Home Breaking News പത്തനംതിട്ടയില്‍ പഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്തേക്ക് പെരുമ്ബാമ്ബിനെ ചാക്കില്‍ കെട്ടി എറിഞ്ഞു

പത്തനംതിട്ടയില്‍ പഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്തേക്ക് പെരുമ്ബാമ്ബിനെ ചാക്കില്‍ കെട്ടി എറിഞ്ഞു

15
0

പത്തനംതിട്ട : പത്തനംതിട്ട ചെന്നീര്‍ക്കരയില്‍ ആറാം വാര്‍ഡ് അംഗം ബിന്ദു ടി ചാക്കോയുടെ വീട്ടുമുറ്റത്തേക്ക് പെരുമ്ബാമ്ബിനെ ചാക്കില്‍ കെട്ടിയെറിഞ്ഞെന്ന് പരാതി.വ്യാഴാഴ്ച രാത്രി പ്രദേശത്ത് നിന്ന് പെരുമ്ബാമ്ബിനെ കണ്ടെത്തിയതായി നാട്ടുകാര്‍ പഞ്ചായത്ത് അംഗത്തിനെ വിളിച്ചറിയിച്ചു.ഉടനെ തന്നെ ബിന്ദു ടി ചാക്കോ വനം വകുപ്പിനെ വിവരം അറിയിച്ചു. വനം വകുപ്പ് അധികൃതര്‍ പ്രദേശത്തെത്തിയപ്പോള്‍ പെരുമ്ബാമ്ബിനെ കണ്ടെത്തനാവത്തതിനെ തുടര്‍ന്ന് പഞ്ചായത്ത് അംഗത്തിനെ ഫോണില്‍ ബന്ധപ്പെട്ടു.പിന്നീട് നാട്ടുകാരെ വിളിച്ചപ്പോഴാണ് ആരോ പാമ്ബിനെ ചാക്കിലാക്കി തന്റെ വീടിന് മുന്നില്‍ ഉപേക്ഷിച്ച വിവരം പഞ്ചായത്ത് അംഗം അറിയുന്നത്. തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ മെമ്ബറുടെ വീട്ടിലെത്തി പെരുമ്ബാമ്ബിനെ പിടികൂടി.സംഭവത്തില്‍ ഇലവുതിട്ട പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവ സമയം സ്ത്രീകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്ന് പരാതിയില്‍ പറയുന്നു. വിഷയത്തില്‍ നടപടി ഉണ്ടാവണമെന്നും അല്ലാത്തപക്ഷം ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കുമെന്നും ബിന്ദു ടി ചാക്കോ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here