
തിരുവനന്തപുരം: വിഎസ്എസ്സിയിലെ ശാസ്ത്രജ്ഞനും ഭാര്യക്കും നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. ഇന്നലെ രാത്രി 11 മണിക്ക് പുത്തന്‍തോപ്പ് ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. ബിഹാര്‍ പറ്റ്ന സ്വദേശി വികാസ് കുമാര്‍ യാദവിനെയും ഭാര്യയെയുമാണ് ആക്രമിക്കപ്പെട്ടത്. കഠിനംകുളത്ത് നാട്ടുകാരെ വളര്‍ത്തുനായയെ കൊണ്ട് കടിപ്പിച്ച സംഭവത്തില്‍ പിടിയിലായി ജാമ്യത്തിലിറങ്ങിയ ഗുണ്ട കമ്രാന്‍ സമീറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആക്രമിച്ചത്. ശാസ്ത്രജ്ഞനും ഭാര്യയും സഞ്ചരിച്ചിരുന്ന കാറിനു നേരെ കല്ലെറിഞ്ഞ്, വാഹനം നിര്‍ത്തിച്ച ശേഷം മൂന്നംഗ സംഘം ഇരുവരെയും മര്‍ദ്ദിക്കുകയും കത്തി കൊണ്ട് കഴുത്തിലടക്കം പരുക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവത്തില്‍ കമ്രാന്‍ സമീറിനെ കഠിനംകുളം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.





