
കണ്ണൂര്‍: തലശേരിയിലെ ചിത്രകലാ വിദ്യാലയത്തിലെ ജീവനക്കാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ടു പ്രിന്‍സിപ്പല്‍ അടക്കം ഒന്പതു പേര്‍ക്കെതിരേ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുറുടെ നിര്‍ദേശപ്രകാരം ചക്കരക്കല്ല് പോലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനായി കേസ് തലശേരി എസിപിക്ക് കൈമാറി. കഴിഞ്ഞ ഒരു വര്‍ഷമായി പ്രിന്‍സിപ്പല്‍ എ. രവീന്ദ്രന്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായാണ് ചക്കരക്കല്ല് സ്വദേശിനിയുടെ പരാതി. ഓഫീസ് റൂമിനുള്ളില്‍ വച്ചു തന്നെ കയറിപ്പിടിച്ചെന്നും അശ്ലീല മെസേജുകള്‍ അയച്ചെന്നും സ്ഥാനക്കയറ്റം കിട്ടാന്‍ തനിക്ക് വഴങ്ങണമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞതായി യുവതിയുടെ പരാതിയില്‍ പറയുന്നു. ഇക്കാര്യം സ്‌കൂള്‍ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. എന്നാല്‍, ഇതില്‍ നടപടിയെടുക്കുവാന്‍ അവര്‍ തയാറാകാത്തതിനെത്തുടര്‍ന്നാണ് പോലീസിനും വനിതാ കമ്മീഷനും പരാതി നല്‍കിയത്. പ്രിന്‍സിപ്പലിനെതിരേ മാനേജ്‌മെന്റിനോടു പരാതിപ്പെട്ടപ്പോള്‍ തനിക്കുനേരെ ഭീഷണി മുഴക്കിയതായും യുവതി പറയുന്നു ലൈംഗിക പീഡനം, ഭീഷണി മുഴക്കല്‍, തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍, യുവതിയുടെ ആരോപണങ്ങള്‍ പ്രന്‍സിപ്പല്‍ എ.രവീന്ദ്രന്‍ നിഷേധിച്ചിട്ടുണ്ട്.
Home Latest News in Kerala ചിത്രകലാ വിദ്യാലയത്തില്‍ പീഡിപ്പിച്ചെന്നു പരാതി; പ്രിന്‍സിപ്പല്‍ അടക്കം പ്രതികള്‍







