World
ഗാസ സമാധാനത്തിലേക്ക്;
കയ്റോ: ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തലിനുള്ള സമാധാനക്കരാറില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ഈജിപ്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസിയുടെയും അധ്യക്ഷതയില്‍ നടന്ന ഉച്ചകോടിയിലാണ് സമാധാനക്കരാറിന് ധാരണയായത്.ഇസ്രയേലിന്റെയും ഹമാസിന്റെയും പ്രതിനിധികള്‍ കരാറില്‍ ഒപ്പുവെച്ചതോടെ രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന വെടിനിര്‍ത്തല്‍ അവസാനിച്ചു. യഹൂദ വിശ്വാസപ്രകാരം അവധി ദിവസമായതിനാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉച്ചകോടിയില്‍ പങ്കെടുത്തില്ല. കരാര്‍ രേഖ വളരെ സമഗ്രമാണെന്ന് പറഞ്ഞ ട്രംപ്, ഇത്…
Read More »ഗാസയില്‍ ബന്ദി മോചനം ആരംഭിച്ചു
bre ടെല്‍ അവീവ്/ഗാസ് സിറ്റി: രണ്ടുവര്‍ഷത്തെ നരകപ്പെയ്ത്തിന് ശമനമുണ്ടാക്കി സമാധാനവഴിയിലേക്ക് നീങ്ങുന്ന ഗാസയില്‍ ബന്ദി മോചനം ആരംഭിച്ചു. ആദ്യ ഘട്ടമായി ഏഴ് ഇസ്രയേലി ബന്ദികളെ ഹമാസ് റെഡ് ക്രോസ് കമ്മിറ്റിക്ക് (ഐസിആര്‍സി) കൈമാറി. ഇന്ന് മോചിപ്പിക്കുന്ന ജീവനോടെയുള്ള 20 ബന്ദികളുടെ പേര് വിവരങ്ങള്‍ ഹമാസ് കൈമാറിയിട്ടുണ്ട്. ബന്ദികളെ സ്വീകരിക്കുന്നതിനും മരിച്ച ബന്ദികളുടെ മൃതദേഹങ്ങള്‍ രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നതിനും ഇസ്രായേലിന്റെ മുഴുവന്‍ ആരോഗ്യ സംവിധാനവും തയ്യാറായിട്ടുണ്ടെന്ന് ഇസ്രയേല്‍ അധികൃതര്‍ അറിയിച്ചു. ബന്ദികളെ…
Read More »ജപ്പാനില്‍ പകര്‍ച്ചപ്പനി; 4000-ത്തിലധികം കേസുകള്‍, സ്‌കൂളുകള്‍ അടച്ചു:
ജപ്പാനില്‍ പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണത്തില്‍ അസാധാരണ വര്‍ധനവ്. പകര്‍ച്ചപ്പനി വ്യാപനം സാധാരണയുണ്ടാകുന്നതിനേക്കാള്‍ നേരത്തെയാണ് ഇക്കുറി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ആഴ്ചകളിലായി 4000-ത്തിലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒക്കിനാവ, ടോക്യോ, കഗോഷിമ എന്നിവിടങ്ങളിലാണ് വിഷയം രൂക്ഷമായിരിക്കുന്നത്. കുട്ടികളില്‍ വൈറസ് അതിവേഗം പടരുന്നതിനാല്‍ രാജ്യവ്യാപകമായി ഒട്ടേറെ സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും ശിശുസംരക്ഷണ കേന്ദ്രങ്ങളും അടച്ചു. പാരിസ്ഥിതിക മാറ്റങ്ങള്‍, ക്രമരഹിതമായ കാലാവസ്ഥ, കുറഞ്ഞ വാക്‌സിനേഷന്‍ നിരക്കുകള്‍ എന്നിവ കാരണം വരും വര്‍ഷങ്ങളില്‍…
Read More »അഫ്ഗാനുമായുള്ള നയതന്ത്ര ബന്ധവും കാബൂളിലെ എംബസിയും പുനഃസ്ഥാപിച്ച് ഇന്ത്യ
അഫ്ഗാനുമായുള്ള നയതന്ത്ര ബന്ധവും കാബൂളിലെ എംബസിയും പുനഃസ്ഥാപിച്ച് ഇന്ത്യ, നടപടി താലിബാന്‍ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ന്യൂഡല്‍ഹി: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഇന്ത്യയുടെ സാങ്കേതിക ദൗത്യസംഘത്തെ എംബസിയായി ഉയര്‍ത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു.താലിബാനും മുന്‍ അഫ്ഗാന്‍ സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലുകളെ തുടര്‍ന്ന് നാല് വര്‍ഷം മുന്‍പ് കാബൂളിലെ എംബസിയുടെ പദവി താഴ്ത്തുകയും ചെറിയ നഗരങ്ങളിലെ കോണ്‍സുലേറ്റ് ഓഫീസുകള്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു. 10 മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ കാബൂളില്‍…
Read More »സമാധാന നൊബേല്‍ മരിയ കൊറീന മചാഡോയ്ക്ക്
ഒസ്ലോ: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവര്‍ത്തകയുമായ മരിയ കൊറീന മചാഡോയ്ക്ക്. ‘വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ അക്ഷീണ പ്രയത്നത്തിനും സ്വേച്ഛാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക് നീതിയുക്തവും സമാധാനപരവുമായ ഒരു മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനുമാണ് അവര്‍ക്ക് സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം നല്‍കുന്നത്’, എന്ന് നൊബേല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. വളര്‍ന്നുവരുന്ന അന്ധകാരത്തിനിടയില്‍ ജനാധിപത്യത്തിന്റെ ദീപശിഖ അണയാതെ കാക്കുന്ന, ധീരയും പ്രതിബദ്ധതയുമുള്ള സമാധാനത്തിന്റെ വക്താവിനാണ് 2025-ലെ…
Read More »ചൈനീസ് പൗരന്മാര്‍ക്ക് ഇനി ഇന്ത്യയിലേക്ക് ടൂറിസ്റ്റ് വിസ;
ബെയ്ജിങ്: അഞ്ചുവര്‍ഷത്തിന് ശേഷം ചൈനീസ് പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുന്നത് ഇന്ത്യ പുനരാരംഭിക്കുന്നു. ജൂലായ് 24 മുതല്‍ ചൈനീസ് പൗരന്മാര്‍ക്ക് വിസ അനുവദിക്കുമെന്ന് ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. 2020-ല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ചൈനയില്‍നിന്നുള്ളവര്‍ക്ക് വിസ അനുവദിക്കുന്നത് ഇന്ത്യ താത്കാലികമായി നിര്‍ത്തിവെച്ചത്. തുടര്‍ന്ന് അഞ്ചുവര്‍ഷത്തോളം ഇത് നീണ്ടുപോവുകയായിരുന്നു. ചൈനീസ് പൗരന്മാര്‍ക്ക് ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് വിസയ്ക്കായി ഇനിമുതല്‍ അപേക്ഷിക്കാമെന്നാണ് ചൈനയിലെ ഇന്ത്യന്‍ എംബസിയുടെ പുതിയ അറിയിപ്പ്. ഓണ്‍ലൈന്‍ വഴി അപേക്ഷ…
Read More »നിമിഷപ്രിയയുടെ വധശിക്ഷ: എല്ലാ കണ്ണുകളും തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബത്തിലേക്ക്, കുടുംബം തീരുമാനിക്കട്ടെയെന്ന് ഹൂതി ഭരണകൂടം
ദില്ലി: യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ഊര്‍ജ്ജിത ശ്രമം തുടരുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. ദയാധനം അംഗീകരിക്കുന്നതില്‍ കൊല്ലപ്പെട്ട യെമനി പൗരന്റെ കുടുംബം എടുക്കുന്ന അന്തിമ നിലപാട് നിര്‍ണ്ണായകമാകും. വധശിക്ഷ 16ന് നടപ്പാക്കാനാണ് നിലവിലെ തീരുമാനമെന്ന വിവരം സനയിലെ ഇന്ത്യന്‍ അധികൃതര്‍ക്കും കിട്ടി.യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് പരിമിതികളുണ്ടെന്ന് വിദേശകാര്യസഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിംഗ് നേരത്തെ…
Read More »‘ആദ്യം നിങ്ങളുടെപ്രശ്‌നം തീര്‍ക്കൂ, എന്നിട്ട് ഇതില്‍ ഇടപടാം
വാഷിങ്ടണ്‍: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥതവഹിക്കാന്‍ തയ്യാറാണെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്റെ പ്രസ്താവനയെ പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആദ്യം റഷ്യയും യുക്രൈനും തമ്മിലുള്ള പ്രശ്‌നം തീര്‍ത്തതിനുശേഷം പുറത്തുള്ളവരെക്കുറിച്ച് ആശങ്കപ്പെട്ടാല്‍ മതിയെന്ന് ട്രംപ് പ്രതികരിച്ചു.താന്‍ പുതിനുമായി സംസാരിച്ച കാര്യം ട്രംപ് മാധ്യമങ്ങളുമായി പങ്കുവെച്ചു. ‘ഞാന്‍ കഴിഞ്ഞദിവസം പുതിനുമായി സംസാരിച്ചു. മധ്യസ്ഥത വഹിക്കാനുള്ള സന്നദ്ധത അദ്ദേഹം എന്നെ അറിയിച്ചു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ഒരുപകാരം ചെയ്യണം, നിങ്ങളുടെ പ്രശ്നത്തില്‍ ആദ്യം…
Read More »ലോകത്തിലേറ്റവും വലിയ ജീവി ഇനി നീലത്തിമിംഗലമല്ല
ലോകത്തിലേറ്റവും വമ്പന്‍ ജീവി നീലത്തിമിംഗലം ആണെന്നാണ് നാം സ്‌കൂള്‍ കാലം മുതല്‍ തന്നെ പഠിച്ചിട്ടുള്ളത്. കരയിലെ വമ്പന്‍ ആനയും കടലില്‍ നീലത്തിമിംഗലവും എന്നത് കാണാതെ പഠിക്കാത്തവരില്ല. ഇടയ്ക്ക് ലോകത്ത് ഇന്നുവരെ ജീവിച്ചിരുന്ന ജീവികളില്‍ പെറുസിറ്റസ് കൊളോസസ് എന്ന കോടിക്കണക്കിന് വര്‍ഷം മുന്‍പുണ്ടായിരുന്ന ജീവിയാണ് ഏറ്റവും വമ്പന്‍ എന്ന് വിവരവും പുറത്തുവന്നിരുന്നു. എന്നാല്‍ ഇന്ന് ലോകത്ത് ജീവനോടെയുള്ളവയില്‍ ഏറ്റവും വലുത് നീലത്തിമിംഗലമല്ല പകരം മറൈന്‍ ബയോളജി എന്ന സയന്‍സ്…
Read More »ദൈവത്തിന്റെ നാമത്തില്‍ യുദ്ധം ആരംഭിക്കുന്നു
ടെല്‍ അവീവ്: യുദ്ധം ആറാം ദിവസത്തിലേക്ക് കടന്നിരിക്കെ ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. ദൈവത്തിന്റെ നാമത്തില്‍ യുദ്ധം ആരംഭിക്കുന്നുവെന്നും ശക്തമായ മറുപടി നല്‍കുമെന്നുമാണ് മുന്നറിയിപ്പ്. എക്‌സിലൂടെയാണ് ആയത്തുള്ള അലി ഖമനേയി രംഗത്തെത്തിയത്. ‘ദൈവത്തിന്റെ നാമത്തില്‍, യുദ്ധം ആരംഭിക്കുന്നു.’- എന്നാണ് ഒരു പോസ്റ്റില്‍ പറയുന്നത്. ഇസ്രയേലിനെതിരെ ശക്തമായ മറുപടി നല്‍കുമെന്നും ഒരു ദയയും കാണിക്കില്ലെന്നും പറഞ്ഞുകൊണ്ട് മറ്റൊരു കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇസ്രയേലിനെതിരായ ഹൈപ്പര്‍സോണിക് മിസൈലുകള്‍…
Read More »










