Home Business ഇന്ത്യന്‍ ഓയില്‍ 27,000 പുതിയ പെട്രോള്‍ പമ്പുകള്‍ അനുവദിക്കും

ഇന്ത്യന്‍ ഓയില്‍ 27,000 പുതിയ പെട്രോള്‍ പമ്പുകള്‍ അനുവദിക്കും

3
0

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് 27,000 പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള സംരംഭകര്‍ക്ക് ംംം.ുലൃേീഹുൗാുറലമഹലൃരവമ്യമി.ശി, ംംം.ശീരഹ.രീാ എന്നീ വെബ് സൈറ്റുകളില്‍ നിന്ന് വിശദ വിവരങ്ങള്‍ ലഭിക്കും. ജില്ലകളും നഗരങ്ങളും തിരിച്ച് പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്ന കേന്ദ്രങ്ങളുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.
ഡീലര്‍ സെലക്ഷനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യവും ലളിതവുമാക്കിയിട്ടുണ്ടെന്ന് ഐ ഒ സി എല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍(കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ ആന്റ് ബ്രാന്‍ഡിംഗ്) സുബോധ് ധക്വാലെ പറഞ്ഞു. എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാവുന്നതാണ് ഡീലര്‍ഷിപ്പിനുള്ള ഓണ്‍ലൈന്‍ അപേക്ഷ. ഓണ്‍ലൈന്‍ അപേക്ഷകരില്‍ നിന്ന് സെലക്ഷന്‍ ലഭിക്കുന്നവര്‍ മാത്രമാണ് ആവശ്യമായ രേഖകള്‍ നല്‍കേണ്ടി വരിക.

യോഗ്യതാ മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. പരസ്യപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളില്‍ അനുയോജ്യമായ ഭൂമി ലഭ്യമായിരിക്കുക എന്നതാണ് ഏറ്റവും പ്രധാന ആവശ്യം. എന്നാല്‍ ഭൂമി ഇല്ലാത്തവര്‍ക്കും പിന്നീട് രേഖകള്‍ ഹാജരാക്കാമെന്ന വ്യവസ്ഥയില്‍ അപേക്ഷിക്കാനാകും. സാമ്പത്തിക മാനദണ്ഡങ്ങളിലും ഇത്തരത്തില്‍ ഇളവുകളുണ്ട്. പെട്രോള്‍ പമ്പ് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തന മൂലധനമാണ് അപേക്ഷകര്‍ കാണിക്കേണ്ടത്. അപേക്ഷകരുടെ ഉയര്‍ന്ന പ്രായപരിധി 60 വയസാക്കി ഉയര്‍ത്തിയിട്ടുണ്ട്. സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ഒഴികെ പത്താം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത.
അപേക്ഷകരെ സഹായിക്കുന്നതിനായി കമ്പനി നേരിട്ട് നടത്തുന്ന തിരഞ്ഞെടുത്ത പമ്പുകളില്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുറന്നിട്ടുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളിലുള്ള ഡിവിഷനല്‍ ഓഫീസുകളില്‍ ഹെല്‍പ് സെന്ററുകളും ആരംഭിച്ചു. പ്രവൃത്തി ദിവസങ്ങളില്‍ അപേക്ഷകരെ സഹായിക്കാന്‍ ഇവിടെ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമായിരിക്കും.

അപേക്ഷകര്‍ ഔദ്യോഗിക വെബ്സൈറ്റുകളെ മാത്രമേ ആശ്രയിക്കാന്‍ പാടുള്ളൂവെന്ന് ഐ ഒ സി എല്‍ മുന്നറിയിപ്പ് നല്‍കുന്നു. ഏതെങ്കിലും ഏജന്‍സിയെയോ വ്യക്തിയെയോ ഡീലര്‍ഷിപ്പ് അനുവദിക്കുന്നതിനോ അതിനായി പണം സ്വീകരിക്കുന്നതിനോ ഐ ഒ സി ചുമതലപ്പെടുത്തിയിട്ടില്ല.
പുതുതായി വരുന്ന ഹൈവേകള്‍, കാര്‍ഷിക മേഖലകള്‍ വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ വര്‍ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്താണ് റീടെയില്‍ ഔട്ട്ലെറ്റ് ശൃംഖല ഐ ഒ സി എല്‍ വിപുലീകരിക്കുന്നത്. വിദൂര ഗ്രാമീണ മേഖലകളില്‍ പോലും പെട്രോളിയം ഉല്‍പന്നങ്ങള്‍ ജനങ്ങള്‍ക്ക് കൃത്യമായ വിലയിലും മികച്ച ഗുണനിലവാരത്തിലും ലഭ്യമാക്കുവാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സുബോധ് ധക്വാലെ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here