മുക്കം: മുക്കം മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യക്കട അടിച്ചു തകര്‍ത്തു. ബുധനാഴ്ച രാത്രിയാണ് സംഭവം. മാര്‍ക്കറ്റിലെ ഫിഷ് മാര്‍ക്കറ്റ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കടക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ മത്സ്യ വില്‍പനയ്ക്ക് എത്തിയവരാണ് സംഭവം കണ്ടത്. കടയ്ക്കുള്ളിലുണ്ടായിരുന്ന 40,000 രൂപയുടെ മത്സ്യം, മത്സ്യത്തിലിടാനായി സൂക്ഷിച്ചിരുന്ന ഐസ് എന്നിവ റോഡില്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. മത്സ്യവില്‍പ്പനക്കായി സ്ഥാപിച്ച കോണ്‍ക്രീറ്റ് സ്ലാബും തകര്‍ത്തിട്ടുണ്ട്. കടയില്‍ സൂക്ഷിച്ചിരുന്ന ഒന്നേകാല്‍ ലക്ഷം രൂപയും നഷ്ടപ്പെട്ടതായി മത്സ്യവ്യാപാരി അന്‍സാര്‍ പറഞ്ഞു. മുക്കം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് നേരിയ സംഘര്‍ഷാവസ്ഥയും നിലനില്‍ക്കുന്നുണ്ട്.അതേ സമയം കെട്ടിടവും കടമുറിയും കടമുറിയുടെ ലൈസന്‍സും തങ്ങളുടെ പേരില്‍ തന്നെയാണെന്നും അതുകൊണ്ടാണ് കടയ്ക്ക് പുതിയ പൂട്ടിട്ട് അടച്ചുപൂട്ടിയതെന്നും കെട്ടിട ഉടമയും പറഞ്ഞു. മത്സ്യക്കച്ചവടക്കാര്‍ മാസങ്ങളായി വാടക തരാതെ കബളിപ്പിക്കുകയാണന്നും കെട്ടിട ഉടമ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…