Home National അരുണാചലില്‍ എംഎല്‍എയും മകനുമുള്‍പ്പെട്ട 11 അംഗ സംഘത്തെ നാഗാഭീകരര്‍ കൂട്ടക്കൊലചെയ്തു

അരുണാചലില്‍ എംഎല്‍എയും മകനുമുള്‍പ്പെട്ട 11 അംഗ സംഘത്തെ നാഗാഭീകരര്‍ കൂട്ടക്കൊലചെയ്തു

3
0

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ തീവ്രവാദി ആക്രമണത്തില്‍ എം.എല്‍.എയുംമകനും അടക്കം 11 പേര്‍ കൊല്ലെപ്പട്ടു. എന്‍.പി.പി എം.എല്‍.എടിരോംഗ് അബോഹ് ആണ്‌കൊല്ലപ്പെട്ടത്. അസ്സമില്‍ നിന്ന് സ്വന്തം മണ്ഡലത്തിലേക്ക്‌വരുന്നതിനിടെ നാഗാ തീവ്രവാദികളായ എന്‍.എസ്.സി.എന്‍-ഐ.എം വാഹനവ്യൂഹം തടഞ്ഞു നിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു. ഇറ്റാനഗറില്‍നിന്ന് 260 കിലോമീറ്റര്‍ അകലെയുള്ള ബൊഗപാനിയില്‍വച്ചാണ് ആക്രമണം നടന്നത്.തിരോങ് അബോയ്ക്ക് നേരത്തെ വധഭീഷണി ഉïായിരുന്നതായി പൊലീസ് പറയുന്നു.ആസ്സാമില്‍ നിന്നും വാഹനവ്യൂഹവുമായി തിരികെവരുന്ന വഴിയായിരുന്നു അബോയ്ക്കു നേരെയുള്ള ആക്രമണം. തിരോങ്അബോ സഞ്ചരിച്ചിരുന്ന കാര്‍ഓടിച്ചിരുന്നത് അദ്ദേഹത്തിന്റെമകനായിരുന്നു. മൂന്നു കാറുകളിലായായിരുന്നുഎം.എല്‍.എഉള്‍പ്പെടെയുള്ള സംഘം സഞ്ചരിച്ചിരുന്നത്. സംഘത്തിലുള്ളഎല്ലാവരും കൊല്ലപ്പെട്ടെന്നാണ്പുറത്തുവന്ന വിവരം.

ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാനത്തു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെസ്ഥാനാര്‍ഥി കൂടിയാണ്അബോ.ഖോന്‍സ നിയമസഭാമണ്ഡലത്തില്‍ നിന്നുള്ള അംഗമാണ് അബോ. ആക്രമണത്തിന്റെപശ്ചാത്തലത്തില്‍ പ്രദേശ
ത്ത് ആസ്സാം റൈഫിള്‍സ്തിരച്ചില്‍ ഊര്‍ജിതമാക്കി.ആക്രമണത്തെ കേന്ദ്ര ആഭ്യന്ത്ര മന്ത്രി രാജ് നാഥ് സിങ്,അരുണാചല്‍ മുഖ്യമന്ത്രി പേമഖണ്ഡു, മേഘാലയ മുഖ്യമന്ത്രികൊണാര്‍ഡ്‌സാഗ്മ എന്നിവര്‍അപലപിച്ചു. അക്രമികള്‍ക്കെതിരെ കേന്ദ്ര-സര്‍ക്കാര്‍ നടപിയെടുക്കണമെന്ന് സാഗ്മ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here