കോഴിക്കോട് : എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഫാത്തിമ തഹ്ലിയയെ നീക്കിയ നടപടി എന്തിനാണെന്ന് അറിയില്ലെന്ന് എം.കെ മുനീര്‍. വിശദീകരണം ചോദിച്ചോ ഇല്ലയോ എന്ന് അറിയില്ല. തീരുമാനം എടുക്കാനുണ്ടായ കാരണവും വ്യക്തമല്ല. ഫാത്തിമ തഹ്ലിയ അച്ചടക്കലംഘനം നടത്തിയോ എന്നറിയില്ല. ദേശീയ കമ്മിറ്റിയാണ് നടപടിയെടുത്തത്. സെന്‍ട്രല്‍ കമ്മിറ്റി എടുത്ത തീരുമാനം ആയതിനാല്‍ 26ന് ചേരുന്ന പ്രവര്‍ത്തക സമിതിയിലേ ഇതിന്റെ റിപ്പോര്‍ട്ടിങ് ഉണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് ലീഗ് ദേശീയ നേതൃത്വത്തിന്റെ നടപടി. ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ ഒപ്പുവച്ച് ഔദ്യോഗിക ലെറ്റര്‍പാഡില്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് തഹ്‌ലിയയെ സ്ഥാനത്തുനിന്നു നീക്കിയ വിവരം പുറത്തുവിട്ടത്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് അച്ചടക്കലംഘനത്തിന് നടപടി സ്വീകരിക്കുന്നതെന്ന് വാര്‍ത്താകുറിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…