Home Kerala തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് ശശി തരൂരിന് പരിക്കേറ്റു; തലയില്‍ 11 തുന്നലുകള്‍; അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് ശശി തരൂരിന് പരിക്കേറ്റു; തലയില്‍ 11 തുന്നലുകള്‍; അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

1
0

തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്. ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി തലയില്‍ വീഴുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ശശി തരൂര്‍ തുലാഭാര നേര്‍ച്ചക്ക് എത്തിയത്. തലയ്ക്ക് പരിക്കേറ്റ തരൂരിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊളുത്ത് പൊട്ടി ത്രാസ് ശശി തരൂരിന്റെ തലയില്‍ വീഴുകയായിരുന്നു. കുടുംബാംഗങ്ങളും പ്രവര്‍ത്തകരും അപകട സമയത്ത് തരൂരിന്റെ ഒപ്പമുണ്ടായിരുന്നു. രണ്ട് മുറിവുകളിലായി 11 തുന്നലുകള്‍ ഉണ്ട്.

പഞ്ചസാര തുലാഭാരത്തിനു ശേഷം ദീപാരാധനയ്ക്കായി ത്രാസില്‍ തന്നെ കാത്തിരിക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. ത്രാസിന്റെ ദണ്ഡ് തലയില്‍ പതിച്ചതിനെ തുടര്‍ന്നാണ് ആഴത്തിലേറെ മുറിവേറ്റത്. പ്രാദേശിക മാനിഫെസ്റ്റോ ഉന്ന് പ്രകാശനം ചെയ്യാനിരിക്കെയാണ് അപകടം ഉണ്ടായത്. മാനിഫെസ്റ്റോ പ്രകാശനത്തിന് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ ഇന്ന് എത്താനിരുന്നതാണ്.വിഷുവായതിനാലാണ് ഇത്തരത്തിലൊരു നേര്‍ച്ച ഉണ്ടായത്.

ശശി തരൂരിന് പരിക്കേറ്റ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ജില്ലാ കോണ്‍ഗ്രസ്. അപകടത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് സനല്‍ കുമാര്‍ തമ്പാനൂര്‍ പോലീസില്‍ പരാതി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here