Kollam
എന്‍. കെ പ്രേമചന്ദ്രന്‍ എംപിയുടെ വാഹനം അക്രമിച്ചതില്‍ വ്യാപക പ്രതിഷേധം
കൊല്ലം: എസ്എഫ്‌ഐക്കാര്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ വാഹനം ആക്രമിച്ചതില്‍ വ്യാപക പ്രതിഷേധം. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ.സി. രാജനും, കണ്‍വീനര്‍ രാജേന്ദ്രപ്രസാദും സംഭവത്തെ അപലപിച്ചു. ആക്രമണരാഷ്ട്രീയം കൊല്ലത്തും പരീക്ഷിക്കുവാനുളള സിപിഎം തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് എംപി ക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്. പോലീസ് നോക്കിനില്‍ക്കെയാണ് എംപി യാത്രചെയ്തിരുന്ന വാഹനത്തെ ആക്രമിച്ചത്. അക്രമികളെ അറസ്റ്റു ചെയ്യുവാനോ നിയമനടപടിക്ക് വിധേയമാക്കുവാനോ പോലീസ് തയ്യാറാകാത്തത് ആക്രമണം ആസൂത്രണമായതു കൊണ്ടാണ്. കൊല്ലം ജില്ലയുടെ രാഷ്ട്രീയ പാരമ്പര്യത്തിന് വിരുദ്ധമാണ് ഈ…
Read More »നഗരസഭയുടെ മാര്‍ക്കറ്റില്‍ മാലിന്യം കുന്നുകൂടുന്നു
പുനലൂര്‍: സീറോ വേസ്റ്റ് ബഹുമതി നേടിയ പുനലൂര്‍ നഗരസഭയുടെ മാര്‍ക്കറ്റില്‍ മാലിന്യം കുന്നുകൂടുന്നു. പുനലൂര്‍ നഗരമധ്യത്തു സ്ഥിതിചെയ്യുന്ന ശ്രീരാമവര്‍മപുരം ചന്തയ്ക്കാണ് ഈ ദു:സ്ഥിതി. ദിവസവും ആയിരക്കണക്കിനാളുകള്‍ വന്നുപോകുന്ന ചന്തയുടെ കിഴക്കുഭാഗത്തായി നാളുകളായി മാലിന്യം കൂന്നുകൂടുകയാണ്. ജൈവ വാതക മാലിന്യ സംസ്‌കരണ പ്ലാന്റും മാലിന്യ ശുദ്ധീകരണ പ്ലാന്റുമുള്‍പ്പെടെ നിര്‍മിച്ച് ചന്ത ഹൈടെക് ആക്കുമെന്ന വാഗ്ദാനം നടപ്പാകുന്നതും നോക്കി വ്യാപാരികളും പൊതുജനവും കാലങ്ങളായി കാത്തിരിയ്ക്കുകയാണ്. ചന്തയിലെ മാലിന്യം സംസ്‌കരിക്കാന്‍ വടക്കുഭാഗത്തായി അഞ്ചുവര്‍ഷം മുന്‍പു…
Read More »പൊതുവിദ്യാഭ്യാസ രംഗം നവീകരിച്ചത് പ്രശംസനീയം: മന്ത്രി
ചാത്തന്നൂര്‍: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ നവീകരിക്കുകയും ആകര്‍ഷകമാക്കുകയും ചെയ്ത ഇടതു ജനാധിപത്യ മുന്നണിയുടെ കാല്‍വെയ്പ്പുകള്‍ക്ക് കരുത്ത് പകര്‍ന്നത് എകെഎസ്ടിയുവിന്റെ കാല്‍ നൂറ്റാണ്ട് കാലത്തെ പ്രവര്‍ത്തനവും സംഘടന വളര്‍ത്തിക്കൊണ്ട് വന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ സംസ്‌കാരവുമാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. കല്ലുവാതുക്കല്‍ നടക്കുന്ന ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ രജത ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. പഴയ തലമുറയില്‍ പെട്ട അധ്യാപക നേതാക്കളുടെ സംസ്‌കാരം ഉള്‍ക്കൊണ്ട്…
Read More »മാളിയേക്കല്‍ മേല്‍പ്പാലം നിര്‍മ്മാണം: സുരക്ഷ അപര്യാപ്തമെന്ന് പരാതി
തൊടിയൂര്‍: കരുനാഗപ്പള്ളി – ശാസ്താംകോട്ട റോഡില്‍ മാളിയേക്കല്‍ ലെവല്‍ ക്രോസില്‍ നിര്‍മ്മിക്കുന്ന മേല്‍പ്പാലത്തിന്റെ പൈലിംഗ് പൂര്‍ത്തിയായതോടെ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നതായി പരാതി.പൈലിംഗ് സമയത്ത് അപകടം ഒഴിവാക്കുന്നതിനായി ഈ ഭാഗത്ത് റോഡ് വേര്‍തിരിച്ച് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ മിക്കതും ഇപ്പോള്‍ നീക്കം ചെയ്യപ്പെട്ട നിലയിലാണ്. പൈലിംഗ് നടത്തിയ സ്ഥലങ്ങളില്‍ എട്ട് അടിയോളം താഴ്ചയുള്ള കുഴികള്‍ നിര്‍മ്മിച്ചാണ് തുടര്‍ നിര്‍മ്മാണങ്ങള്‍ നടത്തുന്നത്. ഇവിടെ അപകട സൂചനാ നിഗ്‌നലുകള്‍ സ്ഥാപിച്ചിട്ടില്ല. രാത്രി സമയങ്ങളില്‍…
Read More »കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയ്ക്ക് കാലിത്തീറ്റ നല്‍കും – മന്ത്രി ജെ. ചിഞ്ചുറാണി
കൊല്ലം: കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയ്ക്ക് കാലിത്തീറ്റ ഉല്‍പാദിപ്പിച്ച് നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കകുയാണ് എന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കന്നുകാലിവികസന ബോര്‍ഡും കുന്നിക്കോട് ക്ഷീരോത്പാദക സഹകരണസംഘവും ചേര്‍ന്ന് ക്ഷീരകര്‍ഷര്‍ക്കായി സംഘടിപ്പിച്ച ഏകദിന ശില്പശാല കുന്നിക്കോട് സണ്‍പാലസ് ഓഡിറ്റോറിയത്തില്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.നിലവില്‍ കാലിത്തീറ്റ ഉല്‍പാദിപ്പിക്കുന്നതിനാവശ്യമായ കടല, സൊയാബീന്‍, ചോളം എന്നിവയ്ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. ഇവയ്ക്ക് വലിയ വിലയാണ് ഈടാക്കുന്നത്. കാലിത്തീറ്റ വിലവര്‍ദ്ധനവിന് പ്രധാന കാരണവും ഇതു…
Read More »ശാപമോക്ഷം കാത്ത് കോട്ടാത്തല മൂഴിക്കോട് ചിറ : നടപടിയെടുക്കാതെ അധിക്യതര്‍
കൊട്ടാരക്കര: വേനല്‍ക്കാലത്തും വറ്റാത്ത നീരുറവയായ കോട്ടാത്തല മൂഴിക്കോട് ചിറ തകര്‍ച്ചയിലേക്ക്. കൊട്ടാരക്കര- പുത്തൂര്‍ റോഡരികിലായുള്ള മൂഴിക്കോട് ചിറ തീര്‍ത്തും നാശത്തിലേക്ക് കൂപ്പുകുത്തുമ്പോഴും അധികൃതര്‍ക്ക് കുലുക്കമില്ല. ചിറയില്‍ സ്ഥാപിച്ചിരുന്ന പമ്പ് ഹൗസ് അടുത്തിടെ തകര്‍ന്ന് വെള്ളത്തില്‍ പോവുകയും ചെയ്തു. ഏറെക്കാലമായി ഉപയോഗമില്ലാതിരുന്നതാണ് പമ്പ് ഹൗസ്. ചുറ്റും കമ്പിവേലി സ്ഥാപിച്ചതില്‍ കുറ്റിക്കാടും വള്ളിപ്പടര്‍പ്പും മൂടി. ചിറയിലെ വെള്ളം തീര്‍ത്തും ഉപയോഗശൂന്യമാണ്. വരുന്ന വേനല്‍ക്കാലത്തും ഇവിടുത്തെ വെള്ളം ഉപയോഗിക്കാന്‍ കഴിയില്ല. ഒരു വര്‍ഷം മുന്‍പ്…
Read More »അനധികൃത ചീനവലകള്‍ക്കെതിരെ മത്സ്യതൊഴിലാളികളുടെ പ്രതിഷേധം
കൊല്ലം: അഷ്ടമുടി കായലിലെ നിയമവിരുദ്ധമായ ചീനവലകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു പരമ്പരാഗത മത്സ്യതൊഴിലാളികള്‍ നടത്തിയ പ്രതിഷേധം കടലോളം ഇരമ്പി. അഖില കേരള സ്വതന്ത്ര മത്സ്യതൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. തേവളളി ഫിഷറീസ് ഓഫീസിലേക്ക് നടത്തിയ കായല്‍പ്രതിഷേധ മാര്‍ച്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്തു. അഷ്ടമുടി, പത്താംകല്ല്, ചവറ, കരുനാഗപ്പളളി, പെരുങ്ങാലം എന്നീ ഭാഗങ്ങളില്‍ കായലിന്റെ മധ്യഭാഗത്തുളള ചാലുകളില്‍ സ്ഥാപിച്ച ചീനവലകളുടെ മരതൂണുകളില്‍ മത്സ്യബന്ധനവളളങ്ങള്‍ ഇടിച്ച്…
Read More »അര്‍ഹതപ്പെട്ടവര്‍ക്ക് വേഗത്തില്‍ ഭൂമി ലഭ്യമാക്കാന്‍ നടപടി: മന്ത്രി
പുനലൂര്‍: സംസ്ഥാനത്ത് അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും വേഗത്തില്‍ ഭൂമി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചു വരികയാണെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. പുനലൂര്‍ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ഭവനരഹിതരും ഭൂരഹിതരും ഇല്ലാത്ത സാഹചര്യമൊരുക്കുകയാണ് ലക്ഷ്യം. ഇതിനായി പട്ടയത്തിന്റെ ഡാഷ് ബോര്‍ഡ് അടിയന്തരമായി തയാറാക്കുകയാണ്. പട്ടയം ലഭിക്കുന്നതിന് കിട്ടിയിട്ടുള്ള അപേക്ഷകള്‍, അത് തീര്‍പ്പാക്കാന്‍ കഴിയാത്തതിനുള്ള കാരണം, പട്ടയം നല്‍കുന്നതിനു വേണ്ട നടപടികള്‍, ആവശ്യമെങ്കില്‍ ചട്ടങ്ങളില്‍…
Read More »ക്ഷേത്രത്തിലെ ഉച്ചഭാഷിണി പൂട്ടി ഭാരവാഹികള്‍ക്കെതിരെ കേസെടുത്തു: പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍
കൊല്ലം: ക്ഷേത്രത്തിലെ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാനുള്ള അപേക്ഷ പരിഗണനയിലിരിക്കെ, ഇത് സൂക്ഷിക്കുന്ന സ്ഥലം പൂട്ടി താക്കോല്‍ കൈക്കലാക്കി ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇതേ തുടര്‍ന്ന് പൊലീസിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് നല്‍കി. ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള അപേക്ഷ പരിഗണിച്ച് രണ്ടാഴ്ചയ്ക്കകം ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.കൊച്ചു കൂനമ്പായികുളം ദുര്‍ഗാദേവി ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി വിക്രമന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ക്ഷേത്രത്തിലെ ഉച്ചഭാഷിണിയില്‍നിന്ന് ശബ്ദമലിനീകരണമുണ്ടാകുന്നതായി ആരോപിച്ച്…
Read More »ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രം; കാണാനില്ല, ഭണ്ഡാരത്തില്‍ വീണ സ്വര്‍ണവും വിദേശ കറന്‍സികളും
കൊല്ലം: ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിലെ കിഴക്ക്, പടിഞ്ഞാറ് ആല്‍ത്തറകള്‍ക്ക് മുന്നിലുള്ള ഭണ്ഡാരങ്ങളില്‍ 2010 മുതല്‍ 2021 ആഗസ്റ്റ് വരെ കാണിക്കയായി വീണ സ്വര്‍ണവും വിദേശ കറന്‍സികളും എവിടെയെന്ന കാര്യത്തില്‍ വ്യക്തതയില്ല.കോടികളുടെ മൂല്യമുള്ള സ്വര്‍ണവും കറന്‍സികളും ഈ വഞ്ചികളില്‍ വീണിട്ടുണ്ടെന്നാണ് വിശ്വാസികള്‍ പറയുന്നത്. നോട്ടുകളും നാണയങ്ങളും മാത്രമാണ് ക്ഷേത്രത്തിന്റെ വരുമാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഹൈക്കോടതി നിയോഗിച്ച ഏകാംഗ അഡ്വക്കേറ്റ് കമ്മിഷന്റെ നേതൃത്വത്തിലാണ് ഭണ്ഡാരത്തിലെ വരവ് എണ്ണിത്തിട്ടപ്പെടുത്തുന്നത്.സ്ഥാനി വിഭാഗക്കാര്‍ക്ക് കിഴക്ക്, പടിഞ്ഞാറ് ആല്‍ത്തറ വഞ്ചികളിലെ…
Read More »

