Kollam
പ്രിയ ഹോം തുറന്നു
എഴുകോണ്‍: മാനസിക വെല്ലുവിളി നേരിടുന്ന വനിതകള്‍ക്കായി വെളിയം കായിലയില്‍ ‘പ്രിയ ഹോം’ തുറന്നു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനംചെയ്തു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ശിവപ്രസാദ്, പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ബിനോജ്, ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവന്‍പിള്ള, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സജനി ഭദ്രന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ…
Read More »യുവതിയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം
പരവൂര്‍: കടയില്‍ മദ്യപിച്ചെത്തുന്നത് വിലക്കിയ വിരോധത്തില്‍ യുവതിയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ പൊലീസ് പിടിയില്‍. കലയ്‌ക്കോട് ഹെലന്‍ ഹൗസില്‍ സുനില്‍ കുമാര്‍ (ഷാജി- 50) ആണ് പിടിയിലായത്. കലയ്‌ക്കോട് ചായക്കട നടത്തുന്ന യുവതിയുടെ കടയില്‍ പതിവായി മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയതിനാല്‍ സുനില്‍ കുമാറിനെയും സുഹൃത്തിനെയും കടയുടമ വിലക്കിയിരുന്നു.സുനില്‍കുമാറിന്റെ സുഹൃത്തായ രണ്ടാം പ്രതി കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് യുവതിയുടെ കഴുത്തില്‍ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച യുവതിയുടെ കയ്യില്‍…
Read More »തിരുവനന്തപുരം – ചെങ്കോട്ട പാതയില്‍ അപകടമായി ബാരിക്കേഡ്
തെന്മല: തിരുവനന്തപുരം – ചെങ്കോട്ട പാതയില്‍ തെന്മല പമ്പ് ഹൗസിന് സമീപത്ത് സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡ് അപകടം സൃഷ്ടിക്കുന്നതായി പരാതി. അശാസ്ത്രീയ ബാരിക്കേഡ് കാരണം ഇന്നലെ ഉച്ചയ്ക്ക് 2.30ന് ചാലിയക്കര സ്വദേശിയായ ബൈക്ക് യാത്രികനായ യുവാവിന് കാറിടിച്ച് പരുക്കേറ്റിരുന്നു. ബാരിക്കേഡ് സ്ഥാപിച്ചിരിക്കുന്നതിനാല്‍ ഡാം ഭാഗത്തു നിന്നുളള വാഹനങ്ങള്‍ തെന്മലയില്‍ നിന്നു വരുന്ന യാത്രക്കാര്‍ക്ക് കാണാന്‍ സാധിക്കില്ല.മറുവശം കാണാന്‍ സഹായിക്കുന്ന വിധം ഇരുമ്പ് ചട്ടത്തില്‍ വലയില്‍ നിര്‍മിച്ച ബാരിക്കേഡുകളാണ് സാധാരണയായി റോഡില്‍ സ്ഥാപിക്കുന്നത്.…
Read More »വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി
പത്തനാപുരം: ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന്റെ ഭാഗമായി വാഹനമോടിക്കുന്നതിനിടെ മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ പീഡന പരാതി ഉയര്‍ന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പരാതിക്കാരിയില്‍ നിന്നും മൊഴിയെടുത്ത പൊലീസ് അന്ന് ലൈസന്‍സ് നേടുന്നതിനായി വന്ന മറ്റുള്ളവരുടെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ്. പത്തനാപുരം എംവിഐ എ.എസ്.വിനോദിനെതിരെയാണ് പരാതി.വാഹനം ഓടിച്ചു കാണിക്കണമെന്നാവശ്യപ്പെട്ട് യുവതിയുമൊത്ത് വാഹനത്തില്‍ പോകുകയും പത്തനാപുരം- ഏനാത്ത് റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ അതിക്രമം കാട്ടിയെന്നുമാണ് പരാതി. ഈ വാഹനത്തില്‍ മറ്റാരുമില്ലായിരുന്നുവെന്നു പരാതിയില്‍ പറയുന്നു.19നു…
Read More »മൈനര്‍ ഇറിഗേഷന്‍ പദ്ധതിക്ക് തുടക്കം
ഓയൂര്‍: വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വിരലൂര്‍ ചിറ നവീകരണവും അനുബന്ധ ജലസേചന സൗകര്യം മെച്ചപ്പെടുത്തലുമെന്ന മൈനര്‍ ഇറിഗേഷന്‍ പദ്ധതിക്ക് തുടക്കമായി.അഞ്ച് ഹെക്ടര്‍ പാടശേഖരത്തിന് വെള്ളം എത്തിക്കുന്ന ലീഡിങ് ചാനല്‍ നിര്‍മാണവും ഇതിന് അനുബന്ധമായുണ്ട്. മൈനര്‍ ഇറിഗേഷന്‍ വഴി നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. അന്‍സര്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം എസ്. ഷൈന്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം കരിങ്ങന്നൂര്‍ സുഷമ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.കെ. ജ്യോതിദാസ്,…
Read More »റോഡ് പുനര്‍നിര്‍മാണം വൈകുന്നു; ദുരിതത്തിലായി ജനം
ഇരവിപുരം: റോഡിന്റെ പുനര്‍നിര്‍മാണം അനന്തമായി നീളുന്നതിനെ തുടര്‍ന്ന് ജനവും വ്യാപാരികളും ദുരിതത്തില്‍. ഞാങ്കടവ് കുടിവെള്ള പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച സംസ്ഥാന ഹൈവേയിലെ ചെമ്മാന്‍മുക്ക് മുതല്‍ അയത്തില്‍ വരെയുള്ള റോഡാണ് തകര്‍ന്നു കിടക്കുന്നത്.ഈ റോഡ് പുനര്‍നിര്‍മിക്കുന്നതിനായി ഗതാഗതം വഴിതിരിച്ചുവിടുകയും റോഡ് അടച്ചിടുകയും ചെയ്‌തെങ്കിലും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതി വഴിയില്‍ മുടങ്ങുകയായിരുന്നു. പൈപ്പ് സ്ഥാപിക്കുന്നതിനായി മാസങ്ങളോളം അടച്ചിട്ട റോഡ് പുനര്‍നിര്‍മാണത്തിനായി വീണ്ടും അടച്ചെങ്കിലും ഒന്നും നടന്നില്ല.മാസങ്ങളോളം റോഡ് അടച്ചിടുകയും റോഡരികിലെ കടകള്‍ക്കു…
Read More »കുടിവെള്ളം പരിശോധിക്കാന്‍ ഏഴ് ലാബുകളുമായി ജല അതോറിറ്റി
കൊല്ലം: ജില്ലയില്‍ കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കാന്‍ ഏഴ് ലാബുകളുമായി ജല അതോറിറ്റി.എന്‍.എ.ബി.എല്‍ അംഗീകാരവും ഐ.എസ്.ഒ നിലവാരവുമുള്ള ലാബുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തനം ആരംഭിച്ചത്. ജില്ല ലബോറട്ടറി കൊല്ലം ജലഭവനിലാണ് പ്രവര്‍ത്തിക്കുന്നത്. മുഖത്തല സബ് ജില്ല ലബോറട്ടറിയും ഇവിടെയുണ്ട്. പുനലൂര്‍ മീനാട് ജൈക്ക വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, ചടയമംഗലം (മടത്തറ), ശാസ്താംകോട്ട, കൊട്ടാരക്കര (വാളകം), ചവറ കരുനാഗപ്പള്ളി എന്നിവിടങ്ങളിലാണ് മറ്റ് അഞ്ച് ലാബുകള്‍.ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ കിണര്‍ വെള്ളത്തിന്…
Read More »കൊല്ലത്ത് കല്ലിടല്‍ തടഞ്ഞു; നടപടി ക്രമങ്ങൾ താത്കാലികമായി നിർത്തി
കൊല്ലം ജില്ലയിലെ സിൽവർ ലൈൻ നടപടികൾ താത്കാലികമായി നിർത്തിവച്ചു. പ്രതിഷേധത്തെ തുടർന്നാണ് ഇന്നത്തെ കല്ലിടൽ നിർത്തിവച്ചത്. തഴുത്തലയില്‍ പ്രതിഷേധ സ്ഥലത്ത് നിന്നും മാറി കല്ലിടാനുള്ള ഉദ്യോഗസ്ഥരുടെ നീക്കം തടഞ്ഞു. ആറാട്ടുകുളം ക്ഷേത്രത്തിനുസമീപം സില്‍വര്‍ലൈന്‍ കല്ലുമായി എത്തിയ വാഹനം പ്രതിഷേധക്കാർ തടഞ്ഞു. പേരയം ആറാട്ടുകുളം ക്ഷേത്രത്തിനുസമീപമാണ് വാഹനം തടഞ്ഞത്. സില്‍വര്‍ലൈന്‍ വിരുദ്ധസമരസമിതി അംഗങ്ങളും യുഡിഎഫ് പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തു. കെ റെയിൽ അതിരടയാള കല്ല് സ്ഥാപിക്കുന്നതിനിടെ കൊല്ലത്ത് വ്യാപക പ്രതിഷേധമാണ്…
Read More »കൊല്ലത്ത് കഞ്ഞിവച്ച് സിൽവർലൈൻ പ്രതിഷേധം; ആത്മഹത്യാ ഭീഷണിയും
കെ റെയിൽ അതിരടയാള കല്ല് സ്ഥാപിക്കുന്നതിനിടെ കൊല്ലത്ത് വ്യാപക പ്രതിഷേധം. നടുറോഡിൽ കഞ്ഞിവച്ചാണ് കല്ലിടലിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചത്. തഴുത്തലയിൽ പ്രദേശവാസികൾ ആത്മഹത്യാ ഭീഷണി മുഴക്കി. ഗ്യാസ് സിലിണ്ടറുമായാണ് ഭീഷണി മുഴക്കിയത്. കല്ലിടുമെന്ന് സൂചന കിട്ടിയതോടെയാണ് നാട്ടുകാർ സംഘടിച്ചെത്തിയത്. ഒരിടവേളയ്ക്ക് ശേഷമാണ് കൊല്ലത്ത് സർവ്വേ നടപടികൾ പുനരാരംഭിച്ചത്. പൊലീസ് സുരക്ഷയിൽ കല്ലിടൽ നടപടികൾക്കായി കെ റെയിൽ ഉദ്യോഗസ്ഥർ എത്തി. എന്നാൽ കനത്ത പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. കല്ലുമായി വന്ന…
Read More »മോഷ്ടിച്ച സാധനങ്ങളെല്ലാം സഞ്ചികളില്‍ നിറച്ച് ഭദ്രമാക്കി; ഉറക്കം ചതിച്ചു; യുവാവിനെ വിളിച്ചുണര്‍ത്തിയത് പൊലീസ്
കൊല്ലം: ആളില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ യുവാവിനെ ഉറക്കം ചതിച്ചു! മോഷ്ടിച്ച സാധനങ്ങളെല്ലാം പാക്ക് ചെയ്ത ശേഷം ഉറങ്ങിപ്പോയ കള്ളനെ വീട്ടുടമയും പൊലീസും ചേര്‍ന്ന് വിളിച്ചുണര്‍ത്തി.കുണ്ടറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആശുപത്രിമുക്ക് തടത്തിവിള വീട്ടില്‍ റിട്ട. ജനറല്‍ വൈ തരകന്റെ വീട്ടിലാണ് സംഭവം. വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത നീരാവില്‍ സ്വദേശിയായ യുവാവിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ചു.ആശുപത്രിമുക്കിലെ പൂട്ടിയിട്ടിരുന്ന വീട്ടില്‍ ഇന്നലെ വൈകീട്ടോടെ എത്തിയ തരകന്‍ മുന്നിലെ വാതില്‍…
Read More »








