
കോട്ടയം: എട്ട് ഗ്രാം എം.ഡി.എം.എയുമായി കോട്ടയം വേളൂര്‍ സ്വദേശി അഭിജിത്ത് അറസ്റ്റില്‍. ഇയാളില്‍നിന്ന് ഏഴുലക്ഷത്തോളം രൂപ വില വരുന്ന കഞ്ചാവും പിടികൂടി. എം.ഡി.എം.എക്ക് അര ലക്ഷം രൂപയാണ് കണക്കാക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ച ബൈക്കില്‍ വരുന്നതിനിടെ മോനിപ്പള്ളി ആച്ചിക്കല്‍ ഭാഗത്തുനിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. പാര്‍ട്ടി ഡ്രഗ്, ക്ലബ് ഡ്രഗ് എന്നീ ഓമന പേരുകളില്‍ അറിയപ്പെടുന്ന അതി ഗുരുതരമായ സിന്തറ്റിക്ക് ഇനത്തില്‍പെട്ട മയക്കുമരുന്നാണ് എം.ഡി.എം.എ. ഹൈവേ പൊലീസിന്റെ സഹായത്തോടെ ജില്ല ആന്റി നാര്‍കോട്ടിക് സ്ക്വാഡാണ് അഭിജിത്തിനെ പിടിച്ചത്.
‘മൊന് ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…











