Home Breaking News ‘അതിര്‍ത്തികളില്‍ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ ഒഴുക്ക് വര്‍ദ്ധിച്ചു’; ഓസ്ട്രിയന്‍ വിദേശകാര്യമന്ത്രി

‘അതിര്‍ത്തികളില്‍ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ ഒഴുക്ക് വര്‍ദ്ധിച്ചു’; ഓസ്ട്രിയന്‍ വിദേശകാര്യമന്ത്രി

6
0

കഴിഞ്ഞ വര്‍ഷം അതിര്‍ത്തിയില്‍ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ വലിയ തിരക്ക് അനുഭവപ്പെട്ടെന്ന് ഓസ്ട്രിയന്‍ വിദേശകാര്യമന്ത്രി അലക്സാണ്ടര്‍ സ്‌കാല്ലെന്‍ബെര്‍ഗ്.അഭയാര്‍ത്ഥികളെ തിരിച്ചെത്തിക്കാനുള്ള നടപടികളില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായുള്ള ചര്‍ച്ചകഴിഞ്ഞ് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.’കുടിയേറ്റവും പലായനവുമല്ല വിഷയം. ഓസ്ട്രിയക്ക് അവരെയെല്ലാം ആവശ്യമുണ്ട്. എന്നാല്‍ അനധികൃത കുടിയേറ്റമാണ് പ്രശ്‌നം. ഭരണകൂടം അറിഞ്ഞുകൊണ്ടുള്ള നടപടികള്‍ വേണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അത് മനുഷ്യക്കടത്തുകാരെ അടിച്ചമര്‍ത്താന്‍ സഹായിക്കും.’; അലക്സാണ്ടര്‍ സ്‌കാല്ലെന്‍ബെര്‍ഗ് പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യ നല്ലൊരു സുഹൃത്താണെന്നും രാജ്യാന്തര വിഷയങ്ങളില്‍ ഇന്ത്യ ഇടപെടുന്ന രീതി അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.അനധികൃത കുടിയേറ്റക്കാരെ തിരിച്ചെത്തിക്കാനുള്ള ‘കോമ്ബ്രിഹെന്‍സീവ് മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പാര്‍ട്ണര്‍ഷിപ്പ്’ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. കരാര്‍ പ്രകാരം അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ ഇന്ത്യ തിരിച്ചെത്തിക്കുമെന്നും, വിദ്യാര്‍ത്ഥികളും ഗവേഷകരും അടക്കമുള്ളവര്‍ക്ക് ഓസ്ട്രിയ പ്രവേശനനടപടികള്‍ വേഗത്തിലാക്കുമെന്നുമാണ് ധാരണ.

LEAVE A REPLY

Please enter your comment!
Please enter your name here