Kollam
ഭര്‍ത്യവീട്ടില്‍ യുവതിയുടെ ആത്മഹത്യ ; യുവാവ് അറസ്റ്റില്‍
ചവറ: ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചവറ തോട്ടിനുവടക്ക് കോട്ടയില്‍ വടക്കേതില്‍ ശ്യാംരാജിന്റെ ഭാര്യ സ്വാതിശ്രീ(22)യെയാണ് ഈ മാസം 12ന് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ആറ് മാസം മുമ്പായിരുന്നു സ്വാതിശ്രീയുടെ വിവാഹം. പ്രണയവിവാഹമായിരുന്നു. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സ്വാതിശ്രീയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവ സമയത്ത് ശ്യാംരാജ് അച്ഛനുമായി തിരുവനന്തപുരത്ത് ആശുപത്രിയിലായിരുന്നു.ശ്യാംരാജ് യുവതിയെ ഫോണില്‍ വിളിച്ചു അസഭ്യം പറയുകയും കൊന്ന്…
Read More »ബീച്ച് ശുചീകരണത്തിനു നേതൃത്വം നല്കി മേയര്‍
കൊല്ലം: കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹരിത കർമ സേന, കച്ചവടക്കാർ എന്നിവരുൾപ്പെട്ട സംഘം കൊല്ലം ബീച്ച് മാലിന്യ വിമുക്തമാക്കി. മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ബീച്ച് ക്ലീനിങ് മെഷീനും ശുചീകരണത്തിനായി ഉപയോഗിച്ചു. പ്ലാസ്റ്റിക് വിമുക്ത മേഖലയായ കടൽതീരം വൃത്തിയായി സൂക്ഷിക്കുന്നതിന് പൊതുജനങ്ങൾ സഹകരിക്കണമെന്നും ബിൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും മേയർ പറഞ്ഞു.
Read More »യുവാവിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
അഞ്ചല്‍: ഏരൂരില്‍ യുവാവിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭാരതീപുരം സ്നേഹാരം സ്വദേശി ഹരിപ്രസാദിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അഞ്ചല്‍ വടമണ്‍ കോമളം സ്വദേശി പ്രശോഭിനെ ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് സംഭവം. അറസ്റ്റിലായ പ്രശോഭിന്റെ കുടുംബവുമായി കുത്തേറ്റ ഹരിപ്രസാദിന്റെ സഹോദരന് ഉണ്ടായ പ്രശ്നങ്ങളാണ് കത്തികുത്തില്‍ കലാശിച്ചത്. ഒരുമാസം മുമ്പ് വരെ സ്നേഹാരത്തു താമസമായിരുന്ന പ്രതി പ്രശോഭ് വ്യാഴാഴ്ച ഇവിടെ എത്തുകയും…
Read More »വന്യജീവി സങ്കേതത്തില്‍ അപൂര്‍വ ഇനം പക്ഷികളെ കണ്ടെത്തി
തെന്മല: തെന്മല ശെന്തുരിണി വന്യജീവി സങ്കേതത്തില്‍ നടത്തിയ പക്ഷി സര്‍വേയില്‍ നാല് അപൂര്‍വയിനം പക്ഷികള്‍ അടക്കം 194 ഇനം പക്ഷികളെ കണ്ടെത്തി. വനം വന്യജീവി വകുപ്പും, കേരള കാര്‍ഷിക സര്‍വകലാശാലയും, കൊല്ലം ബേര്‍ഡ് ബറ്റാലിയനും, പത്തനംതിട്ട ബേര്‍ഡേഴ്സും, വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ എന്നിവര്‍ ചേര്‍ന്ന് സംയുക്തമായി നടത്തിയ വാര്‍ഷിക സര്‍വേയിലാണ് ഇത്തരത്തില്‍ പക്ഷികളെ കണ്ടെത്തിയത്. നിരീക്ഷകര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന 36 പേരടങ്ങുന്ന സംഘമാണ് നാല്…
Read More »വിസ്മയ കേസില്‍ ഞെട്ടിക്കുന്ന മൊഴി
കൊല്ലം: വിവാഹം പിന്നിട്ട് ഒരു മാസമായപ്പോഴേക്കും വിസ്മയ വല്ലാത്ത വിഷമത്തിലായിരുന്നെന്നും സ്ത്രീധനത്തിന്റെ പേരിലുള്ള പീഡന വിവരങ്ങള്‍ വാട്സാപ്പില്‍ സന്ദേശമായി അയച്ചിരുന്നുവെന്നും വിസ്മയയുടെ സഹോദരന് വിജിത്തിന്റെ ഭാര്യ ഡോ.രേവതി മൊഴി നല്കി. ഒന്നാം അഡിഷണല്‍ ജഡ്ജി സുജിത് മുമ്പാകെ പ്രോസിക്യൂഷന് ഭാഗം രണ്ടാം സാക്ഷിയായുള്ള വിസ്താരത്തിലാണ് രേവതിയുടെ മൊഴി.രേവതി പറഞ്ഞത്: ‘എനിക്ക് വിവാഹാലോചന വന്നതു മുതല്‍ വിസ്മയയുമായി സംസാരിക്കാറുണ്ടായിരുന്നു. സന്തോഷവതിയും പ്രസരിപ്പുമുള്ള കുട്ടിയുമായിരുന്നു വിസ്മയ. കിരണ്‍ ഭിത്തിയോട് ചേര്‍ത്തുനിറുത്തി കഴുത്തില്‍ കുത്തിപ്പിടിക്കുകയും…
Read More »ജലസ്രോതസുകളുടെ സംരക്ഷണം ഉറപ്പാക്കും- മേയര്‍
കൊല്ലം: പ്രകൃതിയോട് ഇണങ്ങി ജീവിക്കുകയാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പുതിയ സാഹചര്യത്തില്‍ പ്രധാനമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ്. നീരാവില്‍ ഭൂതക്കാവ് കുളം നവീകരണവും അംഗനവാടി കെട്ടിടം ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മേയര്‍. ജലത്തിന്റെ ഉറവിടങ്ങളുടെ പുനരുജ്ജീവനം സാധ്യമാക്കുന്ന കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കും. വേനല്‍ മുന്നില്‍ കണ്ട് ജലസംരക്ഷണം എല്ലാവരും ശീലമാക്കണമെന്നും മേയര്‍ പറഞ്ഞു.ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി. സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷരായ എസ്. ഗീതാകുമാരി, ജി. ഉദയകുമാര്‍, എസ്. ജയന്, യു.…
Read More »സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉല്‍പ്പാദന മേഖലയിലേക്ക് വരണം : മന്ത്രി കെ. എന്‍. ബാലഗോപാല്‍
കൊല്ലം: ജില്ലയിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉദ്പാദന മേഖലയിലേക്ക് കടന്ന് വരണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കെ.എസ്.ഇ.ബി യുടെ സൗരപദ്ധതിയുടെ ഭാഗമായ പുരപ്പുറ സൗരോര്‍ജ നിലയത്തിന്റെ കൊട്ടാരക്കര മണ്ഡലതല ഉത്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ സ്ഥാപിച്ച 14 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പ്ലാന്റ് മന്ത്രി സ്വിച്ഓണ്‍ ചെയ്തു.പ്രതിദിനം 56 യൂണിറ്റ് ഉത്പാദനശേഷിയുള്ള എഴുകോണിലെ പ്ലാന്റില്‍ 10 ശതമാനം യൂണിറ്റ് റൂഫ് ടോപ്…
Read More »കൊട്ടാരക്കരയില്‍ അപകട പെരുമഴ
കൊട്ടാരക്കര: റോഡപകടങ്ങളുടെ ദിവസമായിരുന്നു ഇന്നലെ കൊട്ടാരക്കര മേഖലയില്‍. ചിരട്ടക്കോണത്ത് ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ ടോറസ് ലോറിയിടിച്ച് ഭര്‍ത്താവ് മരിക്കുകയും ഭാര്യ ഗുരുതരാവസ്ഥയിലാവുകയും ചെയ്ത സംഭവത്തിന്റെ നടുക്കം മാറുന്നതിനു മുമ്പേ മറ്റ് രണ്ട് അപകടങ്ങള്‍ കൂടിയുണ്ടായി. എംസി റോഡില്‍ വാളകം ജംഗ്ഷനില്‍ രാവിലെ 11.30 ഓടെയാണ് രണ്ടാമത്തെ അപകടമുണ്ടായത്. നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ടിപ്പര്‍ ലോറിയിടിച്ചാണ് അപകടം നടന്നത്. അമിത വേഗതയില്‍ മറ്റൊരു വാഹനത്തെ മറികടന്നെത്തിയാണ് ടിപ്പര്‍ ലോറി ബസിലിടിച്ചത്. അപകടത്തില്‍…
Read More »ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്
പുനലൂര്‍: ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്. ജീവനക്കാരനില്‍നിന്ന് കണക്കില്‍പ്പെടാത്ത പണം പിടികൂടി. കൈക്കൂലിയായി ലഭിച്ച പഴങ്ങളും പച്ചക്കറികളും ആര്‍ടി ഓഫീസില്‍ നിന്ന് കണ്ടെത്തി. കൊല്ലത്തുനിന്നെത്തിയ വിജിലന്‍സ് സംഘമാണ് പരിശോധന നടത്തിയത്.
Read More »ചിറ്റുമല ചെമ്പ് പുഞ്ചയില്‍ 3.50 കോടിയുടെ പദ്ധതി
കൊല്ലം: വെസ്റ്റ് കല്ലട പഞ്ചായത്തിലെ ചിറ്റുമല ചിറ നവീകരിക്കാനും ചെമ്പ്് പാടശേഖരം കൃഷിയോഗ്യമാക്കാനും 3.50 കോടിയുടെ പദ്ധതി. പ്രസാദ് അടിയന്തരമായി വിഷയത്തില്‍ ഇടപെടുകയായിരുന്നു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ക്യഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് നെല്‍കൃഷി പുനരുജ്ജീവനത്തിനു വേണ്ട പദ്ധതി തയ്യാറാക്കി മന്ത്രിക്ക് സമര്‍പ്പിച്ചു.2200 മീറ്റര്‍ നീളം വരുന്ന ഇടത്തോടിന്റെ ആഴം കൂട്ടി വൃത്തിയാക്കല്‍, 700 മീറ്റര്‍ നീളത്തില്‍ ഡിവൈഡര്‍ ബണ്ടിന്റെ നിര്‍മ്മാണം തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടും. അടിഭാഗം ആറു…
Read More »



