
പൊന്നാനി: കാലപ്പഴക്കം ചെന്നതും തകര്‍ച്ചാഭീഷണി നേരിടുന്നതുമായ പൊന്നാനി അങ്ങാടിയിലെ കെട്ടിടങ്ങളുടെ കണക്കെടുപ്പുമായി വീണ്ടും നഗരസഭ. ബലക്ഷയം നേരിടുന്ന കെട്ടിടങ്ങള്‍ ജീവനു ഭീഷണിയായി മാറിയ സാഹചര്യത്തിലാണിത്. ഇതോടൊപ്പം കുറ്റങ്ങളും കണ്ടെത്തും. പൊതുമരാമത്ത് വകുപ്പിലെ കെട്ടിടവിഭാഗം, നഗരസഭയിലെ എന്‍ജിനിയറിംഗ് വിഭാഗം, റവന്യു വകുപ്പ്, പൊലീസ് എന്നിവരുടെ സംയുക്ത സംഘത്തെയാണ് പരിശോധനയ്ക്ക് നിയോഗിച്ചിരിക്കുന്നത്. നാല് വകുപ്പുകളിലെയും ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന 18ന് നടക്കും.കെട്ടിട്ടിടങ്ങള് തകര്‍ന്നു വീഴുന്നത് പതിവായതോടെയാണ് ബലക്ഷയം നേരിടുന്നവയുടെ കാര്യത്തില്‍ കര്‍ക്കശ നടപടി സ്വീകരിക്കാന്‍ നഗരസഭ തീരുമാനിച്ചത്. പൊളിച്ചുമാറ്റേണ്ടവ, അറ്റകുറ്റപ്പണി നടത്തേണ്ടവ, കേടുപാടുകള്‍ ഇല്ലാത്തത് എന്നിങ്ങനെ തരം തിരിച്ചാണ് പരിശോധന. നാല് വകുപ്പുകള്‍ അവരുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും പരിശോധിക്കുക. കോടതിപ്പടി മുതല്‍ ജിം റോഡ് വരെയുള്ള കെട്ടിടങ്ങളാണ് പരിശോധന പരിധിയിലുള്ളത്. തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള സംയുക്ത സംഘം പരിശോധിച്ച് നല്കുന്ന റിപ്പോര്‍ട്ട് നഗരസഭയിലെ ഹെല്‍ത്ത്, എന്‍ജിനിയറിംഗ്, റവന്യു വിഭാഗങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യും.കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ഇതേ രൂപത്തില്‍ സംയുക്ത പരിശോധന നടത്തുകയും റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിന്മേല് നടപടിയുണ്ടായില്ല. അങ്ങാടിയിലെ കൈയേറ്റങ്ങള്‍ കണ്ടെത്തി റോഡ് വികസനം സാദ്ധ്യമാക്കുകയെന്ന ലക്ഷ്യം കൂടി ഇപ്പോഴത്തെ സംയുക്ത പരിശോധനയ്ക്ക് പിന്നിലുണ്ട്. അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് കാരണമായ അങ്ങാടിപ്പാലം വീതികൂട്ടണമെങ്കില്‍ റോഡ് വികസനം സാദ്ധ്യമാകേണ്ടതുണ്ട്.നേരത്തെ റവന്യു വകുപ്പ് നടത്തിയ പരിശോധനയില്‍ പൊന്നാനി അങ്ങാടിയിലെ 13 കെട്ടിടങ്ങള്‍ ബലക്ഷയം നേരിടുന്നുണ്ടെന്നും ഇവ അടിയന്തരമായി പൊളിച്ചുനീക്കണമെന്നും തഹസില്‍ദാര്‍ നോട്ടീസ് നല്‍കിയിരുന്നു.ഇവ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. കെട്ടിട ഉടമകളുടെയും വ്യാപാരികളുടെയും എതിര്‍പ്പും ബലക്ഷയം നേരിടുന്നതുള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത് നഗരസഭയെ നിയമക്കുരുക്കിലാക്കുമെന്ന വിദഗ്ദ്ധോപദേശവുമാണ് നടപടികളില്‍ നിന്ന് നഗരസഭ പിന്‍വലിയാന്‍ കാരണം.
ഒരു ലക്ഷത്തിലധികം കേസുകള്‍ തീര്‍പ്പാക്കി ഹൈക്കോടതി
കൊച്ചി: 2024 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 27 വരെ തീര്‍പ്പാക്കിയത് 1,10,666 കേസുകള്‍. റെക്ക…











