
അലന്‍ വാക്കറിന്റെ സംഗീത നിശയ്ക്കിടെയുണ്ടായ മോഷണം; 39 ഫോണുകളില്‍ 23 എണ്ണം തിരികെ ലഭിച്ചു; മോഷണം നടന്നത് ഡാന്‍സിനിടയില്‍
അലന്‍ വാക്കര്‍ സംഗീത നിശയ്ക്കിടെയുണ്ടായ മൊബൈല്‍ ഫോണ്‍ മോഷണക്കേസില്‍ ഇതുവരെ നാല് പേര്‍ അറസ്റ്റിലായെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമാലദിത്യ. ഇതില്‍ രണ്ട് പേരെ കൊച്ചിയില്‍ എത്തിച്ചു. ഡല്‍ഹി സ്വദേശികളായ 4 അംഗസംഘവും മുംബൈയില്‍ നിന്നുള്ള 4 അംഗ സംഘവും ഉള്‍പ്പെടെയാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.
ആകെ നഷ്ടമായ 39 ഫോണുകളില്‍ 23 എണ്ണം തിരികെ ലഭിച്ചുവെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. ഡാന്‍സിനിടയിലാണ് മോഷണം നടന്നത്. ഡല്‍ഹിയില്‍ നിന്ന് 20 ഫോണും മുംബൈയില്‍ നിന്ന് 3 ഫോണും ലഭിച്ചു. കൊച്ചിയില്‍ നിന്ന് മോഷ്ടിച്ച എത്ര ഫോണ്‍ തിരികെ ലഭിച്ചു എന്ന് പറയാറായില്ലെന്ന് കമ്മീഷണര്‍ പറഞ്ഞു. മുളവുകാട് സിഐ ശ്യാംകുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
ഡല്‍ഹിയില്‍ നിന്നുള്ളവര്‍ ആറാം തീയതി ട്രെയിന്‍ മാര്‍?ഗവും മുംബൈയില്‍ നിന്നുള്ളവര്‍ വിമാനം വഴിയുമാണ് എത്തിയത്. ഏഴാം തീയതി മടങ്ങുകയും ചെയ്തു. അത്തിബുര്‍ റഹ്മാനെതിരെ 8 കേസുകളും വസിം അഹമ്മദിനെതിരെ നാല് കേസുകളും ഉണ്ട്. ശ്യാം ബല്‍വാലനെതിരെ ഏഴ് കേസുകളും സണ്ണി ബോലാ യാദവിനെതിരെ നാല് കേസുകളുമുണ്ട്. വസിം അഹമ്മദിനെയാണ് ആദ്യം പിടി കൂടിയത്. പ്രതികളെ പിടികൂടിയ പോലീസുകാര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് കമ്മീഷണര്‍ പുട്ട വിമാലദിത്യ അറിയിച്ചു.
കൊച്ചിയിലെ ബോള്‍ഗാട്ടി പാലസിലായിരുന്നു അലന്‍ വാക്കറിന്റെ നേത്യത്വത്തില്‍ നടന്ന സംഗീത പരിപാടി. ഷോയില്‍ മുന്‍നിരയിലുണ്ടായിരുന്ന 6000 രൂപയുടെ വിഐപി ടിക്കറ്റ് എടുത്തവരുടെ ഫോണുകളാണ് ഇവര്‍ കവര്‍ന്നത്. നഷ്ട്ടപ്പെട്ട ഫോണുകളുടെ ഐഡികള്‍ ട്രാക്ക് ചെയ്ത പോയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉത്തരേന്ത്യയിലേക്ക് നീണ്ടത്. വാക്കര്‍ വേള്‍ഡ് എന്ന പേരില്‍ അലന്‍ വാക്കര്‍ രാജ്യത്തെ പത്ത് നഗരങ്ങളില്‍ നടത്തുന്ന സംഗീതപരിപാടിയിലൊന്നായിരുന്നു കൊച്ചിയില്‍ നടന്നത്.
Home Breaking News അലന്‍ വാക്കറിന്റെ സംഗീത നിശയ്ക്കിടെയുണ്ടായ മോഷണം; 39 ഫോണുകളില്‍ 23 എണ്ണം തിരികെ ലഭിച്ചു; മോഷണം...











