സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ തട്ടിപ്പുകളില്‍ ഒന്നായി മാറുകയാണ് സിഎസ്ആര്‍ ഫണ്ടിന്റെ പേരില്‍ നടന്ന തട്ടിപ്പ്. കോടികളാണ് പ്രതി അനന്തുകൃഷ്ണന്‍ തട്ടിയത്. പകുതി വിലയ്ക്ക് സ്‌കൂട്ടറും തയ്യല്‍ മെഷീനും വാ?ഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. പ്രതി അനന്തു കൃഷ്ണന്‍ 500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക വിവരം. സംസ്ഥാനത്തുടനീളം നിരവധി പേരാണ് തട്ടിപ്പിനിരയായത്. തട്ടിപ്പ് പുറത്തായതോടെ പരാതികളുടെ കൂമ്പാരമാണ് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ അനന്തുകൃഷ്ണനെതിരെ എത്തിയത്.
പണ സമാഹരണത്തിന് സീഡ് സൊസൈറ്റി
തൊടുപുഴ സ്വദേശി അനന്തുകൃഷ്ണനാണ് സന്നദ്ധകൂട്ടായ്മ രൂപീകരിച്ച് പദ്ധതിയുമായി രം?ഗത്തെത്തിയിരുന്നത്. പ്രാദേശിക തലത്തില്‍ രൂപീകരിച്ച സീഡ് സൊസൈറ്റികള്‍ വഴിയായിരുന്നു അനന്തുകൃഷ്ണന്‍ പണസമാഹരണം നടത്തിയത്. സംസ്ഥാനത്തെമ്പാടും 62 സഡ് സൊസൈറ്റികള്‍ രൂപീകരിച്ചിരുന്നു. സ്ത്രീകളുടെ സ്വാശ്രയ ഗ്രൂപ്പുകളാണ് ബ്ലോക്കടിസ്ഥാനത്തില്‍ രൂപീകരിച്ച സീഡ് സൊസൈറ്റികള്‍. തയ്യല്‍ മെഷീന്‍, ലാപ്‌ടോപ് എന്നിവയും വാ?ഗ്ദാനം ചെയ്തിരുന്നു. ഇതില്‍ ആദ്യം ചിലര്‍ക്ക് ലഭിച്ചിരുന്നു. സംസ്ഥാനത്തുടനീളം വിപുലമായ മേളകള്‍ സംഘടിപ്പിച്ച് വിശ്വാസ്യത നേടിയെടുത്തത്. ഈ വിശ്വാസം പ്രയോജനപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.
അനന്തുകൃഷ്ണന്‍ പണ്ട് മുതലേ സമാനമായ തട്ടിപ്പ് പരിപാടികള്‍ നടത്തിയിരുന്നുവെന്നാണ് പറയുന്നത്. ആദ്യം പണമിരട്ടിപ്പ് പരിപാടിയാണ് അനന്തുകൃഷ്ണന്‍ നടത്തിയിരുന്നത്. 2018ലാണ് അനന്തുകൃഷ്ണന്‍ എന്‍ജിഒ ആരംഭിക്കുന്നത്. മുവാറ്റുപുവ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സൊസൈറ്റി എന്ന പേരിലായിരുന്നു എന്‍ജിഒ ആരംഭിക്കുന്നത്. ഇതിന് ശേഷം സഹോദരസ്ഥാപനം മറ്റൊരു സ്ഥാപനവും ആരംഭിച്ചു. ഇതിന് പിന്നാലെയാണ് സീഡ് സൊസൈറ്റികള്‍ ആരംഭിച്ചത്. 62 സീഡ് സൊസൈറ്റികളിലും കോര്‍ഡിനേറ്റര്‍മാരുണ്ടായിരുന്നു. 2022 വരെ വാ??ഗ്ദാനങ്ങള്‍ പണം നല്‍കിയവര്‍ക്ക് ലഭിച്ചിരുന്നു.
സിഎസ്ആര്‍ ഫണ്ട് മുഖേനേ പകുതി വിലയ്ക്ക് സ്‌കൂട്ടറും തയ്യല്‍ മെഷീന്‍
സിഎസ്ആര്‍ ഫണ്ട് മുഖേനേ അമ്പത് ശതമാനം ഡിസ്‌കൗണ്ടില്‍ സ്‌കൂട്ടറും തയ്യല്‍ മെഷീനും വാ?ഗ്ദാനം ചെയ്തായിരുന്നു അനന്തുകൃഷ്ണന്റെ തട്ടിപ്പ്. തട്ടിപ്പില്‍ ഏറെയും വീണത് സ്ത്രീകളാണ്. നടക്കാവ് പൊലീസ് സ്റ്റേഷനില്‍ 98 സ്ത്രീകളാണ് പരാതിയുമായെത്തിയത്. നാഷണല്‍ എന്‍ജിഒ ഫെഡറേഷന്‍ എന്ന സംഘടനയുടെ നാഷനല്‍ കോ-ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു അനന്തുവിന്റെ തട്ടിപ്പ്.
സ്വന്തം പേരില്‍ വിവിധ കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ടാക്കി അതിന്റെ പേരിലാണ് ഇടപാടുകള്‍ നടത്തിയത്. വിമണ്‍ ഓണ്‍ വീല്‍സ് എന്ന പദ്ധതിയുടെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. പണം അടച്ച് 45 ദിവസത്തിനുള്ളില്‍ വാഹനം ലഭ്യമാകുമെന്നും ഇയാള്‍ വാഗ്ദാനം നല്‍കിയിരുന്നു. ഈ വാ?ഗ്ദാനത്തില്‍ വീണവര്‍ അനന്തുകൃഷ്ണന് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയത്.
തട്ടിയത് കോടികള്‍, വാങ്ങിക്കൂട്ടി ഭൂസ്വത്ത്
വിവിധ പദ്ധതികളുടെ പേരില്‍ 1000 കോടിയിലേറെ രൂപയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയതായാണ് വിവരം. പ്രതി അനന്തുകൃഷ്ണന്‍ സമാഹരിച്ചത് 350 കോടിയിലേറെ രൂപയാണ്. അക്കൗണ്ടില്‍ ഉണ്ടായിരുന്ന 3.25 കോടി രൂപ മരവിപ്പിച്ചു. ആലപ്പുഴ ജില്ലയില്‍ നിന്ന് മാത്രം 15 കോടി രൂപയാണ് തട്ടിച്ചത്. തട്ടിപ്പ് പണം ഉപയോഗിച്ച് ഇടുക്കി, കര്‍ണാടകം എന്നിവടങ്ങളില്‍ സ്ഥലം വാങ്ങി. വാങ്ങിയ സ്ഥലങ്ങള്‍ പോലീസ് കണ്ടെത്തി. സത്യസായി ട്രസ്?റ്റിന്റെ പേരിലടക്കം? ഭൂമി വാങ്ങിയെന്നും സൂചനയുണ്ട്. കൊച്ചി ഇയ്യാട്ടുമുക്കിലെ ബാങ്ക് ശാഖയിലാണ് പ്രതി തട്ടിപ്പ് പണം നിക്ഷേപിക്കാന്‍ അക്കൗണ്ട് തുറന്നിരുന്നത്.കടലാസ് കമ്പനികളുടെ മറവിലെടുത്ത അക്കൗണ്ടിലൂടെയായിരുന്നു പണം ഇടപാടുകള്‍.
പരാതി പ്രളയം
ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് ജില്ലക്കാരാണ് തട്ടിപ്പിന് ഇരയായവരില്‍ കൂടുതലും. ഇടുക്കിയില്‍ മാത്രം 100 ഓളം പേര്‍ക്ക് പണം നഷ്ടമായെന്നാണ് വിലയിരുത്തല്‍. മൂവാറ്റുപുഴയില്‍ നിന്ന് മാത്രം തട്ടിയെടുത്തത് 9 കോടി രൂപ. 40000 മുതല്‍ 60,000 രൂപ വരെയാണ് ഒരാള്‍ക്ക് നഷ്ടമായത്. പറവൂരില്‍ മാത്രം ആയിരത്തിലധികം പേര്‍ തട്ടിപ്പിനിരയായിട്ടുണ്ട്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, പോത്താനിക്കാട്, കോതമംഗലം പോലീസ് സ്റ്റേഷനുകളില്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ മാത്രം 2000ലേറെ വനിതകള്‍ പൊലീസില്‍ പരാതി നല്‍കി. കോഴിക്കോട് നടക്കാവ് സ്റ്റേഷനിലും കേസ്. 98 സ്ത്രീകളാണ് തട്ടിപ്പിന് ഇരയായത്. സ്‌കൂട്ടര്‍ പകുതി വിലയ്ക്ക് നല്‍കാം എന്ന് പറഞ്ഞു 72,58,300 രൂപ കൈപ്പറ്റിയെന്ന് പരാതി.








