പരിയാരം: ആറുവയസ്സുകാരിയുടെ ശ്വാസകോശത്തില്‍ കുടുങ്ങിയ പല്ല് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഒന്നരമാസം മുമ്ബാണ് കുട്ടി ആദ്യമായി കൊഴിഞ്ഞ പല്ല് അബദ്ധത്തില്‍ വിഴുങ്ങിയത്. പല്ല് ശ്വാസകോശത്തിലെത്തിയതോടെ നിര്‍ത്താത്ത ചുമയും ശ്വാസ തടസ്സവമുണ്ടായി. സാധാരണ ചികിത്സ നടത്തിയിട്ടും മാറ്റമില്ലാതെ വന്നതോടെ പരിശോധിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ റിജിഡ് ബ്രാങ്കോ സ്‌കോപ്പി എന്ന ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്. മൂന്ന് മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയിലാണ് പല്ല് നീക്കം ചെയ്തത്. പരിശോധനയിലാണ് ശ്വാസകോശത്തില്‍ പല്ല് കണ്ടെത്തിയത്. പല്ല് കുടുങ്ങിയതിനെ തുടര്‍ന്ന് അണുബാധയുമുണ്ടായി. പള്‍മനോളജി വിഭാഗത്തിലെ ഡോ. ഡികെ മനോജ്, ഡോ. രാജീവ് റാം, ഡോ. കെ മുഹമ്മദ് ഷഫീഖ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

പിഎം ശ്രീയില്‍ മുഖ്യമന്ത്രിയുടെ അനുനയം തള്ളി; കടുത്ത തീരുമാനവുമായി സിപിഐ, മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും

തിരുവനന്തപുരം/ആലപ്പുഴ: പിഎം ശ്രീ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാ…