
ചങ്ങനാശേരി: പോള വാരല്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ പിന്നിടുന്നു. വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വെട്ടിത്തുരുത്തിലെ ആഞ്ഞിലിക്കുടി പാടശേഖരത്ത് നെല്‍കൃഷി വൈകുന്നു. കര്‍ഷകര്‍ ആശങ്കയില്‍. നവംബര്‍ പകുതിയോടെ വിതക്കാന്‍ പാകത്തിന് നിലം ഒരുക്കിയതാണ്. അപ്രതീക്ഷിതമായെത്തിയ കനത്ത മഴയില്‍ പാടത്തേക്ക് പായല്‍ക്കൂട്ടം ഒഴുകി എത്തിയതാണ് കര്‍ഷകരുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചത്. എണ്‍പതേക്കര്‍ വരുന്ന പാടശേഖരമാണിത്. ഇരുപത് കര്‍ഷകര്‍ ചേര്‍ന്നാണ് ഈ പാടശേഖരത്ത് കൃഷിയിറക്കാന്‍ പദ്ധതിയിട്ടത്. പറാല്‍, കുമരങ്കരി തോടുകള്‍ കരകവിഞ്ഞതോടെയാണ് ഈ പാടശേഖരത്തേക്ക് വന്‍തോതില്‍ പോളയും പായലും കുത്തിയൊഴുകി എത്തിയത്. കൃഷി ഇറക്കാനുള്ള താത്പര്യത്തില്‍ കര്‍ഷകര്‍ ഒന്നര ലക്ഷത്തോളം രൂപ പിരിവെടുത്ത് രണ്ട് ഹിറ്റാച്ചി ഉപയോഗിച്ചാണ് പോള നീക്കുന്നത്. ഒരാഴ്ച പിന്നിട്ടിട്ടും പാടശേഖരത്ത് വന്‍തോതില്‍ പോള തിങ്ങിക്കിടക്കുകയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. ചെലവ് ലക്ഷങ്ങള്‍ പിന്നിട്ടു, ജനപ്രതിനിധികള്‍ ഇടപെടണം പാടം ഒരുക്കുന്നതിനും പോള വാരുന്നതിനുമായി ഇപ്പോള്‍ അഞ്ചു ലക്ഷത്തോളം രൂപ ചെലവായതായി പാടശേഖര സമതി ഭാരവാഹികളായ ഓമക്കുട്ടന്‍ പടനിലം, ജോഷി ചെന്നിത്തല, ബൈജു സെബാസ്റ്റ്യന്‍ എന്നിവര്‍ പറഞ്ഞു. കടമെടുത്തും പണയംവച്ചുമാണ് ഇത്രയും തുക ചെലവഴിച്ചത്. ഇനിയും പണം ചെലവഴിക്കാന്‍ നിര്‍വാഹമില്ല. ജനപ്രതിനിധികള്‍ അടിയന്തരമായി ഇടപെട്ട് സാമ്പത്തിക സഹായം അനുവദിച്ചില്ലെങ്കില്‍ കൃഷി ഇറക്കാനാവാത്ത അവസ്ഥയിലാണ്. വാഴപ്പള്ളി പഞ്ചായത്ത് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പാടശേഖരം സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നതായും ഭാരവാഹികള്‍ പറഞ്ഞു.
‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…











