ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ സു​​ര​​ക്ഷാ ഓ​​ഡി​​റ്റ് ന​​ട​​ത്തും:  മ​​ന്ത്രി വീ​​ണാ ജോ​​ർ​​ജ്

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തില്‍ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള മുഴുവന്‍ ആശുപത്രികളിലും സുരക്ഷാ ഓഡിറ്റു നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇന്നലെ മെഡിക്കല്‍ കോളജിലെത്തിയ മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ സുരക്ഷാ ഓഡിറ്റ്‌നടത്തി റിപ്പോര്‍ട്ട് നല്‍കുവാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ എല്ലാ ജീവനക്കാരും തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചിരിക്കണം. ആശുപത്രികളില്‍ സിസിടിവി കാമറകള്‍ ഇല്ലെങ്കില്‍ സ്ഥാപിക്കും. സുരക്ഷാ ക്രമീകരണങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കും. എക്‌സ് സര്‍വിസ്മാന്‍മാരെ സെക്യൂരിറ്റിമാരായി നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. വാര്‍ഡിലെത്തിയ മന്ത്രി അശ്വതിയും കുഞ്ഞിനെയും സന്ദര്‍ശിച്ച ശേഷണാണു മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…