Home Breaking News അല്ലു അര്‍ജുന്‍ ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനില്‍

അല്ലു അര്‍ജുന്‍ ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനില്‍

6
0

‘പുഷ്പ 2’ സിനിമയുടെ പ്രിമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് യുവതി മരിക്കുകയും മകന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്‍ ചോദ്യം ചെയ്യലിനു ഹാജരായി. ഇന്ന് രാവിലെ 11 മണിയോടെ ചിക്കഡപ്പള്ളി പൊലീസ് സ്റ്റേഷനിലാണ് താരം ഹാജരായത്. പരിസരത്ത് വന്‍ സുരക്ഷാ സന്നാഹമാണ് ഉണ്ടായിരുന്നത്. സ്റ്റേഷന്റെ പരിസരത്തും അല്ലുവിന്റെ ആരാധകര്‍ തമ്പടിച്ചിരിക്കുകയാണ്.
അറസ്റ്റിലായ താരത്തെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടെങ്കിലും തെലങ്കാന ഹൈക്കോടതി 4 ആഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ച് വിട്ടയയ്ക്കുകയായിരുന്നു. താന്‍ കേസന്വേഷണത്തിന് പൂര്‍ണമായും സഹകരിക്കുമെന്നും നിയമത്തെ ബഹുമാനിക്കുന്നുവെന്നും ജയില്‍ മോചിതനായതിന് ശേഷം അല്ലു അര്‍ജുന്‍ പറഞ്ഞിരുന്നു.
മൂന്ന് വര്‍ഷത്തെ അധ്വാനത്തിന്റെ ഫലം കാണാന്‍ ആണ് തീയേറ്ററില്‍ എത്തിയത്.തിയേറ്ററില്‍ സിനിമ കാണാന്‍ വരുന്നതിന് മുന്നേ തീയേറ്റര്‍ ഉടമകള്‍ അനുമതി തേടിയിരുന്നു എന്ന് അല്ലു അര്‍ജുന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. തിരക്കില്‍പ്പെട്ട് യുവതി മരിച്ചു എന്നറിഞ്ഞത് പിറ്റേദിവസമാണ് ആശുപത്രിയില്‍ എത്താതിരുന്നത് പൊലീസ് അഭ്യര്‍ത്ഥന മാനിച്ചാണെന്നും സെക്കന്തരാബാദിലെ കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒന്‍പത്കാരന്‍ ശ്രീതേജിന്റെ വിവരം ഓരോ മണിക്കൂറിലും അന്വേഷിക്കുന്നുണ്ട്. തനിക്കും അതേ പ്രായത്തില്‍ ഒരു കുട്ടിയുണ്ടെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു . കഴിഞ്ഞ ദിവസം ശ്രീതേജ് ചികിത്സയില്‍ കഴിയുന്ന ആശുപത്രി പുഷ്പയുടെ സംവിധായകന്‍ സുകുമാര്‍ സന്ദര്‍ശിച്ചിരുന്നു.ശ്രീതേജിന്റെ പിതാവ് ബാസ്ഖറിന് 5 ലക്ഷം രൂപയുടെ ധനസഹായവും കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here