
വൈക്കം : തലയാഴം പഞ്ചായത്തിലെ വനം വടക്ക് പാടത്ത് 287 ഏക്കറില്‍ ഒരു മീനും ഒരു നെല്ലും പദ്ധതി ആരംഭിച്ചു. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ 168 കര്‍ഷകര്‍ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. വിരിപ്പു കൃഷിയുടെ വിളവെടുപ്പിന് ശേഷമാണ് മത്സ്യ കൃഷി നടത്തുന്നത്. തലയാഴം പഞ്ചായത്ത്്് പ്രസിഡന്റ് കെ. ബിനിമോന് മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.
വനം വടക്ക് പാടശേഖര നെല്ല് ഉത്പാദന സമിതി പ്രസിഡന്റ് വി.ശശിധര ശര്‍മ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ്.ബേബി, വാര്‍ഡംഗം എസ്. ദേവരാജന്‍, സഹകരണ ബാങ്ക് പ്രസിഡന്റ് ജെ.പി. ഷാജി, ഫിഷറീസ് ഉദ്യോഗസ്ഥരായ ബീന ജോസഫ്, പി.എസ്.സരിത, മീര മധു എന്നിവര്‍ പങ്ക് എടുത്തു.
‘മൊന് ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…











