റോയ് പി. ജോസഫ്
കൊച്ചി: സ്വന്തം വീട് കാണുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്സിനു നെഞ്ചിടിപ്പാണ്. മഞ്ഞകുപ്പായം അണിഞ്ഞു ഗാലറി നിറഞ്ഞു നില്ക്കുന്ന ആരാധകരെ കാണുമ്പോള്‍ മുട്ട് തമ്മില്‍ കൂട്ടി ഇടിക്കുന്നു. പിന്നെ മുട്ടില്‍ ഇഴഞ്ഞാണ് കളി.
ഇതുവരെയുള്ള മത്സരങ്ങള്‍ എടുത്താല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ ഹോം മത്സരങ്ങളിലെ ദയനീയ നില വ്യക്തമാകും.
കൊച്ചിയില്‍ സ്വന്തം ആരാധകരുടെ മുന്നില്‍ കേരള ബ്ലാസ്റ്റേഴ്സ് കളിച്ച കഴിഞ്ഞ 11 മത്സരങ്ങള്‍ എടുത്താല്‍ ജയിച്ചത് കേവലം രണ്ടേ രണ്ടു മത്സരങ്ങള്‍.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കളിക്കാനെത്തുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്സിനു എന്തു സംഭവി്ക്കുന്നു?
സ്വന്തം വീട്ടുമുറ്റം കാണുവാന്‍ ഭയക്കുന്നതിനെ ഹോം ഫോബിയ എന്നു വിളിക്കേണ്ടി വരും.
സ്വന്തം കാണികളുടെ പിന്തുണ കേരള ബ്ലാസ്റ്റേഴ്സിനു വിനായകുകയാണ്. സമ്മര്‍ദ്ദം താങ്ങാനാവാതെ ബ്ലാസ്റ്റേഴ്സിന്റെ മുതിര്‍ന്ന താരങ്ങള്‍ തോല്‍വി ഇരന്നു വാങ്ങുന്നു..
സ്വന്തം ഗ്രൗണ്ടിന്റെ പിന്തുണ ശക്തിയാക്കി മാറ്റാന്‍ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കു കഴിയുന്നില്ല. പ്രത്യേകിച്ച സി.കെ വിനീതിന് . ആ്ദ്യപകുതിയില് സി.കെ വിനീതിനെ ഇറക്കിയത്് അബദ്ധമായിരുന്നുവെന്നു തെളിഞ്ഞു. 90 മിനിറ്റും സമ്മര്‍ദ്ദവുമായി കളിക്കാനുളള മാനസിക അവസ്ഥ സി.കെ.വിനീതിന് ഇല്ല എന്നത് വ്യക്തം.
അടിന്തിരമായി കോച്ച് ഡേവിഡ് ജെയിംസ് ഉള്‍പ്പെടെ കേരള ബ്ലാസ്റ്റേഴ്സ് ടീമംഗങ്ങള്‍ എല്ലാവരും അടിയന്തിരമായി കൗണ്‍സിലിങ്ങിനു വിധേയമാകാണ്ടെതുണ്ട്. അല്ലെങ്കില്‍ ഇനി ഗോവയുമായി കളിക്കുമ്പോള്‍ ഗ്രൗണ്ടില്‍ എന്താണു സംഭവിക്കുക എന്ന കാര്യം വ്യക്തം.
കൊച്ചിയില്‍ കളിച്ച മൂന്നു മത്സരങ്ങളില്‍ രണ്ടെണ്ണം സമനില ഒരു തോല്‍വി എന്ന നിലയിലാണ്. അതായത് ഈ നിലയില്‍ കൊച്ചിയില്‍ ഒരു ജയം പ്രതീക്ഷിക്കേണ്ട.
എവിടെയാണ് കേരള ബ്ലാസ്റ്റേഴ്സിനു പിഴക്കുന്നത്. സ്വന്തം ആരാധകര്‍ നല്കുന്ന കലവറയില്ലാത്ത പിന്തുണ ഹൃദയത്തിലും മനസിലും ശരീരത്തിലും ഊര്‍ജ്ജമായി ആവാഹിച്ചെടുക്കാന്‍ കഴിയണം. ഓരോ കളിക്കാരനും ആരാധകരില്‍ നിന്നും കലവറയില്ലാത്ത പിന്തുണ വീണ്ടും വീണ്ടും ആവശ്യപ്പെടണം. അതിലൂടെയാണ് എതിര് ടീമുകളെ ദുര്ബലരാക്കേണ്ടത്.
എതിര് ടീം ഒന്നു പതറിക്കിട്ടിയാല് പണി പാതി എളുപ്പമായി.
നമ്മുടെ ക്രിക്കറ്റ് ടീമിനെ തന്നെ ഉദാഹരണമായി എടുക്കാം. നാട്ടില്‍ ഇന്ത്യന്‍ ടീം പുലികളാണ്.ആര്‍ക്കും തന്നെ ഇന്ത്യയെ ഇവിടെ അത്ര എളുപ്പം കീഴടക്കാന്‍ കഴിയില്ല ഈ ആത്മവിശ്വാസമാണ് മറുനാട്ടിലും ടീം ഇന്ത്യയ്ക്കു കരുത്താകുന്നത്. ലോക ക്രിക്കറ്റില്‍ ഇന്ത്യ രാജാക്കന്മാരായി വിലസുന്നത് ഈ തിണ്ണമിടുക്ക്് നല്കുന്ന കരുത്തിലാണ്.
കേരള ബ്ലാസ്റ്റേഴ്സും ബെംഗ്ളുരു എഫ്.സിയും തമ്മില്‍ നടന്ന മത്സരം എടുത്താല്‍ ക്ലീന്‍ ആയ ഒരു ഗോള്‍ പോലും ബെംഗ്ളൂരുവിന്റെ 2-1 വിജയത്തില്‍ ഉണ്ടായില്ല. ബെംഗ്ളുരുവിന്റെ ക്യാപ്റ്റന്‍ സുനില്‍ ഛെത്രിയുടെ ഗോള്‍ വന്നത് റഫ്ങി കണ്ണടച്ചുവിട്ട ഓഫ് സൈഡ് ആനുകൂല്യത്തില്‍ , കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ പെനാല്‍്ട്ടിയില്‍ നിന്ന്. ബെംഗ്ളുരുവിന്റെ വിജയ ഗോള്‍ ആകട്ടെ ബ്ലാസ്റ്റേഴ്സിന്റെ സെല്‍ഫ് ഗോളിലൂടെ സമ്മാനിച്ചതും
ജയിക്കാനുള്ള മത്സരമാണ് കേരള ബ്ലാസ്റ്റേഴ്സ് തുലച്ചു സ്വയം കുഴി തോണ്ടി.യത്. സി.കെ വിനീത് തുലച്ച മനോഹരമായ അവസരവും അതിനു പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ നിക്കോള ക്രാസിമെറിച്ചിന്റെ സെല്‍ഫ് ഗോളും ഐ.എസ്.എല്‍ ചരിത്രത്തില്‍ എന്നും ഓര്‍മ്മയില്‍ നിലനില്്ക്കും.
കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു പ്രശ്നം ഇടവേളകള്‍ നീണ്ടു പോകുന്നതാണ്. ഒന്‍പത് ദിവസത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു അതായത് മുംബൈ സിറ്റിയെ 1-1നു സമനിലയില്‍ തളച്ചതിനു ശേഷം ഒന്‍പത് ദിവസം കഴിഞ്ഞാണ് ദുര്‍ബലരായ ഡല്‍ഹിയെ നേരിട്ടത്. അനായാസം ജയിക്കാമായിരുന്ന മത്സരം ആയിരുന്നു. പക്ഷേ 1-1നു സമനില സമ്മതിക്കേണ്ടി വന്നു.
ബെംഗ്ളുരുവിനെതിരെ ആദ്യ പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സ് അല്‍പ്പം ഭേദപ്പെട്ട നിലയിലായിരുന്നു. എന്നാല്‍ രണ്ടാം പകുതിആരംഭിക്കുന്നതിനു മുന്‍പ് വൈദ്യുതി പണി മുടക്കിയതോടെ 20 മിനിറ്റോളം വിശ്രമം .ഇത് ബെംഗ്ളുരുവിനു ഗുണകരമായി .ബ്ലാസ്റ്റേഴ്സിനു പ്രതികൂലവും . ഒടുവില്‍ കളിയില്‍ മികവ് കാട്ടിയ ബെംഗളുരുവിനു അര്‍ഹിച്ച ജയം സമ്മാനിക്കപ്പെ്ട്ടു.
ആണെങ്കില്‍ കേരള ബ്ലാസ്റ്റേവ്സ് സ്്വന്തം ഗ്രൗണ്ടില്‍ പതറുന്നത് പതിവ ്കാഴ്ചയായി .
കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ ഹോം ഗ്രൗണ്ടില്‍ കളിച്ച കഴിഞ്ഞ 11 മത്സരങ്ങളില്‍ ആകെ രണ്ടു മത്സരങ്ങള്‍ മാത്രമമെ ജയിച്ചിട്ടുള്ളു. ഐ.എസ് .എല്ലില്‍ ബെംഗ്ളുരുവിനെതിരെ ബ്ലാസ്റ്റേഴിന്റെ മൂന്നാം തോല്വിയിയാണിത്.
ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് തുടര്‍ച്ചയായ നാല് സമനിലകള്‍ക്കു ശേഷം ആദ്യ തോല്‍വിയാണ് നേരിടുന്നത്. ഇനി 11-ാം തീയതി കൊച്ചിയില്‍ തന്നെ മറ്റൊരു കരുത്തരായ എഫ്.സി ഗോവയെ ആണ് കേരള ബ്ലാസ്റ്റേഴ്സിനു നേരിടേണ്ടത്. .
മറുവശത്ത് ബെംഗ്ളുരു തോല്‍വി അറിയാതെ കുതിക്കുകയാണ്.
ബ്ലാസ്റ്റേഴസിനെതിര കളിയില്‍ 56 ശതമാനം മുന്‍തൂക്കം ബെംഗ്ളുരുവിനായിരുന്നു. 11 ഷോട്ടുകളില്‍ മൂന്നെണ്ണവും ഓണ്‍ടാര്‍ജറ്റില്‍ ബ്ലാസ്റ്റേഴസും 10 ഷോട്ടുകളില്‍ മൂന്നെണ്ണം ഓണ്‍ടാര്‍ജറ്റില്‍ എത്തിച്ചു. ബെംഗ്ളുരുവിനു ഏഴ് കോര്‍ണറുകളും കേരള ബ്ലാസ്റ്റേഴ്സിനു അഞ്ച് കോര്‍ണറുകളും ലഭിച്ചു.ബെംഗളുരുവിന്റെ ഡിമാസ് ഡെല്‍ഗാഡോയാണ് മാന്‍ ഓഫ് ദി മാച്ച്.
അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു
അയ്യനെ തൊഴുത് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദര്‍ശനം പൂ…












