എ​ള​വൂ​രി​ൽ സി​ൽ​വ​ർ​ലൈ​ൻ ക​ല്ലു​ക​ൾ പി​ഴു​തു​മാ​റ്റി റീ​ത്തു​വ​ച്ചു

അങ്കമാലി: എളവൂരില്‍ സില്‍വര്‍ ലൈനിനായി സ്ഥാപിച്ച സര്‍വേക്കല്ല് പിഴുതെറിഞ്ഞ നിലയില്‍. ഒന്‍പത് കല്ലുകളാണ് പിഴുതുമാറ്റിയത്. ഇവ കൂട്ടിയിട്ട് റീത്തുവച്ച നിലയിലാണ്. വ്യാഴാഴ്ച രാത്രിയിലായിരിക്കാം കല്ലുകള്‍ പിഴുതുകളഞ്ഞതെന്നാണ് കരുതുന്നത്. കല്ല് പിഴുതു കളഞ്ഞത് ആരെന്നു വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. സില്‍വര്‍ ലൈന്‍ സര്‍വേക്കെതിരെ പ്രതിഷേധം നിലനില്‍ക്കുന്ന സ്ഥലമാണിത്. സര്‍വേക്ക് എത്തിയ ഉദ്യോഗസ്ഥരെ ഇവിടെ തടഞ്ഞിരുന്നു. പാറക്കടവ് പഞ്ചായത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി അതിര്‍ത്തി നിര്‍ണയിക്കാനും കല്ലുകള്‍ സ്ഥാപിക്കാനുമെത്തിയ ഉദ്യോഗസ്ഥരെയാണ് ജനങ്ങള്‍ തടഞ്ഞത്. പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങിയിരുന്നു. നേരത്തെ കണ്ണൂര്‍ ജില്ലയിലെ മാടായിപ്പാറയില്‍ സില്‍വര്‍ ലൈനിനായി സ്ഥാപിച്ച സര്‍വേക്കല്ലുകള്‍ പിഴുതുമാറ്റിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…