Home Uncategorized ഇന്ത്യന്‍ ഓയില്‍ ജയില്‍ അന്തേവാസികള്‍ക്കായുള്ള സാമൂഹ്യക്ഷേമ പദ്ധതികള്‍ വിപുലീകരിക്കുന്നു

ഇന്ത്യന്‍ ഓയില്‍ ജയില്‍ അന്തേവാസികള്‍ക്കായുള്ള സാമൂഹ്യക്ഷേമ പദ്ധതികള്‍ വിപുലീകരിക്കുന്നു

2
0

ഇന്ത്യന്‍ ഓയിലിന്റെ സാമൂഹ്യക്ഷേമ പദ്ധതികളായ ‘പരിവര്‍ത്തന്‍- ജയിലില്‍ നിന്ന് അഭിമാനത്തിലേക്ക്’ (ജയില്‍ ടു പ്രൈഡ്) എന്നതിന്റെ പത്താം ഘട്ടവും ‘നയി ദിശ- ഭാവി പുനര്‍നിര്‍വചിക്കല്‍’ എന്ന പദ്ധതിയുടെ ഏഴാം ഘട്ടവും ഇന്ത്യന്‍ ഓയില്‍ ചെയര്‍മാന്‍ എ എസ് സാഹ്നി രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുടെയും ജയില്‍ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്തു.
യഥാക്രമം 2021 ഓഗസ്റ്റ് 15, 2023 ജനുവരി 26 തീയതികളില്‍ ഇന്ത്യന്‍ ഓയില്‍ ആരംഭിച്ച രണ്ട് പദ്ധതികളും ജയിലുകളിലെയും കറക്ഷണല്‍ ഹോമുകളിലെയും തടവുകാരുടെ ജീവിതത്തെ സ്പോര്‍ട്സിലൂടെ പരിവര്‍ത്തനം ചെയ്യാന്‍ ലക്ഷ്യമിടുന്നു. പുതിയ ഘട്ടത്തില്‍ ഇന്ത്യന്‍ ഓയില്‍ 22 ജയിലുകളിലും കുട്ടികള്‍ക്കായുള്ള അഞ്ച് കറക്ഷണല്‍ ഹോമുകളിലുമായി 1000-ലധികം അന്തേവാസികളെ ഗുണഭോക്താക്കളാക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ ഓയില്‍ സംസ്ഥാന ജയില്‍ വകുപ്പുകളുമായി സഹകരിച്ച് ഉമീദ്- എ ഹോപ്പ് പദ്ധതിയും ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നു.
കറക്ഷണല്‍ ഹോമുകളിലെ അന്തേവാസികള്‍ക്കും കുട്ടികള്‍ക്കും മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കുന്നതിനും സമൂഹത്തിന് ഫലപ്രദമായി സംഭാവന ചെയ്യുന്നതിനും സഹായിക്കുന്ന പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാരുകളും ഉദ്യോഗസ്ഥരും ജയില്‍ അധികൃതരും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെ നന്ദി അറിയിച്ചു. രാജ്യത്തെ 29 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 10,000-ത്തിലധികം അന്തേവാസികളെ ഉള്‍പ്പടുത്തിയ 200 ലധികം ജയിലുകളിലേക്ക് പദ്ധതി എത്തിച്ചേര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം വേള്‍ഡ് ചെസ്സ് ഫെഡറേഷന്‍ (ഫിഡെ) ചെസ്സ് ടൂര്‍ണമെന്റില്‍ നേടിയ സ്വര്‍ണ്ണ, വെങ്കല മെഡലുകള്‍ ഉള്‍പ്പെടെ വിവിധ ടൂര്‍ണമെന്റുകളില്‍ ജയിലിലെ അന്തേവാസികള്‍ സമ്മാനങ്ങള്‍ നേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക നന്മയ്ക്കുള്ള സ്പോര്‍ട്സ് സ്റ്റാര്‍ ഏസസ് ചെയര്‍പേഴ്സണ്‍ അവാര്‍ഡ് 2023, ഏഷ്യ-പസഫിക് സ്റ്റീവി അവാര്‍ഡ് എന്നിവ നല്‍കി ഇന്ത്യന്‍ ഓയിലിനെ ആദരിച്ചു.

 

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here