അരി കടത്തിയ ലോറി ഉള്‍പ്പെടെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.
പത്തനംതിട്ട: കോന്നി സിവില്‍ സപ്ലൈസ് ഗോഡൗണിലെ ധാന്യക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അനില്‍ കുമാര്‍, ജയദേവ് എന്നിവര്‍ക്കെതിരെയാണ് കേസ്. 36 ലക്ഷം രൂപയുടെ അരിയും ഗോതമ്പും കടത്തിയെന്നാണ് കേസ്. വകുപ്പ് തല വിജിലന്‍സ് അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. അരി കടത്തിയ ലോറി ഉള്‍പ്പെടെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.
പഴുതടച്ച സുരക്ഷയുണ്ടെന്ന് അവകാശപ്പെടുന്ന സ്ഥലത്തു നിന്നാണ് ലോഡ് കണക്കിന് അരിയും ഗോതമ്പും കടത്തിയത്. ഇതെങ്ങനെ സംഭവിച്ചു എന്നത് ഉള്‍പ്പെടെ കണ്ടെത്താനുണ്ട്. സംഭവത്തില്‍ അനില്‍ കുമാറിനെ നേരത്തെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജയദേവിനെ സ്ഥലം മാറ്റുകയും ചെയ്തു. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന് ഉള്‍പ്പെടെയുള്ള അന്വേഷണം നടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…