
മറയൂര്‍ : ഒരു വര്‍ഷത്തില്‍ രണ്ടു തവണ പൂക്കാറുള്ള ചെറിബ്ലോസം വീണ്ടും പൂത്തു. വെള്ളയും ചുവപ്പും പൂക്കളുകള്‍ കുടവിരിക്കുകയാണ്. മൂന്നാറില്‍ പാതയില്‍ ചെറിബ്ലോസം ജനുവരി ആദ്യപാദത്തിലാണ് പൂവിടുന്നത്. മറയൂര്‍– മൂന്നാര്‍ പാതയില്‍ അഞ്ചാംമൈല്‍, കന്നിമല, പെരിയവരൈ വരെയുള്ള ഭാഗങ്ങളില്‍ ചെറിബ്ലോസം ഇലയില്ലാതെ പൂത്തുനില്‍ക്കുന്നത് വിനോദസഞ്ചാരികള്‍ക്ക് ഹരമായി. രണ്ട് തരത്തിലുള്ള മരങ്ങളാണ് സാധാരണ ഈ പ്രദേശത്ത് കണ്ടുവരുന്നത്. ഒന്നാമത്തെ ഇനം പ്രൂണക്ക് പെഴ്‌സിക്ക്. ഈ പൂവിന് കടുംചുവപ്പ് നിറമാണ്. ഇതിന്റെ കായ് വിരശല്യത്തിന് ഉത്തമമാണെന്ന് പറയുന്നു. രണ്ടാമത്തേത് പ്രൂണസ് ഏവിയം. ഇതിന്റെ പൂവിന് വെള്ള നിറമാണ്. ഇതിന്റെ കായ് രക്തസ്രാവം തടയാന്‍ ഉപകരിക്കുമത്രേ. കശ്മീര്‍, നീലഗിരി, ബലൂചിസ്ഥാന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ 20 തരത്തിലുള്ള ചെറിബ്ലോസം കാണപ്പെടുന്നുണ്ട്.
‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…











