ഓയൂര്‍: വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വിരലൂര്‍ ചിറ നവീകരണവും അനുബന്ധ ജലസേചന സൗകര്യം മെച്ചപ്പെടുത്തലുമെന്ന മൈനര്‍ ഇറിഗേഷന്‍ പദ്ധതിക്ക് തുടക്കമായി.അഞ്ച് ഹെക്ടര്‍ പാടശേഖരത്തിന് വെള്ളം എത്തിക്കുന്ന ലീഡിങ് ചാനല്‍ നിര്‍മാണവും ഇതിന് അനുബന്ധമായുണ്ട്. മൈനര്‍ ഇറിഗേഷന്‍ വഴി നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. അന്‍സര്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം എസ്. ഷൈന്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം കരിങ്ങന്നൂര്‍ സുഷമ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.കെ. ജ്യോതിദാസ്, ഡി. രമേശ്, കെ. ലിജി, കെ. വിശാഖ്, വ്യാപാരി വ്യവസായി ഏകോപനസമിതി നേതാവ് കെ. സാദിക്ക് എന്നിവര്‍ സംസാരിച്ചു. ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടിയ അനു കൃഷ്ണയെ മന്ത്രി അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…