മാസപ്പടി കേസില്‍ ഡല്‍ഹി ഹൈക്കോടതിയിലെ ഹര്‍ജി പരിഗണിക്കുന്നത് വൈകും. ഡല്‍ഹി ഹൈക്കോടതിയിലെ പുതിയ ബെഞ്ച് കേസില്‍ വിധി പറയും. ഏത് ബെഞ്ച് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. കേസ് പരിഗണിച്ചിരുന്ന ജഡ്ജി സ്ഥലമാറിയതിനെത്തുടര്‍ന്നാണ് പുതിയ ബെഞ്ചിന് വിടുന്നത്. എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി വരാന്‍ വൈകുക.
മാസപ്പടി കേസില്‍ എസ്എഫ്ഐഒ അന്വേഷണം ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. എക്‌സാലോജിക് – സിഎംആര്‍എല്‍ ദുരൂഹ ഇടപാടില്‍ അന്വേഷണം പൂര്‍ത്തിയായെന്നും എസ്എഫ്‌ഐഒ ഡല്‍ഹി ഹൈകോടതിയെ അറിയിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതി 3 മാസം മുന്‍പാണ് ഒടുവില്‍ കേസ് പരിഗണിച്ചത്.
അന്വേഷണ റിപ്പോര്‍ട്ട് തയാറായെന്ന് അന്ന് എസ്എഫ്‌ഐഒ അറിയിച്ചിരുന്നു. സിഎംആര്‍ എല്ലിന്റെ ഹര്‍ജി തള്ളണമെന്നും എസ്എഫ്‌ഐഒയുടെ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു.

 

 

 

 

 

 

.

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…