മുംബൈ: ഇന്ത്യന്‍ അണ്ടര്‍ 23 പരിശീലകനായി ഡെറിക് പെരേര . ഇന്ത്യ ഫുട്‌ബോളില്‍ നിരവധി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന പരിശീലകനാണ് ഡെറിക്. എ എഫ് സി അണ്ടര്‍ 23 യോഗ്യത ആകും ഡെറികിന്റെ ആദ്യ ചുമതല. അടുത്ത മാസം ഉസ്‌ബെകിസ്ഥാനിലാണ് ഇന്ത്യയുടെ എ എഫ് സി അണ്ടര്‍ 23 യോഗ്യതാ മത്സരങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം സാധ്യതാ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.
എഫ് സി ഗോവയുടെ അസിസ്റ്റന്റ് കോച്ച് ആയിരുന്നു ഡെറിക് പെരേര. കഴിഞ്ഞ സൂപ്പര്‍ കപ്പില്‍ ലൊബേരയുടെ അഭാവത്തില്‍ എഫ.് സി ഗോവയുടെ മുഖ്യ പരിശീലകനും ആയിട്ടുണ്ട്. മുന്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് പരിശീലകന്‍ കൂടിയാണ് ഇദ്ദേഹം.







