മാഡ്രിഡ്: താല്‍ക്കാലിക പരിശീലകന്‍ സാന്റിയാഗോസൊളാരി സ്പാനിഷ്ഫുട്‌ബോള്‍ ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ സ്ഥിരം പരിശീലകനാകുമെന്ന് റിപ്പോര്‍ട്ട്. സ്പാനിഷ്മാധ്യമങ്ങളാണ് ഇക്കാര്യംറിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.റയലില്‍ നിന്നും സൊളാരിയുടെകരാര്‍ സംന്ധിച്ച വിവരങ്ങള്‍ ലഭിച്ചുവെന്ന് സ്പാനിഷ്ഫുട്‌ബോള്‍ അസോസിയേഷന്‍വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ഇക്കാര്യത്തില്‍ റയലില്‍ നിന്ന്ഔദ്യോഗിക സ്ഥിരീകരണംവന്നിട്ടില്ല. മുന്‍ റയല്‍ മാഡ്രിഡ്താരം കൂടിയായസൊളാരി 2016മുതല്‍ റയലിന്റെ ബി ടീമിനെപരിശീലിപ്പിച്ചു വരികയായിരുന്നു.നേരത്തെ റയലിന്റെ തുടര്‍തോല്‍വികള്‍ക്കു ശേഷം മാനേജ്‌മെന്റ് മുന്‍ പരിശീലകന്‍ജുലന്‍ ലോപറ്റേഗിയെ പുറത്താക്കിയിരുന്നു. എല്‍ ക്ലാസിക്കോയില്‍ബാഴ്‌സലോണയ്‌ക്കെതിരായ തോല്‍വിക്കു ശേഷമാണ്‌ലോപറ്റേഗിയുടെസ്ഥാനം തെറിച്ചത്. ഇതിനു പിന്നാലെയാണ്താല്‍ക്കാലികപരിശീലകനായിസൊളാരിയെ നിയമിച്ചത്. നാല്‍പ്പത്തിരണ്ടുകാരനായ സൊസൊളാരി സ്ഥാനമേറ്റെടുത്ത ശേഷംകളിച്ച നാലു മത്സരങ്ങളിലുംറയല്‍ വിജയം നേടിയിരുന്നു.ഈ മത്സരങ്ങളിലാകെ റയല്‍15 ഗോളുകളാണ് അടിച്ചു കൂട്ടിയത്. വഴങ്ങിയത് വെറും രണ്ടും.സ്പാനിഷ് ഫുട്ബോള്‍അസോസിയേഷന്‍ സൊളാരിയുടെ നിയമനം അംഗീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സ്പാനിഷ് ഫുട്‌ബോള്‍ നിയമപ്രകാരം15 ദിവസംമാത്രമേ ഒരാള്‍ക്ക്താല്‍ക്കാലിക പരിശീലകനായിതുടരാന്‍സാധിക്കൂ. ഈ സമയപരിധിക്കു മുന്‍പ് സ്ഥിരം പരിശീലകനെ നിയമിക്കണമെന്നാണ് ചട്ടം. തിങ്കളാഴ്ച സൊളാരിചുമതലയേറ്റ് 15 ദിവസം പൂര്‍ത്തിയായിരുന്നു. റയലിനായികളിക്കുമ്പോള്‍ ലാ ലീഗയും, ചാമ്പ്യന്‍സ് ലീഗും നേടിയിട്ടുള്ളതാരമാണ് സൊളാരി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…