ദേശീയ അംഗീകാര തിളക്കത്തില്‍ കൊല്ലം എസ്.എന്‍ കോളേജ്
കൊല്ലം: ദേശീയ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അടല്‍ റാങ്കിംഗ് ഒഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓണ്‍ ഇന്നോവേഷന്‍സ് അച്ചീവ്‌മെന്റ്‌സില്‍ (ARIIA) കൊല്ലം എസ്.എന്‍ കോളേജ് ദേശീയതലത്തില്‍ രണ്ടാംസ്ഥാനത്ത് എത്തിയത് സര്‍വകലാശാലകളെപ്പോലും പിന്തള്ളി.രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളും കോളേജുകളും ഉള്‍പ്പെടുന്ന സാങ്കേതികയിതര സര്‍ക്കാര്‍, സ്വകാര്യ സര്‍വകലാശാലകളുടെയും സ്ഥാപനങ്ങളുടെയും ജനറല്‍ കാറ്റഗറി വിഭാഗത്തിലാണ് ഈ നേട്ടം കൈവരിച്ചത്. മത്സരിച്ച 1438 സ്ഥാപനങ്ങളെ പിന്നിലാക്കിയാണ് എസ്.എന്‍. കോളേജ് രണ്ടാം സ്ഥാനത്ത് എത്തിയത്.ബൗദ്ധിക സ്വത്തവകാശ വ്യാപനം, സാങ്കേതിക വിദ്യകളുടെ കൈമാറ്റം, സംരംഭകത്വ പ്രോത്സാഹനം, സ്റ്റാര്‍ട്ടപ്പ് തുടങ്ങിയവ മുന്‍നിര്‍ത്തിയുള്ള കണ്ടെത്തലുകളാണ് റാങ്കിംഗിന് പരിഗണിച്ചത്. 10 സയന്‍സ് ലാബുകള്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കുന്നതായും റാങ്കിംഗ് നിര്‍ണയ സമിതി കണ്ടെത്തി. സാമ്പത്തിക സഹായങ്ങളുടെ ഫലപ്രദമായ വിനിയോഗം, തൊഴില്‍ അടിസ്ഥാന ബോധനം, മറ്റ് സ്ഥാപനങ്ങളുമായുള്ള ക്രിയാത്മക സഹകരണം, നവീന പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, വിവര സാങ്കേതിക വിദ്യയുടെ ക്രിയാത്മക ഉപയോഗം, സ്ഥാപനത്തിലെ ഭരണ മികവ് എന്നിവയും റാങ്കിംഗിനായി പരിഗണിച്ചു. നൂറ്റി പത്തോളം നൂതന ഗവേഷണ പേപ്പറുകള്‍ ഇവിടത്തെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.കൊവിഡിന് മരുന്ന് കണ്ടെത്തുന്നതിനുള്ള ഗവേഷണത്തില്‍ കെമിസ്ട്രി വിഭാഗം പങ്കാളിയായിട്ടുണ്ട്. തൊഴില്‍ ലഭ്യമാക്കുന്ന തരത്തിലുള്ള 28 ഓളം നൂതന കോഴ്‌സുകള്‍ കോളേജില്‍ നടക്കുന്നുണ്ട്. തേനീച്ചവളര്‍ത്തല്‍, കൂണ്‍ കൃഷി, കണ്ടന്റ് റൈറ്റിംഗ് തുടങ്ങി നിരവധി കോഴ്‌സുകള്‍ കോളേജിലുണ്ട്. കോളേജിലെ നിക്ഷേപക ക്ലബ്ബും ചോക്ലേറ്റ് യൂണിറ്റും നടത്തുന്നുണ്ട്. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും മറ്റ് സ്ഥാപനങ്ങളിലെ നൂതന സെമിനാറുകളിലും വര്‍ക്ക് ഷോപ്പുകളിലും പങ്കെടുത്തിട്ടുണ്ട്. അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഗവേഷണ വിഷയങ്ങള്‍ വൈവിദ്ധ്യമാര്‍ന്നതാണെന്നും സമിതി കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…