Home Breaking News ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കല്‍ ;കേന്ദ്രത്തിന്റെ മറുപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി

ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കല്‍ ;കേന്ദ്രത്തിന്റെ മറുപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി

3
0


ന്യൂഡല്‍ഹി:ഇലക്ട്രോണിക് ഉപകരണങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുക്കുന്ന വിഷയത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി.’കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലം ഒട്ടും തൃപ്തികരമല്ല. കൃത്യമായ മറുപടി ഉടന്‍ ഫയല്‍ ചെയ്യണം’– ജസ്റ്റിസുമാരായ സഞ്ജയ്കിഷന്‍കൗള്‍, എം എം സുന്ദരേഷ് എന്നിവര്‍ അംഗങ്ങളായ ബെഞ്ച് നിര്‍ദേശിച്ചു.വിദേശരാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുമ്‌ബോള്‍ പാലിക്കുന്ന നടപടിക്രമംകൂടി പരിശോധിക്കണം. പിടിച്ചെടുക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളില്‍ പൗരന്മാരുടെ സ്വകാര്യവിവരങ്ങള്‍ ഉണ്ടാകാമെന്നും അതെല്ലാം സംരക്ഷിക്കപ്പെടേണ്ടതാണെന്നും ജസ്റ്റിസ് എം എം സുന്ദരേഷ് ചൂണ്ടിക്കാട്ടി. ഉപകരണങ്ങള്‍ പിടിച്ചെടുക്കല്‍, പരിശോധിക്കല്‍, ഉള്ളടക്കം സംരക്ഷിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ജെഎന്‍യു മുന്‍ പ്രൊഫ. രാംരാമസ്വാമി, സാവിത്രിഭായ് ഫുലേ സര്‍വകലാശാല പ്രൊഫ. സുജാതപട്ടേല്‍, എഴുത്തുകാരന്‍ മുകുള്‍ കേശവന്‍ തുടങ്ങിയവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.നിരവധി കേസില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തശേഷം തിരിമറി ഉണ്ടാകുന്നതായുള്ള ആക്ഷേപം ശക്തമാണെന്ന് ഹര്‍ജിക്കാര്‍ വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here