഭ്യമാക്കണം. എല്ലാ ചടങ്ങുകളും പൊതു പരിപാടികളും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പൊലിസ് മേധാവികളും, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും…
Read More »

