
മാങ്ങാട്ടുപറമ്പ് : സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ലോംഗ്ജംപില് റെക്കോർഡ് . സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്ജംപില് ആന്‍സി സോജന് മീറ്റ് റെക്കോർഡോടെ സ്വര്‍ണം നേടി. 6.24 മീറ്റര്‍ ദൂരം ചാടിയ ആന്‍സി ദേശീയ റെക്കോർഡിനേക്കാൾ മികച്ച ദൂരം കണ്ടെത്തി.
തൃശൂര്‍ നാട്ടിക ഫിഷറീസ് സ്കൂളിലെ വിദ്യാര്‍ഥിനിയാണ് ആന്‍സി. രണ്ടാം സ്ഥാനം നേടിയ പ്രഭാവതിയും ദേശീയ റെക്കോർഡിനൊപ്പം എത്തി. 6.05 മീറ്റര്‍ ദൂരമാണ് പ്രഭാവതി ചാടിയത്.








