
തിരുവനന്തപുരം: ഒരു വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ സ്വപ്‌ന സുരേഷ് വീട്ടില്‍ വിശ്രമത്തിലാണെന്ന് അമ്മ പ്രഭ.ജയിലിലായ ശേഷമുണ്ടായ മാനസിക – ശാരീരിക ആരോഗ്യ പ്രശ്‌നങ്ങളെ അതിജീവിച്ചശേഷം കേസുകളെ നേരിടാനും കുടുംബ ജീവിതവുമായി മുന്നോട്ട് പോകാനുമുള്ള തയ്യാറെടുപ്പിലാണ് സ്വപ്‌നയെന്നും അമ്മ പ്രഭ പറഞ്ഞു.ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം നഗരത്തിലെ ആശുപത്രിയില്‍ വിദഗ്ദ്ധ ചികിത്സയ്ക്ക് ഒരുങ്ങുകയാണ് സ്വപ്ന. കേസന്വേഷണവും ജയില്‍വാസവുമാണ് സ്വപ്‌നയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണമായതെന്ന് അമ്മ പ്രഭ പറഞ്ഞു. ജയില്‍ ഭക്ഷണത്തോടുള്ള അനിഷ്ടം ആഹാരത്തോട് വെറുപ്പുണ്ടാകാനും ശരീരം ക്ഷീണിക്കാനും കാരണമായി. ജാമ്യം ലഭിക്കാന്‍ വൈകിയത് മാനസികപിരിമുറുക്കത്തിന് ഇടയാക്കി. ഉറക്കകുറവ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുമുണ്ടായിരുന്നു എന്നും അമ്മ പ്രഭ പറഞ്ഞു.അതേസമയം,ജയിലില്‍ നിന്ന് പുറത്തിറങ്ങിയശേഷം മാധ്യമങ്ങളെ കാണുമെന്ന സ്വപ്‌നയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ അവരുടെ പ്രതികരണത്തിനായി ശ്രമിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ പുറത്തുനിന്നാരുമായും കൂടിക്കാഴ്ചയ്ക്ക് സ്വപ്‌ന തയ്യാറായിട്ടില്ല. അടുത്ത ബന്ധുക്കളില്‍ ചിലര്‍ മാത്രമാണ് സ്വപ്‌നയെ ഇതുവരെ സന്ദര്‍ശിച്ചിരിക്കുന്നത്.







