
കോഴിക്കോട്: ആഭ്യന്തര വകുപ്പിനെതിരേ വിമര്‍ശനവുമായി കെ.കെ. രമ എംഎല്‍എ. ജയിലുകളില്‍ കോവിഡ് ആനുകൂല്യം ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്കെന്നാണ് രമയുടെ വിമര്‍ശനം. ടി.പി വധക്കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് ലഹരി പാര്‍ട്ടി നടത്തിയതിന് അറസ്റ്റിലായ സംഭവത്തിലാണ് രമയുടെ പ്രതികരണം. പരോളില്‍ കഴിയുന്ന പ്രതികളെ ജയിലിലേക്ക് തിരിച്ചയയ്ക്കാത്തത് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും രമ ആവശ്യപ്പെട്ടു.







