
വൈത്തിരി : ജില്ലയില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കണ്ടാസ്വദിക്കാന്‍ മലപ്പുറത്തു നിന്നും മൂന്നു ബസുകളിലായി 150 ഓളം പേര്‍ വയനാട്ടിലെത്തി. ‘മൂന്നാര്‍ ട്രിപ്’ മോഡലില്‍ കെ .എസ്.ആര്‍.ടി .സിയും ജില്ല ടൂറി സം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി ഒരുക്കിയ വയനാട് ടൂറിസം ട്രിപ്പിന്റെ ഭാഗമായി മലപ്പുറം , പെരിന്തല്‍മണ്ണ, നിലമ്പൂര്‍ ഡിപ്പോകളില്‍ നിന്നെത്തിയതായിരുന്നു സഞ്ചാരികള്‍. കുട്ടികള്‍ മുതല്‍ പ്രായമുള്ളവര്‍വരെ ഉള്‍പ്പെട്ട സഞ്ചാരികളാണ് ശനിയാഴ്ച രാവിലെ ജില്ലയിലെത്തിയത്. ഒരാള്‍ക്ക് ഒരു ദിവസത്തെ ട്രിപ്പിന് 1000 രൂപയാണ് കെ .എസ്.ആര്‍.ടി .സി ഈടാക്കുന്നത്. ശനിയാഴ്ചയിലെ കന്നി ട്രിപ്പില്‍ ജില്ലയിലെ നാലു വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. പൂക്കോട് തടാകം , ടീ ഗാര്‍ഡന്‍, ബാണാ സുരഡാം , കര്‍ലാട് തടാകം എന്നി വിടങ്ങളിലായിരുന്നു സന്ദര്‍ശനം . വൈകീട്ടോടെ യാത്രികരെയും കൊണ്ട് കെ .എസ്.ആര്‍.ടി .സി ബസുകള്‍ തിരിച്ചു പോയി . തങ്ങളുടെ ബജറ്റിലൊതുങ്ങുന്ന യാത്രയാണെന്ന് സഞ്ചാരികള്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ ഒരു ദിവസം ജില്ലയില്‍ തങ്ങും വിധമുള്ള രണ്ടു ദിവസത്തെ ട്രിപ്പുകളാണ് പദ്ധതിയിടുന്നതെന്നു കെ .എസ്.ആര്‍.ടി .സി ഉദ്യോഗസ്ഥര്‍ മാധ്യമത്തോട് പറഞ്ഞു. 13 ജില്ലകളില്‍ നിന്നും വയനാട്ടിലേക്ക് ഇത്തരത്തില്‍ സര്‍വിസ് നടത്താനാണ് കെ .എസ്.ആര്‍.ടി .സി തീരുമാനം .പ്രത്യേകം ക്ഷണിതാവായെത്തിയ ഗോവിന്ദന്‍ സഞ്ചാരികള്‍ക്ക് അമ്പും വില്ലും തൊടുക്കുന്ന രീതികള്‍ കാണിച്ചു കൊടുത്തത് കൗതുകമായി . രാവിലെ ഒമ്പതരയോടെ പൂക്കോട് തടാകക്കരയി എസ്.ആര്‍.ടി .സി ജില്ല കോഓഡിനേറ്റര്‍ ബിനു , ഡി .ടി .പി .സി സെക്രട്ടറി കെ .ജി . അജേഷ്, പൂക്കോട് തടാകം മാനേജര്‍, ബൈജു , ചീങ്ങേരി ടൂറിസ്റ്റ് കേന്ദ്രം മാനേജര്‍ ഹരി , വൈത്തിരി ഗ്രാമപഞ്ചായത്ത പ്രൈസിഡന്റ് ഉഷജ്യോതിസ ് കുമാര്‍, വയനാട് ടൂറിസം അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.







