Women
ഒക്ടോബര്‍ മുതല്‍ കുഞ്ഞുങ്ങള്‍ക്ക് പുതിയൊരു വാക്‌സിന്‍ കൂടി; ന്യൂമോകോക്കല്‍ രോഗത്തിനെതിരെ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) ആണ് അടുത്ത മാസം മുതല്‍ നല്‍കിത്തുടങ്ങുന്നത്. ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിന്‍ജൈറ്റിസ് എന്നിവയില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് ഈ വാക്‌സിന്‍ സംരക്ഷണം നല്‍കും. 1.5 മാസം, 3.5 മാസം, 9 മാസം എന്നീ…
Read More »കോവിഡിന് പിന്നാലെ എറണാകുളത്ത് മിസ്‌ക് രോഗഭീതി; ചികിത്സയിലുള്ള 10 വയസുകാരന്റെ നിലഗുരുതരം
എറണാകുളം: കോവിഡ് ബാധക്ക് പിന്നാലെ ഉണ്ടാകുന്ന മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ലമേറ്ററി സിന്‍ഡ്രോം ഇന്‍ ചില്‍ഡ്രന്‍ (മിസ്‌ക്) രോഗം ബാധിച്ച 10 വയസുകാരന്റെ നില ഗുരുതരം. തോപ്പുംപടി സ്വദേശിയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കോവിഡ് ബാധിച്ച കുട്ടികളില്‍ മൂന്നു മുതല്‍ നാല് ആഴ്ചക്കകമാണ് മിസ്‌ക് രോഗം കണ്ടുവരുന്നത്. കടുത്ത പനിയാണ് പ്രധാന രോഗലക്ഷണം. ത്വക്കിലെ ചുമന്ന പാടുകള്‍, പഴുപ്പിലാത്ത ചെങ്കണ്ണ്, വായിലെ തടിപ്പ്, രക്തസമ്മര്‍ദം കുറയല്‍, ഹൃദയ…
Read More »മധ്യപ്രദേശില്‍ 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി
ഭോപാല്‍: മധ്യപ്രദേശില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. സെപ്റ്റംബര്‍ 12ന് ഭോപാലിലെ ഗുന്‍ഗ പ്രദേശത്താണ് സംഭവം. റായ്‌സന്‍ ജില്ലയിലെ സാഞ്ചി സ്വദേശിനിയായ 10ക്ലാസുകാരിയെയാണ് മൂന്ന്‌പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. റായ്‌സന്‍ ജില്ലയിലെ മഹിള പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കേസിലെ പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല. അസുഖബാധിതയായ സഹോദരിയെ സഹായിക്കാനായാണ് പെണ്‍കുട്ടി ഗുന്‍ഗയില്‍ എത്തിയത്. സംഭവം നടക്കുമേ്ബാള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മതപരമായ സംഭാവന സ്വീകരിക്കാനായി എത്തിയതായിരുന്നു പ്രതികള്‍.…
Read More »ആളൂര്‍ പീഡനം: പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ അനിശ്ചിതകാല സമരമെന്ന് ഒളിമ്പ്യന്‍ മയൂഖ ജോണി
തൃശൂര്‍: ആളൂര്‍ പീഡന കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ഒളിമ്പ്യന്‍ മയൂഖ ജോണി. സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് മയൂഖ ജോണി പറഞ്ഞു. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി ഒരു മാസം പിന്നിട്ടിട്ടും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല. പീഡന കേസിലെ പ്രതി ജോണ്‍സനെ രക്ഷിക്കാന്‍ ഉന്നത രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ ശ്രമിക്കുമെന്നും…
Read More »ഉളിയത്തടുക്ക പീഡന കേസ്; പെണ്‍കുട്ടിയുടെ പിതാവിനെതിരെ പീഡനക്കുറ്റം ചുമത്തി
കാസര്‍കോട്: ഉളിയത്തടുക്ക പീഡന കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവിനെതിരെ പീഡനക്കുറ്റം ചുമത്തി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിതാവിനെതിരെ പുതിയ വകുപ്പ് ചുമത്തിയിരിക്കുന്നത്. പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ ഒന്‍പത് പേരാണ് അറസ്റ്റിലായത്. പിന്നാലെ പീഡന വിവരെ മറച്ച് വച്ചതിന് കുട്ടിയുടെ മാതാവിനേയും പിതാവിനേയും അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ കൂട്ടിക്കൊണ്ട് പോയി ഉളിയത്തടുക്ക റഹ്മത്ത് നഗറിലെ ആളൊഴിഞ്ഞ വീട്ടില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. ജൂണ്‍ 25 നായിരുന്നു സംഭവം. ഇതില്‍…
Read More »യുവതിയെ കൊലപ്പെടുത്തി മുഖം വികൃതമാക്കി റെയില്‍വേ പാളത്തില്‍ തള്ളി ; 38 കാരന്‍ അറസ്റ്റില്‍
മുംബൈ: യുവതിയെ കൊലപ്പെടുത്തി മുഖം വികൃതമാക്കി റെയില്‍വേ ട്രാക്കില്‍ തള്ളിയ യുവാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നന്ദൂര്‍ബാര്‍ ജില്ലയിലാണ് സംഭവം.38 കാരനായ വിനയ് റായ്‌യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗ പരാതി നല്‍കുമെന്ന ഭയത്തിലാണ് യുവതിയെ കൊലപ്പെടുത്തിയയെന്ന് വിനയ് പൊലീസിനോട് സമ്മതിച്ചു. കഴുത്തറുത്ത നിലയിലും മുഖത്ത് മുറിവുണ്ടാക്കി തൊലി നീക്കം ചെയ്ത നിലയിലുമായിരുന്നു മൃതദേഹം. ഫാക്ടറി ജീവനക്കാരനായ വിനയ് ഭാര്യയും കുട്ടികളുമായി സൂറത്ത് ജില്ലയിലെ കരാങ് ഗ്രാമത്തിലാണ് താമസിച്ച് വന്നത് .അതെ…
Read More »ആരോഗ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം;
പത്തനംതിട്ട: കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ പ്രായപൂത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. പത്തനംതിട്ടയിലെ സിഎഫ്എല്‍ടിസി താത്കാലിക ജീവനക്കാരന്‍ 16കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ സ്വന്തം മണ്ഡലമായ ആറന്മുള മണ്ഡലത്തിലാണ് കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നംത്.സെപ്റ്റംബര്‍ ഒന്നാം തീയതിയാണ് പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമണമുണ്ടായത്. കോവിഡ് ചികിത്സയ്ക്കെത്തിയ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി ലൈംഗികച്ചുവയോടെ സംസാരിക്കുകയും മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിക്കുകയുമായിരുന്നു. കോവിഡ് നെഗറ്റീവായി പെണ്‍കുട്ടി…
Read More »അബദ്ധത്തില്‍ വിഴുങ്ങിയ പല്ല് ശ്വാസകോശത്തില്‍ ; ശസ്ത്രക്രിയയിലൂടെ ആറുവയസ്സുകാരിക്ക് ആ’ശ്വാസം’
പരിയാരം: ആറുവയസ്സുകാരിയുടെ ശ്വാസകോശത്തില്‍ കുടുങ്ങിയ പല്ല് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഒന്നരമാസം മുമ്ബാണ് കുട്ടി ആദ്യമായി കൊഴിഞ്ഞ പല്ല് അബദ്ധത്തില്‍ വിഴുങ്ങിയത്. പല്ല് ശ്വാസകോശത്തിലെത്തിയതോടെ നിര്‍ത്താത്ത ചുമയും ശ്വാസ തടസ്സവമുണ്ടായി. സാധാരണ ചികിത്സ നടത്തിയിട്ടും മാറ്റമില്ലാതെ വന്നതോടെ പരിശോധിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ റിജിഡ് ബ്രാങ്കോ സ്‌കോപ്പി എന്ന ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്. മൂന്ന് മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയിലാണ് പല്ല് നീക്കം ചെയ്തത്. പരിശോധനയിലാണ് ശ്വാസകോശത്തില്‍…
Read More »അഫ്ഗാന്‍ സ്ത്രീകള്‍ താലിബാന്‍ ഭീകരില്‍ നിന്നും രക്ഷപ്പെടാന്‍ കണ്ടെത്തിയ വഴി…
താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പൂര്‍ണമായി കൈപ്പിടിയില്‍ ആക്കിക്കൊണ്ടിരിക്കുകയാണ്. ഇതോടെ, രാജ്യത്തു നിന്ന് ഏതു വിധേനയും വിദേശ രാജ്യങ്ങളിലേക്ക് കടക്കാനുള്ള തിക്കും തിരക്കും കൂടുകയുമാണ്. ഇതിനിടെ സ്ത്രീകള്‍ ഒറ്റയ്ക്കു യാത്ര ചെയ്യുന്നതിന് താലിബാന്‍ വിലക്കുണ്ട്. ഇത് മറികടക്കാന്‍ പുതിയൊരു തന്ത്രം കണ്ടെത്തിയിരിക്കുകയാണ് സ്ത്രീകള്‍. വിമാനത്താവളത്തിനു പുറത്തുവച്ചു പോലും പല സ്ത്രീകളും വിവിഹിതരാകുന്നു. വിവാഹം കഴിക്കുന്നതോടെ ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യാന്‍ കഴിയും എന്നതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. കാബൂളിലെ വിമാനത്താവളത്തില്‍ ഇടം…
Read More »ചെറുപുല്‍ക്കൊടിയ്ക്കും വളമായി മാറാന്‍…
ഗൗരി കരയാത്ത ഗൌരീ, തളരാത്ത ഗൗരീ കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളീ.. ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു. നെറിവറ്റ ലോകം കനിവറ്റ കാലം പടകാളിയമ്മേ കരയിച്ചു നിന്നെ. ഫലിതത്തിന്നും തിരുമേനി നല്ലൂ കലഹത്തിനെന്നും അടിയാത്തി പോരും. ഗുരുവാക്യമെല്ലാം ലഘുവാക്യമായി ഗുരുവിന്റെ ദുഖം ധ്വനികാവ്യമായി അതുകേട്ടു നമ്മള്‍ ചരിതാര്‍ത്ഥരായി അതുവിറ്റു പലരും പണമേറെ നേടി. അതിബുദ്ധിമാന്‍മാര്‍ അധികാരമേറി തൊഴിലാളി വര്‍ഗ്ഗം അധികാരമേറ്റാല്‍ അവരായി പിന്നേ അധികാരിവര്‍ഗ്ഗം…
Read More »


