
മലപ്പുറം : സംസ്ഥാനത്തെ 46 ബൈപാസുകളില്‍ എട്ടെണ്ണം മലപ്പുറം ജില്ലയിലാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. എടപ്പാളിനുപുറമെ രണ്ട് മേല്‍പ്പാലങ്ങള്‍കൂടി നിര്‍മിക്കും. ജില്ലയിലെ രണ്ട് റെയില്‍വേ മേല്‍പ്പാലങ്ങളും ഉടന്‍ യാഥാര്‍ഥ്യമാക്കും. താനൂര്‍- തെയ്യാല മേല്‍പ്പാലം നിര്‍മാണം തുടങ്ങി. ചേളാരി– ചെട്ടിപ്പടി ഉടന്‍ തുടങ്ങും. ആരംഭിച്ച പദ്ധതികള്‍ പൂര്‍ണമായും നടപ്പാക്കി സര്‍ക്കാര്‍ വാക്കുപാലിക്കുമെന്നും മന്ത്രി പറഞ്ഞു.




