കുമരകം: കോണത്താറ്റ് പാലത്തിനു സമീപം ബൈക്ക് നിയന്ത്രണംവിട്ട് പഴക്കടയിലേക്ക് ഇടിച്ചുകയറിയ അപകടത്തില്‍ യുവാവിനു ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ അമ്മങ്കരി പുത്തന്‍ പറമ്പില്‍ വിഷ്ണു (28) വാണ് മരിച്ചത്. ഇന്നലെ രാത്രി 10.30 നായിരുന്നു അപകടം. മേലുപള്ളിച്ചിറ അനില്‍ കുമാര്‍ (അബ്ബാസ്)ന്റെ പഴക്കടയില്‍ ഇടിച്ചാണ് അപകടം. കട പൂര്‍ണമായും തകര്‍ന്നു. രാത്രി കട അടച്ചതിനു ശേഷമായിരുന്നു സംഭവം. കോട്ടയം ഭാഗത്തുനിന്നും അമിത വേഗത്തില്‍ വന്ന ബൈക്ക് ഉന്തുവണ്ടിയില്‍ നിര്‍മിച്ച പഴക്കടയില്‍ ഇടിച്ചുമറിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…