
പത്തനംതിട്ട : രണ്ട് വര്‍ഷത്തോളമായി അടച്ചിട്ട നഗരസഭയിലെ കുട്ടികളുടെ പാര്‍ക്ക് അണിഞ്ഞൊരുങ്ങി. പുതുവത്സര സമ്മാനമായി തുറന്നുകൊടുക്കും. കുട്ടികളുടെ കളിചിരികളെ വരവേല്‍ക്കാന്‍ പുതിയ കളി ഉപകരണങ്ങളും സ്ഥാപിച്ചു. ശനിയാഴ്ച രാവിലെ 11ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷനാകും.കുട്ടികള്‍ക്കായി കാര്‍ട്ടൂണ്‍ ചിത്രങ്ങളും പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. നഗരത്തിലെ ജനങ്ങള്‍ക്ക് വിനോദത്തിനായുള്ള ഏക പൊതു ഇടമാണ് ടൗണ്‍ഹാളിനോട് ചേര്‍ന്നുള്ള കുട്ടികളുടെ പാര്‍ക്ക്. പാര്‍ക്കിനോട് ചേര്‍ന്നുള്ള നഗരസഭാ ടൗണ്‍ ഹാളിന്റെ നവീകരണം നടക്കുകയാണ്. അടച്ചിട്ട പാര്‍ക്കില്‍ കളി ഉപകരണങ്ങള്‍ക്കും ഇരിപ്പിടങ്ങള്‍ക്കും ചുറ്റും കുറ്റിച്ചെടികള്‍ വളര്‍ന്നിരുന്നു. പാമ്പിന്റെയും നായ്ക്കളുടെയും വിഹാര കേന്ദ്രമായിരുന്ന പാര്‍ക്കാണ് അതിസുന്ദരിയാകുന്നത്. കേടുപാടുകള്‍ പരിഹരിച്ച് പെയിന്റിങ്ങും പൂര്‍ത്തിയാക്കി. പുതിയ നഗരസഭാ ഭരണസമിതി അധികാരമേറ്റ ശേഷമാണ് നവീകരണം.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












