
ജറുസലേം: ആയുധം താഴെവെച്ചാല്‍ ഹമാസ് നേതാക്കളെ ഗാസ വിടാന്‍ അനുവദിക്കാമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിനുമേലുള്ള സൈനിക സമ്മര്‍ദം ഫലംകാണുന്നതായും നെതന്യാഹു അവകാശപ്പെട്ടു. കാബിനറ്റ് മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു നെതന്യാഹു.
സൈനിക സമ്മര്‍ദം ഹമാസിന്റെ സൈനിക-ഭരണനിര്‍വഹകണ ശേഷിയെ തകര്‍ക്കുന്നു. ഇത് ബന്ദികളെ മോചിപ്പിക്കാനുള്ള സാഹചര്യമുണ്ടാക്കുന്നു. വെടിനിര്‍ത്തലിനായുള്ള ഇസ്രയേല്‍ നിര്‍ദേശങ്ങളെ ഹമാസ് തള്ളിക്കളഞ്ഞെങ്കിലും ചര്‍ച്ചകള്‍ തുടരുന്നതായും നെതന്യാഹു പറഞ്ഞു.
‘വെടിനിര്‍ത്തല്‍ കരാറിന്റെ അവസാനഘട്ട ചര്‍ച്ചകള്‍ക്കായി ഞങ്ങള്‍ തയ്യാറാണ്. ഹമാസ് ആയുധം താഴെവെക്കും. അവരുടെ നേതാക്കളെ പോകാന്‍ അനുവദിക്കും. ഗാസ മുനമ്പിന്റെ പൊതുവായ സുരക്ഷ ഞങ്ങള്‍ ഉറപ്പുവരുത്തും. ട്രംപിന്റെ നിര്‍ദേശമായ സ്വമേധയായുള്ള കുടിയൊഴിപ്പിക്കല്‍ നടപ്പാക്കും’, എന്നായിരുന്നു നെതന്യാഹുവിന്റെ വാക്കുകള്‍.

